For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

IPL 2022: പൊളി ലുക്ക്! സൂപ്പര്‍ താരങ്ങളുടെ ക്യൂട്ട് ഭാര്യമാര്‍, ഇതാ അഞ്ചു പേര്‍

ശനിയാഴ്ചയാണ് പുതിയ സീസണ്‍ ആരംഭിക്കുന്നത്

ഐപില്ലിന്റെ 15ാം സീസണിനു ആരവമുയരാനിരിക്കെ സൂപ്പര്‍ താരങ്ങളുടെ വലിയൊരു നിര തന്നെ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി മികച്ച പ്രകടനം നടത്താന്‍ കച്ചമുറുക്കുകയാണ്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലരൂരിന്റെ മുന്‍ നായകനായ വിരാട് കോലി എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. കളിക്കളത്തിനു പുറത്ത് ഇവരുടെയെല്ലാം ഏറ്റവും വലിയ ശക്തി ജീവിതപങ്കാളികളാണ്. താരങ്ങള്‍ പല വേദികളിലും ഇക്കാര്യം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.

മല്‍സരവേദികളിയും തങ്ങളുടെ പ്രിയതമന് പിന്തുണയുമായി ഇവര്‍ പലപ്പോഴുമെത്താറുമുണ്ട്. ഇത്തവണത്തെ ഐപിഎല്‍ ഇന്ത്യയില്‍ വച്ചായതിനാല്‍ തന്നെ സ്റ്റേഡിയത്തിലെ പ്രധാന ആകര്‍ഷങ്ങളിലൊന്നായി ഇവരെ ഇത്തവണയും കാണാന്‍ സാധിക്കും. പ്രധാനപ്പെട്ട ചില താരങ്ങളുടെ സുന്ദരികളായ ഭാര്യമാര്‍ ആരൊക്കെയാണന്നു നോക്കാം.

അനുഷ്‌കാ ശര്‍മ

അനുഷ്‌കാ ശര്‍മ

വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് സുന്ദരിയുമായ അനുഷ്‌കാ ശര്‍മ മറ്റു ക്രിക്കറ്റര്‍മാരുടെ ഭാര്യമാരേക്കാള്‍ ഒരുപടി മുന്നില്‍ തന്നെയാണെന്നു കാണാന്‍ സാധിക്കും. കാരണം ബോളിവുഡില്‍ തന്റെ അഭിനയ മികവ് കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുള്ള നടിയാണ് അനുഷ്‌ക. നിലവിലെ ഏറ്റവും മികച്ച നടിമാരുടെ നിരയില്‍ തീര്‍ച്ചയായും മിസിസ് കോലിയുണ്ടാവും.
കോലിയെ ഏറ്റവുമധികം പിന്തുണയ്ക്കുകയും ഒപ്പം വിമര്‍ശകയുമാണ് അനുഷ്‌ക. അന്താരാഷ്ട്ര മല്‍സരങ്ങളിലും ഐപിഎല്‍ വേദികളിലുമെല്ലാം ഇവര്‍ ഭര്‍ത്താവിനെ പിന്തുണയ്ക്കാനായി എത്താറുണ്ട്. കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ മകള്‍ വാമികയ്‌ക്കൊപ്പം അനുഷ്‌ക സ്റ്റേഡിയത്തില്‍ വന്നതും അതിന്റെ ഫോട്ടോസുമെല്ലാം വൈറലായി മാറിയിരുന്നു.

സഞ്ജന ഗണേശന്‍

സഞ്ജന ഗണേശന്‍

അനുഷ്‌ക ശര്‍മയെപ്പോലെ തന്നെ മറ്റൊരു സെലിബ്രിറ്റിയാണ് മുംബൈ ഇന്ത്യന്‍സ് സ്റ്റാര്‍ പേസര്‍ ജസ്പ്ര്തീ ബുംറയുടെ ഭാര്യ സഞ്ജന ഗണേശന്‍. അറിയപ്പെടുന്ന ആങ്കറും ബ്രോഡ്കാസ്റ്ററും കൂടിയാണ് സഞ്ജന. ബുംറയെ വളരെയധികം പിന്തുണയ്ക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നയാള്‍ കൂടിയാണ് അവര്‍. ദേശീയ ടീമിനു വേണ്ടിയും മുംബൈയ്ക്കു വേണ്ടിയുമെല്ലാം ഭര്‍ത്താവ് മികച്ച പ്രകടനം നടത്തുമ്പോള്‍ സഞ്ജനയാണ് ആദ്യം പ്രശംസിച്ച് രംഗത്തു വരാറുള്ളത്.
ഇത്തവണത്തെ ഐപിഎല്ലില്‍ ആങ്കറുടെ റോളില്‍ സഞ്ജനെ വീണ്ടും കാണാന്‍ സാധ്യതയുണ്ട്.

