IPL 2022: വെങ്കടേഷും പ്രമുഖ നടിയും പ്രണയത്തില്‍? വൈറലായി ചാറ്റ്
ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിലെ ഏറ്റവും വലിയ താരോദയങ്ങളിലൊന്നായിരുന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഓപ്പണറും ഓള്‍റൗണ്ടറുമായ വെങ്കടേഷ് അയ്യര്‍. ഇന്ത്യയിലും യുഎഇയിലുമായി നടന്ന സീസണില്‍ ആദ്യപാദത്തില്‍ ഒരു മല്‍സരത്തില്‍പ്പോലും താരത്തിനു അവസരം ലഭിച്ചില്ല. പക്ഷെ യുഎഇയില്‍ നടന്ന രണ്ടാം പാദത്തില്‍ ശുഭ്മാന്‍ ഗില്ലിന്റെ ഓപ്പണിങ് പങ്കാളിയായി വെങ്കടേഷിനെ ഇറക്കിയതോടെ കെകെആറിന്റെ തലവര തന്നെ മാറി.

ഇന്ത്യയിലെ ആദ്യപാദം അവസാനിക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ ഏഴാംസ്ഥാനത്തായിരുന്ന കെകെആര്‍ പ്ലേഓഫിലെത്തില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ യുഎഇയില്‍ വെങ്കടേഷ് മുന്നില്‍ നിന്നു കത്തിക്കയറിയതോടെ കെകെആര്‍ കുതിച്ചു. ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്ത പ്ലേഓഫിലെത്തിയ അവര്‍ ഫൈനല്‍ വരെയെത്തി. ഒടുവില്‍ കലാശക്കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു തോല്‍ക്കുകയായിരുന്നു. കെകെആറിന്റെ ഈ മുന്നേറ്റത്തിനു ചുക്കാന്‍ പിടിച്ച നിര്‍ണായക താരങ്ങളിലൊരാളായിരുന്നു വെങ്കടേഷ്. ഐപിഎല്ലിലെ പ്രകടനം ഇന്ത്യന്‍ ടീമിലേക്കും താരത്തിനു വഴി തുറക്കുകയും മികച്ച പ്രകടനങ്ങളിലൂടെ ടീമില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ സീസണിലെ മാജിക്ക് പക്ഷെ ഈ സീസണില്‍ ഇതുവരെ നടന്ന മല്‍സരങ്ങളില്‍ പുറത്തെടുക്കാന്‍ വെങ്കടേഷിനായിട്ടില്ല. അതിനിടെ താരമൊരു പ്രണയത്തില്‍ അകപ്പെട്ടിരിക്കുകയാണെന്നും ഇതാവാം മോശം ഫോമിനു കാരണമെന്നും പലരും സംശയിക്കുന്നുണ്ട്. ഒരു തെലുങ്ക് നടിയുമായി വെങ്കി അടുപ്പത്തിലാണെന്നു സൂചിപ്പിക്കുന്ന കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നടി പ്രിയങ്ക ജവാല്‍ക്കറും വെങ്കടേഷും തമ്മിലുള്ള ഇന്‍സ്റ്റഗ്രാമിലെ ചാറ്റാണ് വൈറലായിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ പ്രിയങ്കയുടെ ഒരു ഫോട്ടോയ്ക്കു വെങ്കടേഷ് അയ്യര്‍ കമന്റ് ചെയ്യുകയും അതിനു നടി രസകരമായ മറുപടി നല്‍കുകയും ചെയ്തതാണ് പാപ്പരാസികള്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രിയങ്കയുടെ ഫോട്ടോയ്ക്കു താഴെ ക്യൂട്ട് എന്നായിരുന്നു വെങ്കടേഷ് കമന്റിട്ടത്. ഇതിനു നടി പ്രതികരിച്ചത് ആര്? നിങ്ങളാണോയെന്നായിരുന്നു. ഇതാണ് ഇവര്‍ക്കിടയില്‍ പ്രണയമുണ്ടോയെന്ന തരത്തില്‍ സംശയങ്ങളുയരാന്‍ കാരണം.

ഈ സീസണിലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി മൂന്നു മല്‍സരങ്ങളിലാണ് വെങ്കടേഷ് അയ്യര്‍ കളിച്ചത്. ഇവയില്‍ നിന്നും 9.66 എന്ന ദയനീയ ശരാശരിയില്‍ 29 റണ്‍സ് മാത്രമേ നേടിയിട്ടുള്ളൂ. 16 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ബൗളിങിലേക്കു വന്നാല്‍ ഒരു മല്‍സരത്തില്‍ ഒരേയൊരു ഓവര്‍ മാത്രമേ വെങ്കടേഷ് ബൗള്‍ ചെയ്തിട്ടുള്ളൂ. 10 റണ്‍സ് വിട്ടുകൊടുത്ത താരത്തിനു വിക്കറ്റൊന്നും ലഭിച്ചില്ല.

ആരാണ് പ്രിയങ്ക ജവാല്‍ക്കര്‍ ?
തെലുങ്ക് സിനിമകൡ ശ്രദ്ധേയായി കൊണ്ടിരിക്കുന്ന നടിയാണ് 29 കാരിയായ പ്രിയങ്ക ജവാല്‍ക്കര്‍. 2017ല്‍ കാല വരം ആയെ എന്ന തെലുങ്കു സിനിമയിലൂടെയാണ് പ്രിയങ്ക അരങ്ങേറിയത്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം സൂപ്പര്‍ താരം വിജയ് ദേവര്‍കൊണ്ട നായകനായ ടാക്‌സിവാലയിലൂടെയാണ് പ്രിയങ്ക ശ്രദ്ധിക്കപ്പെടുന്നത്. അതിനു ശേഷം തിമ്മരസ്സു, എസ്ആര്‍ കല്യാണമണ്ഡപം, ഗമനം തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications