Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി പുതിയ ഇന്നിങ്‌സിന്, കൂട്ടിന് നയന്‍സും! ഫാന്‍സ് ത്രില്ലില്‍

ക്രിക്കറ്റ് കരിയറില്‍ ഒരു താരത്തിനു നേടാവുന്നതെല്ലാം സ്വന്തമാക്കാന്‍ ഭാഗ്യം ലഭിച്ച ഇതിഹാസമാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി. ക്രിക്കറ്റ് കരിയര്‍ ക്ലൈമാക്‌സിലേക്ക് അടുക്കവെ പുതിയൊരു ഇന്നിങ്‌സിനു കച്ചമുറുക്കുകയാണ് അദ്ദേഹം. അതു പക്ഷെ ക്രിക്കറ്റുമായോ, സ്‌പോര്‍ടുമായോ ബന്ധമുള്ള മേഖലയല്ല. മറിച്ച് ബിഗ് സ്‌ക്രീനിലേക്കാണ് ധോണി ചുവടുവയ്ക്കുന്നത്.

സ്വന്തമായൊരു സിനിമ നിര്‍മിക്കാനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്റെ നീക്കം. തമിഴില്‍ ഒരു മെഗാ പ്രൊജക്ട് തന്നെയാണ് സിഎസ്‌കെയുടെ പ്രിയപ്പെട്ട 'തല' അണിയിച്ചിരൊക്കുന്നത്. ഇതിന്റെ അവസാന വട്ട ഒരുക്കത്തിലാണ് ധോണിയെന്നാണ് ഇക്കൊണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

1

ലേഡി സൂപ്പര്‍ സ്റ്റാറെന്നു വിശേഷിപ്പിക്കപ്പെടുന്ന തെന്നിന്ത്യയുടെ പ്രിയങ്കരിയായ നടി നയന്‍താരയാണ് എംഎസ് ധോണിയുടെ സിനിമയില്‍ നായികയായി എത്തുന്നതെന്നാണ് വിവരം. നയന്‍സ് ഈ സിനിമയുമായി കരാര്‍ ഒപ്പുവച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമയിലെ മറ്റു കഥാപാത്രങ്ങളെ തീരുമാനിച്ചുവരികയാണ്. ഈ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഐപിഎല്ലിന്റെ 15ാം സീസണിനു ശേഷമുണ്ടാവും.

2

എംഎസ് ധോണി ഇതാദ്യമായിട്ടല്ല ഒരു സിനിമയുമായി സഹകരിക്കുന്നത്. നേരത്തേ അദ്ദേഹത്തിന്റെ ആത്മകഥ വെള്ളിത്തിരയിലെത്തുകയും അതു വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു. എംഎസ് ധോണി- ദി അണ്‍ടോള്‍ഡ് സ്‌റ്റോറിയെന്ന സിനിമ 2016ലായിരുന്നു റിലീസ് ചെയ്തത്. അകാലത്തില്‍ അന്തരിച്ച പ്രശസ്ത നടന്‍ സുഷാന്ത് സിങ് രാജ്പുതായിരുന്നു സിനിമയില്‍ ധോണിയുടെ വേഷം അവതരിപ്പിച്ചത്. ധോണിയുടെ ഭാര്യയായ സാക്ഷിയുടെ റോളിലെത്തിയത് കിയാറ അഡ്വാനിയായിരുന്നു.

3

നയന്‍താരയുടെ സാന്നിധ്യം എംഎസ് ധോണിയുടെ സിനിമയ്ക്കു വലിയ ഹൈപ്പ് നല്‍കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവില്‍ നയന്‍സിന്റെ അഞ്ചു സിനിമകളാണ് അണിയറയിലുള്ളത്. ഓ2, മലയാളി സിനിമയായ ഗോള്‍ഡ്, ഗോഡ്ഫാദര്‍, ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ബോളിവുഡ് സിനിമ എന്നിവയാണ് നയന്‍സിന്റേതായി വരാനിരിക്കുന്നത്. പ്രശസ്ത സംവിധായകന്‍ ആറ്റ്‌ലിയാണ് ഷാരൂഖിന്റെ സിനിമയൊരുക്കുന്നത്. ബോളിവുഡില്‍ നയന്‍താരയുടെ അരങ്ങേറ്റ സിനിമ കൂടിയായിരിക്കും ഇത്.

4

അതേസമയം, ഐപിഎല്ലിന്റെ 15ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിച്ചുകൊണ്ടിരിക്കുകയാണ് എംഎസ് ധോണി. ഈ സീസണിനുശേഷം അദ്ദേഹം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഈ സീസണ്‍ തുടങ്ങുന്നതിനു തൊട്ടുമുമ്പ് ധോണി സിഎസ്‌കെയുടെ ക്യാപ്റ്റന്‍സിയൊഴിയുകയും പകരം രവീന്ദ്ര ജഡേജയെ ചുമതലയേല്‍പ്പിക്കുകയും ചെയ്തിരുന്നു.

5

പക്ഷെ സീസണിലെ ആദ്യത്തെ എട്ടു മല്‍സരങ്ങളില്‍ വെറും രണ്ടെണ്ണത്തിലാണ് സിഎസ്‌കെയെ വിജയത്തിലേക്കു നയിക്കാന്‍ ജഡ്ഡുവിനായത്. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം അദ്ദേഹത്തിന്റെ വ്യക്തിഗത പ്രകടനത്തെയും ബാധിച്ചിരുന്നു. ഇതോടെ സീസണിന്റെ മധ്യത്തില്‍ വച്ച് ജഡേജ നായകസ്ഥാനം രാജിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ധോണി ഒരിക്കല്‍ക്കൂടി നായകസ്ഥാനമേറ്റെടുക്കുകയായിരുന്നു.

Story first published: Thursday, May 12, 2022, 16:56 [IST]
Other articles published on May 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+