For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

IPL 2024: ഇത്രയ്ക്കു ചീപ്പാണോ പരാഗ്? യൂട്യൂബില്‍ സെര്‍ച്ച് ചെയ്തത് ഇങ്ങനെ! വൈറല്‍

രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഈ ഐപിഎല്‍ സീസണില്‍ കസറിയ യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ് ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുകയാണ്. താരത്തിന്റെ യൂട്യൂബ് സെര്‍ച്ച് ഹിസ്റ്ററി പുറത്തു വന്നതോടെയാണിത്. യൂട്യൂബില്‍ പരാഗ് സെര്‍ച്ച് ചെയ്ത പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു കണ്ട് ശരിക്കും ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ വൈറലായിട്ടുണ്ട്. ഇക്കൂട്ടത്തില്‍ തന്റെ ആരാധനാപാത്രമായ വിരാട് കോലിയുടെ പേരുമുണ്ടെങ്കിലും രണ്ടു നടിമാരെ കുറിച്ചു സെര്‍ച്ച് ചെയ്ത കാര്യമാണ് പരാഗിനെ കുഴപ്പത്തിലാക്കിയത്.

ബോളിവുഡ് നടിമാരായ സാറ അലി ഖാന്‍, അനന്യ പാണ്ഡെ എന്നിവരെക്കുറിച്ചാണ് താരം സെര്‍ച്ച് ചെയ്തിട്ടുള്ളത്. സാറ അലി ഖാന്‍ ഹോട്ട്, അനന്യ പാണ്ഡെ ഹോട്ട് എന്നിങ്ങനെയായിരുന്നു യൂട്യൂബില്‍ പരാഗ് തിരഞ്ഞതെന്നു വ്യക്തമായി തന്നെ കാണാം. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത് പരാഗിന്റെ ഈ സെര്‍ച്ച് ഹിസ്റ്ററി സ്‌ക്രീന്‍ ഷോട്ട് തന്നെയാണ്. ആരാധകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് താരം നേരിട്ടു കൊണ്ടിരിക്കുന്നത്.

RIYAN PARAG

ഒരു വിഭാഗം പരാഗിന്റെ സ്വഭാവത്തെ ചോദ്യം ചെയ്യുമ്പോള്‍ മറ്റൊരു വിഭാഗം ഇതില്‍ എന്താണിത്ര പ്രശ്‌നമെന്നാണ് ചോദിക്കുന്നത്. റിയാന്‍ പരാഗ് എന്താണിത്? നിങ്ങള്‍ ഇത്ര ചീപ്പായിരിക്കുമെന്നു പ്രതീക്ഷിച്ചില്ല. കംപ്യൂട്ടര്‍ സ്‌ക്രീന്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനു മുമ്പ് ഇനിയെങ്കിലും ശ്രദ്ധിക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആവശ്യപ്പെടുന്നു.

റിയാന്‍ പരാഗിനു വെറും 22 വയസ്സ് മാത്രമേയുള്ളൂ. ഈ പ്രായത്തില്‍ നമ്മളെല്ലാം ചെയ്തിട്ടുള്ള കാര്യമാണിത്. പിന്നെ എന്തിനാണ് അദ്ദേഹത്തെ ഇങ്ങനെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നതെന്നും ആരാധകര്‍ ചോദിക്കുന്നു.

അതേസമയം, പരാഗിനെ സംബന്ധിച്ച് കരിയര്‍ ബെസ്റ്റ് ഐപിഎല്‍ സീസണായിരുന്നു ഇത്തവണത്തേത്. റോയല്‍സ് ബാറ്റിങിലെ നെടുംതൂണായി മാറാന്‍ യുവതാരത്തിനു സാധിച്ചിരുന്നു. ടീമിനെ പ്ലേഓഫിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് പരാഗ് വഹിച്ചത്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ മൂന്നാസ്ഥാനത്തു ഫിനിഷ് ചെയ്യാന്‍ താരത്തിനായിരുന്നു.

SARA- ANANYA

റോയല്‍സിനു വേണ്ടി 16 മല്‍സരങ്ങളില്‍ കളിച്ച പരാഗ് 14 ഇന്നിങ്‌സുകളിലാണ് ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 52.09 ശരാശരിയില്‍ 149.21 സ്ട്രൈക്ക് റേറ്റില്‍ 573 റണ്‍സും അടിച്ചെടുത്തു. നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടീമിനായി പരാഗ് അരങ്ങേറാനുള്ള സാധ്യതയും കൂടുതലാണ്. അതിനിടെയാണ് താരം പുതിയ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്

Story first published: Tuesday, May 28, 2024, 8:55 [IST]
Other articles published on May 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+