Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ശ്രേയസിനു സ്‌നീക്കേഴ്‌സ്, കോലിക്ക് വാച്ചുകള്‍!- താരങ്ങളും ഹോബികളും

ഐപിഎല്ലിന്റെ 15ാം സീസണില്‍ വളരെയധികം ആവേശകരമായി തന്നെയാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ഒരുപാട് ത്രില്ലറുകള്‍ ഇതിനകം നമ്മള്‍ കണ്ടുകഴിഞ്ഞു. വൈകാതെ തന്നെ ഒരും ടൈയും സൂപ്പര്‍ ഓവറുമെല്ലാമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. വിവിധ ഫ്രാഞ്ചൈസികള്‍ക്കായി സൂപ്പര്‍ താരങ്ങള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ചിലരുടെ വിചിത്രമായ ചില ഹോബികള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

ശ്രേയസിനു സ്‌നീക്കേഴ്‌സ്

ശ്രേയസിനു സ്‌നീക്കേഴ്‌സ്

സ്‌നീക്കേഴ്‌സാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റനും ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററുമായ ശ്രേയസ് അയ്യരുടെ വീക്ക്‌നെസ്. സ്‌നീക്കേഴ്‌സിന്റെ വലിയൊരു കളക്ഷന്‍ തന്നെ താരത്തിനുണ്ട്. മികച്ച, വില കൂടിയ 50നടുത്തു ജോടി സ്‌നീക്കേഴ്‌സുകള്‍ ശ്രേയസ് വാങ്ങിക്കഴിഞ്ഞു.
നൈക്കി എക്‌സ്, എയര്‍ ജോര്‍ദാന്‍സ്, എയര്‍ മാക്‌സ്, യീസീസ് തുടങ്ങി വിവിധ ബ്രാന്‍ഡുകളുടെ സ്‌നീക്കേഴ്‌സുകള്‍ താരത്തിന്റെ കൈവശമുണ്ട്. ഓരോ ലുക്കിനും വ്യത്യസ്തമായ സ്‌നീക്കേ്‌സാണ് ശ്രേയസ് ഉപയോഗിക്കുന്നത്. എയര്‍പോര്‍ട്ട് ലുക്ക്, ജിം ലുക്ക് തുടങ്ങി ഓരോന്നിനും യോജിച്ച സ്‌നീക്കേഴ്‌സാണ് താരം ധരിക്കാറുള്ളത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ നേരത്തേ ശ്രേയസ് സ്‌നീക്കേഴ്‌സുകള്‍ അണിനിരത്തി അവയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു

ആഡംബര വാച്ചുകളുമായി കോലി

ആഡംബര വാച്ചുകളുമായി കോലി

റോയല്‍ ചാലഞ്ചേഴ്‌സിന്റെ മുന്‍ ക്യാപ്റ്റനും ഇന്ത്യന്‍ സൂപ്പര്‍ താരവുമായ വിരാട് കോലിക്കു പ്രിയം ആഡംബര വാച്ചുകളോടാണ്. 87 ലക്ഷം രൂപ വിലയുള്ള റോളക്‌സ് ഡെയ്‌റ്റോണ റെയ്ന്‍ബോ എവറോസ് ഗോള്‍ഡുള്‍പ്പെടെയുള്ള വാച്ചുകള്‍ അദ്ദഹത്തിന്റെ പക്കലുണ്ട്. കൂടാതെ പാറ്റെക് ഫിലിപ്പെ നോട്ടിലസ്, റോളക്‌സ് ഡേറ്റ്ജസ്റ്റ്, റോളക്‌സ് സ്‌കിഡ്‌വെല്ലര്‍ തുടങ്ങിയ ആഡംര വാച്ചുകളും കോലി തന്റെ കളക്ഷനിലേക്കു ചേര്‍ത്തു കഴിഞ്ഞു.

