Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കമ്മിന്‍സാണ് യഥാര്‍ഥ ഹീറോ- കൊവിഡിനെതിരേ പൊരുതാന്‍ ഇന്ത്യക്കു 38 ലക്ഷം രൂപ സംഭാവന

കളിക്കളത്തിനകത്തു മാത്രമല്ല പുറത്തും താന്‍ യഥാര്‍ഥ ഹീറോയാണെന്നു തെളിയിച്ചിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സ്. കൊവിഡ് മഹാമാരിക്കെതിരേ പൊരുതുന്ന ഇന്ത്യക്കു സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് അദ്ദേഹം. 50,0000 ഡോളറാണ് (38 ലക്ഷോളം രൂപ) പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കമ്മിന്‍സ് സംഭാവന ചെയ്തത്. മറ്റു താരങ്ങളോടും തന്റെ പാത പിന്തുടരാന്‍ അദ്ദേഹം ട്വിറ്ററിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്.

1

വര്‍ഷങ്ങളായി ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും ദയാലുക്കളും സൗമ്യരുമായവരാണ് ഇവിടെയുള്ളത്. ഇപ്പോള്‍ ഒരുപാട് പേര്‍ കൊവിഡ് ബാധിതരായി ബുദ്ധിമുട്ടുന്നതായി അറിയുമ്പോള്‍ കടുത്ത ദുഖമുണ്ട്. കൊവിഡ് നിരക്ക് ഇന്ത്യയില്‍ വര്‍ധിച്ചുകൊണ്ടിരിക്കെ ഐപിഎല്‍ തുടരുന്നത് ശരിയാണോയെന്ന കാര്യത്തില്‍ കുറച്ചു ചര്‍ച്ചകള്‍ നടന്നിരുന്നു. രാജ്യത്തെ ജനങ്ങള്‍ ലോക്ക്ഡൗണടക്കമുള്ള ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെ കടന്നുപോകവെ അവര്‍ക്കു കുറച്ചു മണിക്കൂറെങ്കിലും സന്തോഷമേകാന്‍ ഐപിഎല്ലിനു കഴിയുമെന്ന കാഴ്ചപ്പാടാണ് ഇന്ത്യന്‍ സര്‍ക്കാരിനുള്ളതെന്ന ഉപദേശമാണ് എനിക്കു കിട്ടിയത്.

കളിക്കാരായതിനാല്‍ നല്ല കാര്യങ്ങള്‍ക്കു വേണ്ടി ലക്ഷക്കണക്കിനു ജനങ്ങളിലേക്കു എത്തിച്ചേരാനുള്ള പ്ലാറ്റ്‌ഫോമാണ് ഞങ്ങള്‍ക്കു ലഭിച്ചിരിക്കുന്നത്. ഇതു മനസ്സില്‍ വച്ചാണ് ഞാന്‍ പ്രധാനമന്ത്രിയുടെ ഫണ്ടിലേക്കു സംഭാവന ചെയ്തിരിക്കുന്നത്. പ്രത്യേകിച്ചും ഇന്ത്യന്‍ ആശുപത്രികളിലേക്കു ഓക്‌സിജന്‍ വിതരണത്തിനു വേണ്ടിയാണിത്. ഐപിഎല്ലിലെ എന്റെ സഹാതാരങ്ങളോലും ഇതു പിന്തുടരാന്‍ അഭ്യര്‍ഥിക്കുകയാണെന്നും കമ്മിന്‍സ് ട്വീറ്റ് ചെയ്തു.

Story first published: Monday, April 26, 2021, 19:21 [IST]
Other articles published on Apr 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+