Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഇന്ത്യ x പാക് യുദ്ധം, ടൂര്‍ണമെന്റ് മാറ്റിവച്ചേക്കും!! തീരുമാനം നാളെ

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം കൂടുതല്‍ രൂക്ഷമായി മാറിയ സാഹചര്യത്തില്‍ ഐപിഎല്ലിലെ ശേഷിച്ച മല്‍സരങ്ങള്‍ മാറ്റിവയ്ക്കുകയോ, ടൂര്‍ണമെന്റ് ഉപേക്ഷിക്കപ്പെടുകയോ ചെയ്‌തേക്കും. ഇതു സംബന്ധിച്ചുള്ള ബിസിസിഐയുടെ അന്തിമ പ്രഖ്യാപനം നാളെ (വെള്ളി) ഉണ്ടായേക്കുമെന്നാണ് വിവരം.

ടൂര്‍ണമെന്റില്‍ കളിക്കാനത്തിയ താരങ്ങളെയും സപ്പോര്‍ട്ട് സ്റ്റാഫുമാരെയും ബ്രോഡകോസ്റ്റ് സംഘത്തെയു ഒഴിപ്പിക്കുന്നതിനായി ബിസിസിഐ പ്രത്യേക ട്രെയിന്‍ ക്രമീകരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പഞ്ചാബ് കിങ്‌സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മില്‍ ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ നടന്ന മല്‍സരം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു.

pbks dc mach

പഞ്ചാബ് ടീമിന്റെ ഇന്നിങ്‌സ് പാതിവഴിയില്‍ നില്‍ക്കവെ ഫ്‌ളഡ്‌ലിറ്റ് തകരാര്‍ കാരണം കളി തടസ്സപ്പെടുകയായിരുന്നു. പിന്നാലെര രണ്ടു ടീമിലെയും കളിക്കാര്‍ ഗ്രൗണ്ട് വിടുകയുമായിരുന്നു. അധികം വൈകാതെ തന്നെ കാണികളോടും സ്‌റ്റേഡിയം ഒഴിയാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. സുരക്ഷാ പ്രശ്‌നം കാരണമാണ് ഈ നീക്കമെന്നാണ് പുറത്തുവരുന്ന വിവരം.

അടിയന്തര യോഗം

പഞ്ചാബ് കിങ്‌സു ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലുള്ള മല്‍സരം ഉപേക്ഷിക്കപ്പെട്ടതിനു പിന്നാലെ ടൂര്‍ണമെന്റിന്റെ ഭാവിയെക്കുറിച്ച് ആലോചിക്കാന്‍ ഐപിഎല്‍ ഭരണസമിതി അടിയന്തര യോഗം ചേര്‍ന്നുവെന്നാണ് വിവരം. നാളെ മാത്രമേ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവാനിടയുള്ളൂ.

ടൈംസ് ഓഫ് ഇന്ത്യയുടെ മാധ്യമപ്രവര്‍ത്തകനായ സാഹില്‍ മല്‍ഹോത്രയാണ് ഇതേക്കുറിച്ച് എക്‌സിലൂടെ പങ്കുവച്ചിട്ടുള്ളത്. ഐപിഎല്‍ ഭരണ സമിതിയുടെ യോഗം നടക്കുകയാണ്. ടൂര്‍ണമെന്റിന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനം ഇതിലുണ്ടായേക്കും. ഐപിഎല്‍ ടീമുകളും വലിയ ഭീതിയിലായിരിക്കുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

pbks dc match

അതേസമയം, ഐപിഎല്ലിന്റെ 18ാം സീസണില്‍ 58 മല്‍സരങ്ങളാണ് ഇതിനകം പൂര്‍ത്തിയായിട്ടുള്ളത്. ലീഗ് ഘട്ടത്തില്‍ ഇനിയും 12 മല്‍സരങ്ങള്‍ ബാക്കി നില്‍ക്കുകയാണ്. ഈ മാസം 18നു ഞായറാഴ്ചയാണ് ലീഗ് ഘട്ടത്തിലെ പോരാട്ടങ്ങള്‍ പൂര്‍ത്തിയാവുക. ഒരു ദിവസത്തെ ബ്രേക്കിനു ശേഷം പ്ലേഓഫ് മല്‍സരങ്ങളുംആരംഭിക്കും. പോയിന്റ് പട്ടികയിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ തമ്മിലുള്ള ക്വാളിഫയര്‍ വണ്‍ മല്‍സരം മേയ് 20നാണ്. ജയിക്കുന്നവര്‍ നേരെ ഫൈനലിലെത്തും.

പോയിന്റ് പട്ടിയില്‍ മൂന്നും നാലും സ്ഥാനങ്ങളിലും ഫിനിഷ് ചെയ്യുന്ന ടീമുകളുടെ എലിമിനേറ്റ പോരാട്ടം 2നാണ്. 23നാണ് രണ്ടാം ക്വാളിറഫയര്‍ നടക്കുക. ക്വാളിഫയര്‍ വണ്ണില്‍ തോറ്റവരും എലിമിനേറ്ററിലെ വിജയികളും തമ്മിലാണ് ഈ മല്‍സരം. ഇതില്‍ ജയിക്കുന്നവരാണ് ഫൈനലിലെ രണ്ടാമത്തെ ടീം. 27ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് കലാശപ്പോര്.

സീസണിലെ 58 മല്‍സരങ്ങള്‍ക്കു ശേഷം പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ളത് ശുഭ്മന്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സാണ്. 11 മല്‍സരങ്ങളില്‍ നിന്നും അവര്‍ക്കു 16 പോയിന്റുണ്ട്. ഇത്ര തന്നെ മല്‍സങ്ങളില്‍ ഇതേ പോയിന്റോടെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണ് തൊട്ടുപിന്നില്‍.

ഒരു മല്‍സരം കൂടി ജയിച്ചാല്‍ ഇരുടീമുകള്‍ക്കും പ്ലേഓഫില്‍ സ്ഥാനമുറപ്പിക്കാം. ജിടി, ആര്‍സിബി എന്നിവര്‍ക്കു ശേഷം തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ പഞ്ചാബ് കിങ്‌സ് (15 പോയിന്റ), മുംബൈ ഇന്ത്യന്‍സ് (14), ഡല്‍ഹി ക്യാപ്പിറ്റല്‍സ് (13) എന്നിവരാണ്.

Story first published: Thursday, May 8, 2025, 22:53 [IST]
Other articles published on May 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+