Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഡിസി ക്യാംപിനെ ആശങ്കയിലാക്കി കൊവിഡ്, ഒരു താരം പോസിറ്റീവ്! ടീം ക്വാറന്‍റീനില്‍

1

ഐപിഎല്ലിന്റെ 15ാം സീസണിനെ ആശങ്കലിയാക്കി ഒരു താരത്തിനു കൊവിഡ് സ്ഥിരീകരിച്ചു. റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിലെ ഒരാള്‍ക്കാണ് കൊവിഡ് പിടിപെട്ടിരിക്കുന്നത്. ഈ കളിക്കാരത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. ഇതു വിദേശ താരമാണെന്നാണ് സൂചന. ഇതോടെ ഡിസി ടീം ഐസൊലേഷനിലേക്കു മാറിയിരിക്കുകയാണ്. ബുധനാഴ്ച പഞ്ചാബ് കിങ്‌സിനെതിരേ നടക്കാനിരിക്കുന്ന ഡിസിയുടെ അടുത്ത മല്‍സരം ഇതോടെ അനിശ്ചിതത്വത്തിലാവുകയും ചെയ്തു.

പഞ്ചാബിനെതിരായ മല്‍സരത്തിനായി ഡിസി ടീം പൂനെയിലേക്കു യാത്ര ചെയ്യാനിരിക്കവെയാണ് അപ്രതീക്ഷിത തിരിച്ചടിയുണ്ടായിരിക്കുന്നത്. ഇതേ തുടര്‍ന്ന് ടീമിന്റെ യാത്രയും വൈകിപ്പിച്ചിരിക്കുകയാണ്. ഡിസി ടീമിന്റെ ഫിസിയോ പാട്രിക് ഫര്‍ഹാര്‍ട്ടിനു നേരത്തേ കൊവിഡ് പിടിപ്പെട്ടിരുന്നു. പക്ഷെ സംഘത്തിലെ മറ്റുള്ള എല്ലാവരുടെയും ഫലം നെഗറ്റീവ് ആയിരുന്നതിനാല്‍ റോയല്‍ ചാലഞ്ചേഴ്‌സുമായുള്ള മല്‍സരം നേരത്തേ നിശ്ചയിച്ച പ്രകാരം നടക്കുകയായിരുന്നു.

2

ഇപ്പോള്‍ ടീമിലെ ഒരു താരത്തിന്റെ പരിശോധനാ ഫലം പോസിറ്റീവായതോടെ ഇന്നു പൂനെയിലേക്കു യാത്ര തിരിക്കേണ്ടിയിരുന്ന ഡിസി ഇതു റദ്ദാക്കിയിരിക്കുകയാണ്. ഹോട്ടല്‍ മുറിയില്‍ തന്നെ കഴിയാനാണ് എല്ലാവരോടും ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നും നാളെയുമായി മുഴുവന്‍ പേരെയും കൊവിഡ് പരിശോധനയ്്ക്കു വിധേയരാക്കും. നേരത്തേ കൊവിഡ് സ്ഥിരീകരിച്ച ടീം ഫിസിയോ ഐസൊലേഷനില്‍ കഴിയുകയാണ്. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിലാണ് ഒരു താരത്തിന്റെ ഫലം പോസിറ്റീവായതെന്നാണ് വിവരം. ഇതു സ്ഥിരീകരിക്കുന്നതിനായി താരത്തെ ആര്‍ടിപിസിആര്‍ ടെസ്റ്റിനു വിധേയനാക്കും.

അതേസമയം, ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിനെ സംബന്ധിച്ച് അത്ര മികച്ച തുടക്കമല്ല ഈ സീസണില്‍ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തായിരുന്നു ഡിസി പ്ലേഓഫിലെത്തിയത്. പക്ഷെ ഇത്തവണ അതു സാധിക്കുമോയെന്ന കാര്യം സംശയമാണ്. ലീഗില്‍ ഇപ്പോള്‍ എട്ടാംസ്ഥാനത്താണ് അവര്‍. അഞ്ചു മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഡിസിക്കു രണ്ടെണ്ണത്തിലാണ് വിജയിക്കാനായത്.

മൂന്നു മല്‍സരങ്ങളില്‍ പരാജയപ്പെടുകയും ചെയ്തു. മുംബൈ ഇന്ത്യന്‍സിനെ നാലു വിക്കറ്റിനു തോല്‍പ്പിച്ചായിരുന്നു ഡിസി തുടങ്ങിയത്. അടുത്ത രണ്ടു മല്‍സരങ്ങളില്‍ ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരോടു ഡിസി തോല്‍ക്കുകയായിരുന്നു. നാലാം റൗണ്ടില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ 44 റണ്‍സിനു തകര്‍ത്ത് ഡിസി വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. പക്ഷെ അവസാന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടു 16 റണ്‍സിനു തോറ്റിരുന്നു.

3

ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്ക്വാഡ്

റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), പൃഥ്വി ഷാ, അക്ഷര്‍ പട്ടേല്‍, ആന്റിച്ച് നോര്‍ക്കിയ, ഡേവിഡ് വാര്‍ണര്‍, മിച്ചെല്‍ മാര്‍ഷ്, ഷര്‍ദുല്‍ ടാക്കൂര്‍, മുസ്തഫിസുര്‍ റഹ്മാന്‍, കുല്‍ദീപ് യാദവ്, അശ്വിന്‍ ഹെബ്ബാര്‍, കമലേഷ് നാഗര്‍കോട്ടി, കെഎസ് ഭരത്, സര്‍ഫറാസ് ഖാന്‍, മന്ദീപ് സിംഗ്, സയ്യിദ് ഖലീല്‍ അഹമ്മദ്, ചേതന്‍ സക്കാരിയ, ലളിത് യാദവ്, റിപാല്‍ പട്ടേല്‍, യഷ് ധൂല്‍, പ്രവിന്‍ പവല്‍, റോവ്മാന്‍ പവല്‍ പ്രവീണ്‍ ദുബെ, ലുങ്കിസാനി എന്‍ഗിഡി, ടിം സീഫെര്‍ട്ട്, വിക്കി ഓസ്ത്വാല്‍.

Story first published: Monday, April 18, 2022, 12:02 [IST]
Other articles published on Apr 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+