ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമായ സാഹചര്യത്തില്‍ ഐപിഎല്‍ അനിശ്ചിത കാലത്തേക്കു നിര്‍ത്തിവയ്ക്കുന്നതായി ബിസിസിഐ പ്രഖ്യാപിച്ചു. ടൂര്‍ണമെന്റിന്റെ ഭാവിയെക്കുറിച്ച് ആലോചിക്കാന്‍ ഐപിഎല്‍ ഭരണസമിതിയും ബിസിസിഐയും അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഇതിലാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ ടൂര്‍ണമെന്റ് നിര്‍ത്തിവയ്ക്കുമെന്ന സുപ്രധാന പ്രഖ്യാപനം വന്നരിക്കുന്നത്.
പഞ്ചാബ് കിങ്‌സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മില്‍ കഴിഞ്ഞ ദിവസം ധരംശാലയില്‍ നടന്ന മല്‍സരം പാതിവഴിയില്‍ ഉപേഭിത്തിരുന്നു. വെൡച്ചക്കുറവും സുരക്ഷാ പ്രശ്‌നങ്ങളു കാരണമായിരുന്നു ഇത്. രണ്ടു ടീമിലെയും കളിക്കാര്‍ വളരെ വേഗത്തില്‍ ഗ്രൗണ്ട് വിടുകയും പിന്നാലെ സ്‌റ്റേഡിയത്തിലെ കാണികളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

ഇനിയുള്ള മല്‍സരങ്ങളുടെ ഭാവി?
നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുകയും ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉപദേശം തേടുകയും ചെയ്തതിനു ശേഷമാണ് ഐപിഎല്ലിന്റെ 18ാം സീസണ്‍ അനിശ്ചിതമായി നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം ബിസിസിഐ എടുത്തിരിക്കുന്നത്. ടൂര്‍ണമെന്റിന്റെ ഭാവിയെക്കുറിച്ച് ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്.
ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ ഉപേക്ഷിക്കുമോ അതോ രാജ്യത്തിനു പുറത്തേക്കു മാറ്റുമോയെന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. ടൂര്‍ണമെന്റില്‍ വിവിധ ടീമുകളുടെ ഭാഗമായിട്ടുള്ള വിദേശ താരങ്ങളെയും ഒഫീഷ്യലുകളെയും സപ്പോര്‍ട്ട് സ്റ്റാഫുമാരെയുമെല്ലാം സുരക്ഷിതരായി തിരികെ അയക്കുന്നതിനാണ് ബിസിസിഐ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്.
70 ലീഗ് മല്‍സരങ്ങളും മൂന്നു പ്ലേഓഫുകളും ഫൈനലുമുള്‍പ്പെടുന്നതാണ് ഈ സീസണിലെ ടൂര്‍ണമെന്റ. ലീഗ് ഘട്ടത്തിലെ 58 മല്‍സരങ്ങളാണ് ഇതിനകം പൂര്‍ത്തിയായത്. ഇനി ഫൈനലുള്‍പ്പെടെ 16 മല്‍സരങ്ങള്‍ മാത്രമേ ടൂര്‍ണമെന്റില്‍ ശേഷിക്കുന്നുള്ളൂ. പ്ലേഓഫ് ബെര്‍ത്തിനായുള്ള പോരാട്ടം മുറുകവെയാണ് ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കി ഇപ്പോള്‍ ടൂര്‍ണമെന്റ് നിര്‍ത്തി വയ്ക്കുകയാണെന്ന നിര്‍ണായക തീരുമാനം ബിസിസിഐ എടുത്തിട്ടുള്ളത്.
more to follow...