Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ 2020: വിവോയ്ക്ക് പിന്നാലെ മറ്റ് ചൈനീസ് കമ്പനികളും വിട്ടുനില്‍ക്കും? റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

അബുദബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10വരെ യുഎഇയില്‍ നടക്കാനിരിക്കുകയാണ്. ഇതിനായുള്ള അവസാന ഘട്ട പ്രവര്‍ത്തനത്തിലാണ് ബിസിസി ഐയും ഫ്രാഞ്ചൈസികളുമുള്ളത്. കൊറോണ ഉയര്‍ത്തുന്ന വലിയ പ്രതിസന്ധിക്കിടയിലും ഐപിഎല്‍ നടത്താന്‍ പാടുപെടുന്ന ബിസിസി ഐക്ക് കടുത്ത തിരിച്ചടി നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവരുന്നത്.

ഇന്ത്യയും ചൈനയും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഐപിഎല്‍ 2020ന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് വിവോ വിട്ടുനിന്നിരുന്നു. ഇപ്പോഴിതാ മറ്റ് ചൈനീസ് കമ്പനികളും ഐപിഎല്ലിന് പരസ്യവും സ്‌പോണ്‍സര്‍ഷിപ്പും നല്‍കുന്നതില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഓപ്പോ,റിയല്‍ മീ,ഷിയോമി,ഹുവായ്,ലെനോവ തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ ചൈനീസ് ബ്രാന്റുകളുടെയൊന്നും പരസ്യമോ സ്‌പോണ്‍സര്‍ഷിപ്പോ ഐപിഎല്ലിന് ലഭിക്കില്ല.

ipl

കൊറോണയെത്തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെ ചൈനീസ് കമ്പനികള്‍ ഒന്നടങ്കം വിട്ടുനിന്നാല്‍ ബിസിസി ഐക്ക് കടുത്ത വെല്ലുവിളി ആയേക്കും. 'ചൈനീസ് ബ്രാന്റുകള്‍ക്കെതിരായുള്ള വികാരം ഇന്ത്യയില്‍ ഇപ്പോള്‍ ശക്തമാണ്. അതിനാല്‍ ഞങ്ങളുടെ കമ്പനികളോട് ഐപിഎല്‍ ഉള്‍പ്പെടെയുള്ള ഒരു പരിപാടിയിലും പരസ്യങ്ങളോ സ്‌പോണ്‍സര്‍ഷിപ്പോ നല്‍കേണ്ടന്ന് ആവിശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ പരസ്യം ഇന്ത്യയില്‍ ഗുണം ചെയ്യില്ല' ചൈനീസ് കമ്പനികളുടെ വൃത്തം പറഞ്ഞതിനെ അടിസ്ഥാനമാക്കി ഇന്‍സൈഡ് സ്‌പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വിവോയുമായി അഞ്ച് വര്‍ഷത്തെ കരാറാണ് ബിസിസി ഐക്കുള്ളത്. നേരത്തെ വിവോയെ സ്‌പോണ്‍സര്‍മാരായി നിലനിര്‍ത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് വിവോ തന്നെ ഇത്തവണ വിട്ടുനില്‍ക്കുകയായിരുന്നു. ഏകദേശം 440 കോടി രൂപയാണ് വിവോയുടെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ചിരുന്നത്. ഇപ്പോള്‍ വിവോയ്ക്ക് പകരക്കാരെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ബിസിസിഐ.

വിവോയും ഓപ്പോയും ചേര്‍ന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നല്‍കിയ പരസ്യത്തിലൂടെ ഏകദേശം 240 കോടി രൂപ അവസാന സീസണില്‍ ലഭിച്ചിരുന്നു. നേരത്തെ തന്നെ ഇത്തവണ സ്‌പോണ്‍സര്‍മാര്‍ കുറവാണെന്ന് ഫ്രാഞ്ചൈസികള്‍ പരാതി പറഞ്ഞിരുന്നു. അതിനാല്‍ത്തന്നെ കൂടുതല്‍ പണം കണ്ടെത്തേണ്ട അധിക ബാധിതയാണ് ഫ്രാഞ്ചൈസികള്‍ക്കുള്ളതെന്നും അവര്‍ ആരോപിച്ചിരുന്നു. ഇതിനിടെ പ്രമുഖ ചൈനീസ് കമ്പനികള്‍കൂടി വിട്ടുനിന്നാല്‍ സാമ്പത്തികമായി വലിയ പ്രതിസന്ധിതന്നെയുണ്ടായേക്കും. നേരത്തെ അതിര്‍ത്തിയിലെ പ്രശ്‌നത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ ചൈനീസ് ഉള്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണവും ഒപ്പം 49 ആപ്ലിക്കേഷനുകള്‍ക്ക് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

Story first published: Sunday, August 9, 2020, 10:09 [IST]
Other articles published on Aug 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+