Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: രാഹുല്‍- ഇഷാനി വിവാഹം ഗോവയില്‍- ആരാണ് സ്പിന്നറെ വീഴ്ത്തിയ സുന്ദരി? എല്ലാമറിയാം

ഇന്ത്യന്‍ യുവ ലെഗ് സ്പിന്നര്‍ രാഹുല്‍ ചാഹര്‍ വിവാഹ ജീവിതത്തിലേക്കു ചുവടുവയ്ക്കുന്നു. ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ പഞ്ചാബ് കിങ്‌സിനുവേണ്ടി അരങ്ങേറാനിരിക്കെയാണ് മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ താരം കൂടിയായ രാഹുല്‍ പുതിയ ഇന്നിങ്‌സിനു തുടക്കം കുറിക്കുന്നത്. ബുധനാഴ്ച (മാര്‍ച്ച് 9) ഗോവയില്‍ വച്ചാണ് രാഹുല്‍ തന്റെ പ്രണയിനിയായ ഇഷാനിയെ മിന്നുകെട്ടുന്നത്.

1

2019ല്‍ തന്നെ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് വിവാഹം നീണ്ടുപോവുകയായിരുന്നു. ഇന്ത്യന്‍ പേസറും ചെന്നൈ സൂപ്പര്‍ കിങ്‌സ് താരുമായ ദീപക് ചാഹറിന്റെ സഹോദരന്‍ കൂടിയാണ് ചാഹര്‍. വിവാഹച്ചടങ്ങളില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമായിരിക്കും പങ്കെടുക്കുക. 12ന് മറ്റുള്ളവര്‍ക്കായി റിസപ്ഷന്‍ സംഘടിപ്പിക്കുന്നുണ്ട്. രാഹുലിന്റെ കുടുംബാംഗങ്ങള്‍ ഗോവയില്‍ വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു.

2

2019ല്‍ തന്നെ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് വിവാഹം നീണ്ടുപോവുകയായിരുന്നു. ഇന്ത്യന്‍ പേസറും ചെന്നൈ സൂപ്പര്‍ കിങ്‌സ് താരുമായ ദീപക് ചാഹറിന്റെ സഹോദരന്‍ കൂടിയാണ് ചാഹര്‍. വിവാഹച്ചടങ്ങളില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമായിരിക്കും പങ്കെടുക്കുക. 12ന് മറ്റുള്ളവര്‍ക്കായി റിസപ്ഷന്‍ സംഘടിപ്പിക്കുന്നുണ്ട്. രാഹുലിന്റെ കുടുംബാംഗങ്ങള്‍ ഗോവയില്‍ വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു.

3

കൗമാര കാലം മുതല്‍ രാഹുല്‍ ചാഹറും ഇഷാനിയും തമ്മില്‍ പ്രണയത്തിലാണ്. ബെംഗളൂരു കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഫാഷന്‍ ഡിസൈനര്‍ കൂടിയാണ് ഇഷാനി. മൂന്നു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് 2019ല്‍ രാഹുലും ഇഷാനിയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ഓഫ്ബീറ്റ് ലുക്കിനായി ഇഷാനിയുടെ താല്‍പ്പര്യ പ്രകാരമാണ് രാഹുല്‍ മുടി നീട്ടി വര്‍ത്തിയതെന്നാണ് വിവരം.
മാലദ്വീപിലായിരുന്നു രാഹുലിന്റെ 20ാം പിറന്നാള്‍ ഇഷാനിക്കൊപ്പം ആഘോഷിച്ചത്. ബീച്ചുകളെ പ്രണയിക്കുന്ന ഇരുവരും വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും ഒരുമിച്ച് അവധിക്കാലം ചെലവഴിക്കാറുണ്ട്.

4

ഐപിഎല്ലില്‍ മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനു വേണ്ടി നടത്തിയിട്ടുള്ള മികച്ച പ്രകടനങ്ങളിലൂടെയാണ് രാഹുല്‍ ചാഹര്‍ ശ്രദ്ധിക്കപ്പെടുന്നത്. മുംബൈയ്‌ക്കൊപ്പമുള്ള പ്രകടനം താരത്തെ ദേശീയ ടീമിലുമെത്തിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തിലേക്കും രാഹുലിന് നറുക്ക് വീണിരുന്നു.

5

2017ല്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനൊപ്പമാണ് താരം ഐപിഎല്ലില്‍ അരങ്ങേറിയത്. അവര്‍ക്കു വേണ്ടി മൂന്നു മല്‍സരങ്ങളില്‍ നിന്നും രണ്ടു വിക്കറ്റുകളെടുത്തു. 2019ലാണ് രാഹുല്‍ മുംബൈയിലേക്കു ചേക്കേറിയത്. 2021 വരെ മുംബൈയ്‌ക്കൊപ്പം തുടരുകയും ചെയ്തു. 42 മല്‍സരങ്ങളില്‍ നിന്നും 43 വിക്കറ്റുകളാണ് സ്പിന്നറുടെ സമ്പാദ്യം.

6

2019ല്‍ മുംബൈയ്ക്കു വേണ്ടി 13 മല്‍സരങ്ങളില്‍ കളിക്കാന്‍ അവസരം ലഭിച്ച രാഹുല്‍ അത്ര തന്നെ വിക്കറ്റുകളുമെടുത്തു. ഇതോടെ അദ്ദേഹം ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കുകയായിരുന്നു. തൊട്ടടുത്ത സീസണില്‍ 15 മല്‍സരങ്ങളില്‍ നിന്നും 15 വിക്കറ്റുകളും രാഹുല്‍ വീഴ്ത്തി. കഴിഞ്ഞ സീസണില്‍ 11 മല്‍സരങ്ങളില്‍ നിന്നും 13 വിക്കറ്റുകളായിരുന്നു താരം നേടിയത്. ഇന്ത്യയില്‍ നടന്ന ആദ്യപാദത്തിലായിരുന്നു രാഹുല്‍ മികച്ച പ്രകടനം നടത്തിയത്. യുഎഇയിലെ രണ്ടാംപാദത്തില്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല.

7

കഴിഞ്ഞ സീസണിനു ശേഷം രാഹുല്‍ ചാഹറിനെ മുംബൈ ഇന്ത്യന്‍സ് കൈവിടുകയായിരുന്നു. ഇതോടെയാണ് താരം മെഗാ ലേലത്തിനുള്ള പൂളില്‍ ഇടംപിടിച്ചത്. ലേലത്തില്‍ 5.25 കോടി രൂപയ്ക്കു പഞ്ചാബ് കിങ്‌സ് രാഹുലിനെ സ്വന്തമാക്കുകയായിരുന്നു. നേരത്തേ മുംബൈ ടീമില്‍ 75 ലക്ഷമായിരുന്നു താരത്തിന്റെ ശമ്പളം. ഇതാണ് ഇത്തവണ ആറു കോടിക്കു മുകളിലെത്തിയത്.

Story first published: Tuesday, March 8, 2022, 15:13 [IST]
Other articles published on Mar 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+