രോഹിത്തിന് കാറുകള്‍

രോഹിത്തിന് കാറുകള്‍

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീം ക്യാപ്റ്റനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായ രോഹിത് ശര്‍മയുടെ വീക്ക്‌നെസ് കാറുകളാണ്. നിരവധി ലോകോത്തര ആഡംബര കാറുകള്‍ ഹിറ്റ്മാന്റെ പക്കലുണ്ട്. നിലവില്‍ ബിഎംഡബ്ല്യു എം5, ടൊയോട്ട ഫോര്‍ച്യൂണര്‍, മെഴ്‌സിഡസ് ജിഎല്‍എസ് 350 ഡി, ബിംഎംഡബ്ല്യു എം5, ലംബോര്‍ഗിനി ഉറൂസ്, ബിഎംഡബ്ല്യു എക്‌സ് 3 തുടങ്ങിയ കാറുകളുടെ ഉടമയാണ് രോഹിത്. പുതിയ ചില ആഡംബര കാറുകള്‍ കൂടി വാങ്ങാനും രോഹിത്തിനു പ്ലാനുണ്ടെന്നാണ് സൂചനകള്‍.

ഹാര്‍ദിക്കിനു കാറും വാച്ചുകളും

ഹാര്‍ദിക്കിനു കാറും വാച്ചുകളും

ഐപിഎല്ലില്‍ ഗുജറാത്ത ടൈറ്റന്‍സിനെ മികച്ച രീതിയില്‍ നയിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു ആഡംര കാറുകളോടും വാച്ചുകളോടുമാണ് ഭ്രമമുള്ളത്. മെഴ്‌സിഡസ് ജി63 എഎംജി, റേഞ്ച് റോവര്‍ തുടങ്ങിയ ആഡംബര കാറുകള്‍ ഹാര്‍ദിക്കിനുണ്ട്. ലംബോര്‍ഗിനിയുടെ ഹുറാക്കേന്‍ ഇവോയെന്ന സൂപ്പര്‍ കാറും താരത്തിനു സ്വന്തമായിട്ടുണ്ട്. ഒരു കോടിയോളം വിലയുള്ള റോളക്‌സ് ഒയ്‌സ്റ്റര്‍ പെര്‍പെച്വല്‍ ഡെയ്‌റ്റോണ കോസ്‌മോഗ്രാഫ് വാച്ചും ഹാര്‍ദിക് വാങ്ങിക്കഴിഞ്ഞു.

റിയല്‍ എസ്റ്റേറ്റും ഡിക്കെയും

റിയല്‍ എസ്റ്റേറ്റും ഡിക്കെയും

ഇത്തവണത്തെ ഐപിഎല്ലിലെ സര്‍പ്രൈസ് ഹീറോയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. ഫിനിഷറുടെ റോളില്‍ തകര്‍ത്തു കളിക്കുകയാണ് ഡികെ. സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സ് അഴിച്ചുവച്ച കുപപ്പായത്തിലാണ് കാര്‍ത്തികിന്റെ മാജിക്കല്‍ പ്രകടനം.
കാര്‍ത്തിക്കിന്റെ ഹോബിയിലേക്കു വന്നാല്‍ അദ്ദഹേത്തിനു കാറുകളോടെ വാച്ചുകളോടൊയൊന്നും വലിയ താല്‍പ്പര്യമില്ല. റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപം നടത്തുന്നതാണ് കാര്‍ത്തികിനു താല്‍പ്പര്യം. ഒരു കോടിയിലേറെ വിലയുള്ള കിടിലനൊരു ഡിസൈനര്‍ വീട് അദ്ദേഹത്തിനു ചെന്നൈയിലുണ്ട്. കൂടാതെ 90 ലക്ഷത്തിനടുത്ത് വിലയുള്ള പോര്‍ഷെ കെയ്മാന്‍ എസ് എന്ന കാറും താരത്തിന്റെ കൈവശമുണ്ട്.

Story first published: Wednesday, April 20, 2022, 16:45 [IST]
Other articles published on Apr 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+