റിതിക സജ്‌ദേ

റിതിക സജ്‌ദേ

മുംബൈ ഇന്ത്യന്‍സിന്റെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും ക്യാപ്റ്റനായ രോഹിത് ശര്‍മയുടെ ഭാര്യയാണ് റിതിക സജ്‌ദേ. നിലവില്‍ താരത്തിന്റെ മാനേജരുടെ റോള്‍ കൂടി ഇവര്‍ക്കുണ്ട്. വളരെ സ്മാര്‍ട്ടും ഒപ്പം ബോള്‍ഡുമായ റിതിക രോഹിത്തിന്റെ പ്രൊഫഷണല്‍ ബാധ്യതകളും മറ്റും വളരെ അനായാസമാണ് കൈകാര്യം ചെയ്യുന്നത്.
ഓരോ വര്‍ഷവും ഐപിഎല്ലിലെ ഭൂരിഭാഗം മല്‍സരങ്ങളിലും രോഹിത്തിനു പിന്തുണയുമായി ഇവരെ ഗാലറിയില്‍ കാണാന്‍ സാധിക്കും. ഈ സീസണിലും മകള്‍ സമൈറയ്‌ക്കൊപ്പം റിതികയെ മുംബൈയുടെ മല്‍സരങ്ങളില്‍ ഉറപ്പായും പ്രതീക്ഷിക്കാം.

നതാഷ സ്റ്റാന്‍കോവിച്ച്

നതാഷ സ്റ്റാന്‍കോവിച്ച്

ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനും ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍ഡറൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയുടെ ഭാര്യ സെര്‍ബിയന്‍ മോഡലും നടിയമായ നതാഷ സ്റ്റാന്‍കോവിച്ചാണ്. 2020ലായിരുന്നു ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. അഗസ്ത്യയെന്ന മകനും ഇവര്‍ക്കുണ്ട്.
പക്ഷെ മറ്റു താരങ്ങളുടെ ഭാര്യമാരെപ്പോലെ നതാഷയെ മല്‍സരവേദികളില്‍ അങ്ങനെ കാണാറില്ല. വിവാഹശേഷം പൂര്‍ണമായും കുടുംബിനിയായി മാറിക്കഴിഞ്ഞെങ്കിലും ഇവര്‍ ഭര്‍ത്താവിന് പിന്തുണയുമായി എല്ലായ്‌പ്പോഴവം കൂടെത്തന്നെയുണ്ട്. ഈ സീസണില്‍ ഒരുപക്ഷെ മകനോടൊപ്പം ഹാര്‍ദിക്കിനു ആവേശമേകാന്‍ നതാഷ ഐപിഎല്‍ വേദികളില്‍ വന്നേക്കും.

ധനശ്രീ വര്‍മ

ധനശ്രീ വര്‍മ

രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിന്റെ ഭാര്യയാണ് കൊറിയോഗ്രാഫറും ഡെന്റിസ്റ്റുമായ ധനശ്രീ വര്‍മ. 2020ലായിരുന്നു ഇവര്‍ വിവാഹിതരായത്. നൃത്ത വീഡിയോകളിലൂടെ സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തയാണ് ധനശ്രീ. ഒരുപാട് ഫോളോവേഴ്‌സും അവര്‍ക്കുണ്ട്. വിവാഹത്തിനു ശേഷവും തൊട്ടുമുമ്പുമെല്ലാം ഐപിഎല്‍ വേദികളില്‍ ചാഹലിനു പിന്തുണയുമായി ധനശ്രീ വന്നിരുന്നു. ഈ സീസണിലും ധനശ്രീയെ റോയല്‍സിന്റെ മല്‍സരവേദികളില്‍ ഉറപ്പായും പ്രതീക്ഷിക്കാം.

Story first published: Wednesday, March 23, 2022, 13:51 [IST]
Other articles published on Mar 23, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+