IPL 2022: ആരാണ് റുതുരാജിനെ മയക്കിയ സുന്ദരി? കാമുകി സയാലി സഞ്ജീവിനെക്കുറിച്ച് അറിയാം
ഐപിഎല്ലിലൂടെ ഒരുപാട് താരോദയങ്ങളെ ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍പ്പെടുത്താവുന്ന യുവ താരമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണറായിട്ടുള്ള റുതുരാജ് ഗെയ്ക്വാദ്. കഴിഞ്ഞ ഐപിഎല്‍ സീസണോടെയാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള വലംകൈയന്‍ ബാറ്റര്‍ സൂപ്പര്‍ താര പദവിയിലേക്കുയര്‍ന്നത്. 635 റണ്‍സ് വാരിക്കൂട്ടി സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ റുതുരാജ് സിഎസ്‌കെയുടെ നാലാം കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.

ഐപിഎല്ലിലെ മിന്നുന്ന പ്രകടനം ദേശീയ ടീമിലേക്കും റുതുരാജിനു വഴി തുറന്നിരുന്നു. പക്ഷെ മതിയായ അവസരങ്ങള്‍ താരത്തിനു ലഭിച്ചില്ല. എങ്കിലും വൈകാതെ തന്നെ ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമായി മാറാന്‍ ശേഷിയുള്ള താരമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കപ്പെടുന്നത്. റുതുരാജിന്റെ സ്വകാര്യ ജീവിതത്തിലേക്കു വന്നാല്‍ സയാലി സഞ്ജീവെന്ന യുവതിയുമായി പ്രണയത്തിലാണെന്നാണ് പാപ്പരാസികള്‍ പാടി നടക്കുന്നത്. ഔദ്യോഗികമായി രണ്ടു പേരും തങ്ങളുടെ അടുപ്പത്തെക്കുറിച്ച് ഇനിയും പരസ്യമായി പ്രതികരിച്ചിട്ടില്ല. ആരാണ് സയാലിയെന്നു വിശദമായി അറിയാം.

റുതുരാജ് ഗെയ്ക്വാദിന്റെ നാട്ടുകാരി തന്നെയാണ് സയാലി സഞ്ജീവ്. മഹാരാഷ്ട്രയിലെ ധൂലെ ജില്ലയില്‍ നിന്നുള്ള ഇവര്‍ ധൂലെ ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം നാസിക്കിലെ ആര്‍ട്‌സ് കോളേജില്‍ നിന്നു ബിരുദവും പൂര്‍ത്തിയാക്കുകയായിരുന്നു. നാസിക്ക് ജില്ലയിലെ തഹസില്‍ദാറായ സഞ്ജീവ് ചന്ദ്രശേഖറുടെ മകളാണ് സയാലി.

അറിയപ്പെടുന്ന മോഡലും കൂടിയാണ് ഈ സുന്ദരി. ക്വിക്കര്‍, ബിര്‍ല ഐകെയര്‍, ഡുഇറ്റ് തുടങ്ങിയ ബ്രാന്‍ഡുകളുടെ മോഡലായും സയാലി തിളങ്ങിയിട്ടുണ്ട്. കൂടാതെ അഭിനേത്രിയും കൂടിയാണ് ഇവര്‍. 2016ലെ സീ മറാത്തിയുടെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് സയാലിയാണ്. സീ മറാത്തി പരമ്പരയായ കഹേ ദിയാ പര്‍ദേസില്‍ അഭിനയിച്ചതോടെയാണ് സയാലി പ്രശസ്തയാവുന്നത്

ഇവ കൂടാതെ പെര്‍ഫെക്ട് പതി, ഗുല്‍മോഹര്‍ തുടങ്ങിയ പരമ്പരകളിലെ മികച്ച പ്രകടനത്തിന്റെ പേരിലും സയാലി സഞ്ജീവ് പ്രശംസിക്കപ്പെട്ടിരുന്നു. അടുത്തിടെ ശുഭ്മംഗല്‍ ഓണ്‍ലൈനെന്ന പരമ്പരയിലാണ് ഇവര്‍ അവസാനമായി അഭിനയിച്ചത്. അഭിനയം, മോഡിങ് എന്നിവ മാത്രമല്ല രാഷ്ട്രീയവും സയാലിക്കു താല്‍പ്പര്യമുള്ള മേഖലയാണ്. ഒരുപാട് സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ അവര്‍ പങ്കെടുക്കാറുമുണ്ട്. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ പ്രസിഡന്റായ രാജ് താക്കറെ അടുത്തിടെ സയാലിയെ ചിത്രപത് കര്‍മചാരി സേനയുടെ വൈസ് പ്രസിഡന്റാക്കിയിരുന്നു.

2016 മുതല്‍ പല ടെലിവിഷന്‍ ഷോകളിലും സയാലി സഞ്ജീവ് അഭിനയിച്ചിട്ടുണ്ട്. കൂടാതെ യൂട്യൂബ് വെബ് സീരീസുകളായ യു ടേണിലും ഇവരുണ്ടായിരുന്നു. എട്ടു സിനിമകളിലും സയാലി അഭിനയിച്ചുകഴിഞ്ഞു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ജിമ്മയാണ് അവസാനത്തെ ചിത്രം. 2020ല്‍ ലജിറയെന്ന ആല്‍ബത്തിലൂടെ മ്യൂസിക് വീഡിയോയിലും സയാലി അരങ്ങേറ്റം കുറിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications