Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൂടുതല്‍ ആളുകള്‍ കാണുന്ന ഐപിഎല്‍ ഇത്തവണത്തേത് ആയിരിക്കും: പഞ്ചാബ് സഹ ഉടമ

മൊഹാലി: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം എഡിഷനിന്റെ തീയ്യതി ബിസിസിഐ പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്തംബര്‍ 19ന് ആരംഭിച്ച് നവംബര്‍ എട്ടിന് അവസാനിക്കുന്ന ഐപിഎല്ലിന് യുഎഇയിയാവും വേദിയാവുക. കോവിഡിന്റെ പശ്ചാത്തലത്തിലാണ് വേദി യുഎഇയിലേക്ക് മാറ്റിയത്. ഇപ്പോഴിതാ ഇന്ത്യന്‍ പ്രീമിയറിന്റെ 13ാം സീസണെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ സഹ ഉടമയായ നെസ് വാഡിയ.

ചരിത്രത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ആളുകളെ കാണുന്ന ഐപിഎല്ലാവും ഇത്തവണത്തേതെന്നാണ് വാഡിയ അഭിപ്രായപ്പെട്ടത്. 'ഐപിഎല്ലിന്റെ നല്ല രീതിക്കുള്ള നടത്തിപ്പിനായി ശക്തമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. കളത്തിനും പുറത്തും കൃത്യമായ പെരുമാറ്റച്ചട്ടം കൊണ്ടുവരും. ഇതില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ല. സാധിക്കുമെങ്കില്‍ എല്ലാ ദിവസവും താരങ്ങളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണം.എല്ലാ ദിവസവും എന്നെ പരിശോധിക്കുന്നതില്‍ സന്തോഷം മാത്രമാണുള്ളത്'-വാഡിയ പറഞ്ഞു.

nesswadia

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടും വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും കൈകാര്യം ചെയ്തതുപോലുള്ള ജൈവ സുരക്ഷിതമായ അന്തരീക്ഷം നിലനിര്‍ത്താന്‍ ഐപിഎല്ലിന് കഴിയില്ലെന്ന് വ്യക്തമാണ്. ഐപിഎല്‍ പോലെ എട്ട് ഫ്രാഞ്ചൈസികള്‍ പങ്കെടുക്കുന്ന ഇത്രയും വലിയൊരു ടൂര്‍ണമെന്റില്‍ അത്തരം സൗകര്യമൊരുക്കുക ബുദ്ധിമുട്ടാണ്. താരങ്ങളുടെ കോവിഡ് 19 നെഗറ്റീവ് ഫലം പോലും യുഎഇയിലെ ഓര്‍ഗനൈസേഴ്‌സ് ആവിശ്യപ്പെട്ടിട്ടില്ല. ബയോ സേഫ്റ്റി സൗകര്യം എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ഐപിഎല്ലില്‍ നടത്താന്‍ സാധിക്കുമോയെന്ന് ഗൗരവകരമായി പരിഗണിക്കേണ്ടതാണ്.

ബിസിസി ഐയില്‍ നിന്ന് എസ്ഒപി ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍. യുഎഇയില്‍ കോവിഡ് പരിശോധനയ്ക്ക് ഉയര്‍ന്ന തുക വേണ്ടിവരും. മതിയായ പരിശോധന നടത്തുന്നതിനായി സംസ്ഥാന സര്‍ക്കാരുകളോട് ബിസിസിഐ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നേരത്തെയും ഐപിഎല്‍ യുഎഇയില്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതലാണ്.ആവിശ്യമായ കാര്യങ്ങള്‍ ബിസിസി ഐ ചെയ്യുമെന്ന് ഉറപ്പാണ്. കോവിഡ് കാലത്ത് ഫുട്‌ബോള്‍ ലീഗുകള്‍ സുരക്ഷിതമായി നടത്തിയതിനാല്‍ നമുക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും വാഡിയ പറഞ്ഞു.

ഇത്തവണത്തെ ഐപിഎല്‍ ഏറ്റവും കൂടുതല്‍ കണ്ടില്ലെങ്കില്‍ ഞാന്‍ ആശ്ചര്യപ്പെടും. ഇന്ത്യയെക്കുറിച്ച് മാത്രമല്ല ലോകമെമ്പാടുമുള്ള കാര്യത്തെക്കുറിച്ചാണ് പറയുന്നത്. സ്‌പോണ്‍സര്‍മാര്‍ക്ക് ഇത്തവണ നേട്ടമുണ്ടാകും. മുന്‍പതിപ്പുകളെ അപേക്ഷിച്ച് കൂടുതല്‍ ആളുകള്‍ ഇത്തവണത്തെ ഐപിഎല്‍ ഓണ്‍ലൈനായും ടിവിയിലൂടെയും ഐപിഎല്‍ കാണുമെന്നത് അവര്‍ക്ക് പ്രയോജനപ്പെടുന്ന കാര്യമാണെന്നും വാഡിയ കൂട്ടിച്ചേര്‍ത്തു. വിദേശ താരങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചായിരുന്നു ആശങ്ക നിലനിന്നത്. എന്നാല്‍ എന്‍ഒസി നല്‍കുമെന്ന് ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ബോര്‍ഡുകള്‍ വ്യക്തമാക്കിയതിനാല്‍ വിദേശ താരങ്ങളെ ഉള്‍ക്കൊള്ളിച്ച് തന്നെ ഇത്തവണത്തെ ഐപിഎല്‍ നടക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

Story first published: Saturday, July 25, 2020, 10:27 [IST]
Other articles published on Jul 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+