ഐപിഎല്‍ വേദിയില്‍ പ്രൊപ്പോസ് ചെയ്തു, ഇപ്പോള്‍ ജീവിതസഖി- ആരാണ് ചാഹറിന്റെ ഭാര്യ?
പാണ്ഡ്യ ബ്രദേഴ്‌സ് കഴിഞ്ഞാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സജീവമായിക്കൊണ്ടിരിക്കുന്ന സഹോദരന്‍മാരാണ് ദീപക് ചാഹറും സഹോദരന്‍ രാഹുല്‍ ചാഹറും. ഈ സീസണിലെ ഐപിഎല്ലിനു തൊട്ടുമുമ്പായിരുന്നു രാഹുല്‍ ജീവിതത്തിലെ പുതിയ ഇന്നിങ്‌സിനു തുടക്കമിട്ടത്. കാമുകി ഇഷാനി ജോഹറിനെ ഗോവയിലെ ഒരു സ്വകാര്യ ചടങ്ങില്‍ വിവാഹം ചെയ്തിരുന്നു. ഇപ്പോഴിതാ ജ്യേഷ്ഠന്‍ ദീപകും വിവാഹ ജീവിതത്തിലേക്കു കടന്നിരിക്കുകയാണ്. ആഗ്രയില്‍ വച്ചാണ് ദീപക് കൂട്ടുകാരിയായ ജയ ഭരദ്വാജിനെ ഇന്നു വിവാഹം കഴിച്ചത്.

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കവെയായിരുന്നു ജയയോടു ദീപക് വിവാഹാഭ്യര്‍ഥന നടത്തിയത്. പഞ്ചാബ് കിങ്‌സുമായുള്ള സിഎസ്‌കെയുടെ മല്‍സരത്തിനു ശേഷം ഗാലറിയില്‍ കളികാണാനെത്തിയ ജയയുടെ അടുത്തേക്കു വന്ന് ദീപക് വിവാഹ അഭ്യഥന നടത്തിയത് വൈറലായി മാറിയിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയം പരസ്യമായതും അന്നായിരുന്നു. ആരാണ് ഈ യുവതിയെന്നും ലുക്ക് കണ്ട് വിദേശിയാണോയെന്നും അന്നു പലരും ആശ്ചര്യവും സംശയവും പ്രകടിപ്പിച്ചിരുന്നു. കാരണം ചാഹറിനൊപ്പം മുമ്പൊരിക്കലും ജയയെ ആരും കണ്ടിട്ടുമില്ല. ജയ ഭരദ്വാജിനെക്കുറിച്ച് കൂടുതലായി അറിയാം.

ബിഗ് ബോസിലെ മുന്‍ മല്‍സരാര്‍ഥിയായ സിദ്ധാര്‍ഥ് ഭരദ്വാജിന്റെ സഹോദരിയാണ് ജയ ഭരദ്വാജ്. ഡല്‍ഹി സ്വദേശിനിയാണ് ഇവര്‍. നേരത്തേ ദീപക് ചാഹറുടെ മൂത്ത സഹോദരിയും നടിയും മോഡലുമായ മാല്‍തി ചാഹറും ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ജയ വിദേശിയല്ല ഇന്ത്യക്കാരിയാണെന്നും ഡല്‍ഹി സ്വദേശിനിയാണെന്നുമായിരുന്നു അവര്‍ ട്വീറ്റ് ചെയ്തത്.

മുംബൈ യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് ജയ ഭരദ്വാജ് ബിരുദം പൂര്‍ത്തിയാക്കിയത്. നിലവില്‍ കോര്‍പറേറ്റ് കമ്പനിയില്‍ ജോലി ചെയ്യുകയാണ്.
താനൊരു ഡയനാമിക് വ്യവസായിക സംരഭകയും ടെക്‌നിക്കലല്ലാത്ത ടെക്കിയാണെന്നുമാണ് ജയ സ്വന്തം ഇന്‍സ്റ്റഗ്രാം പേജില്‍ ജോലിയെക്കുറിച്ച് കുറിച്ചിരിക്കുന്നത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിലെ തന്റെ സഹതാരങ്ങള്‍ക്കു ജയ ഭരദ്വാജിനെ ദീപക് ചാഹര്‍ നേരത്ത പരിചയപ്പെടുത്തിക്കൊടുത്തിരുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ജയയോടു വിവാഹ അഭ്യര്‍ഥന നടത്തിയ ശേഷമായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ദീപക് ചാഹര്‍ മാസങ്ങോളമായി പരിക്കേറ്റ് കളത്തിനു പുറത്താണ്. ഐപിഎല്ലിനു മുമ്പ് വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയിലെ അവസാന മല്‍സരത്തിനിടെയായിരുന്നു പരിക്കേല്‍ക്കുന്നത്. ഐപിഎല്ലിന്റെ പകുതിയോടെ ചാഹര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമില്‍ തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ മടങ്ങിവരവിന്റെ അവസാന ഘട്ടത്തില്‍ വച്ച് താരത്തിനു വീണ്ടും പരിക്കേറ്റു. ഇതോടെ സീസണ്‍ മുഴുവന്‍ ചാഹറിനു നഷ്ടമാവുകയും ചെയ്തു. സൗത്താഫ്രിക്കയുമായി നടക്കാനിരിക്കുന്ന അഞ്ചു ടി20കളുടെ പരമ്പരയിലും ചാഹറിനെ ഉള്‍പ്പെടുത്തിയിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications