Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അശ്വിന്‍ ഐപിഎല്ലിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാള്‍; വാനോളം പുകഴ്ത്തി റിക്കി പോണ്ടിങ്

അബുദാബി: ഇന്ത്യന്‍ സീനിയര്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിനെ വാനോളം പുകഴ്ത്തി റിക്കി പോണ്ടിങ്. മുന്‍ ഓസീസ് നായകനായ റിക്കി പോണ്ടിങ് നിലവില്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകനാണ്. അശ്വിനെ പഞ്ചാബില്‍ നിന്ന് ഈ വര്‍ഷം ഡല്‍ഹി സ്വന്തമാക്കിയിരുന്നു. യുഎഇയിലെ ക്വാറന്റെയ്‌ന് ശേഷം നടത്തിയ ആദ്യ പരിശീലനത്തിന് ശേഷമാണ് അശ്വിനെ പോണ്ടിങ് വാനോളം പുകഴ്ത്തിയത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച സ്പിന്‍ ബൗളര്‍മാരില്‍ ഒരാളാണ് അശ്വിനെന്നാണ് പോണ്ടിങ് അഭിപ്രായപ്പെട്ടത്.

നേരത്തെ മങ്കാദിങ് നടത്താന്‍ താന്‍ പരിശീലകനായിരിക്കെ സമ്മതിക്കില്ലെന്ന് പോണ്ടിങ് പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. അവസാന സീസണില്‍ അശ്വിന്‍ മങ്കാദിങ് നടത്തിയത് വലിയ വിവാദമായിരുന്നു. എന്നാല്‍ മങ്കാദിങ്ങിനെ അനുകൂലിക്കുന്ന നിലപാടാണ് അശ്വിന്‍ സ്വീകരിച്ചത്. ഇരുവരും തമ്മിലുള്ള വിഭിന്ന അഭിപ്രായം ടീമിനെ മോശമായി ബാധിക്കുമോയെന്ന ആശങ്ക നിലനില്‍ക്കെയാണ് അശ്വിനെ പുകഴ്ത്തി പോണ്ടിങ് രംഗത്തെത്തിയത്.

rickypontingandrashwin

ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരമാണ് അശ്വിന്‍. ഒരു കാലത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വജ്രായുധമായിരുന്നു അശ്വിന്‍. 139 ഐപിഎല്ലില്‍ നിന്ന് 125 വിക്കറ്റാണ് അശ്വിന്റെ പേരിലുള്ളത്. അവസാന രണ്ട് സീസണിലും പഞ്ചാബിനെ നയിച്ചത് അശ്വിനായിരുന്നു. എന്നല്‍ കൈമാറ്റ ജാലകത്തിന് കാത്ത് നില്‍ക്കാതെ ഡല്‍ഹിയിലേക്ക് അശ്വിന്‍ കൂടുമാറുകയായിരുന്നു. ഇത്തവണ മികച്ച ഇന്ത്യന്‍ താരനിര ഡല്‍ഹിക്കൊപ്പമുണ്ട്.

അശ്വിനെക്കൂടാതെ രാജസ്ഥാന്‍ റോയല്‍സ് വിട്ട് അജിന്‍ക്യ രഹാനെയും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ഇതിനെക്കുറിച്ചും പോണ്ടിങ് പ്രതികരിച്ചു. 'അശ്വിനും രഹാനെയും പ്രതിഭാശാലികളായ താരങ്ങളാണ്. ഇരുവരും വളരെ പരിചയസമ്പന്നരാണ്. ഇതാണ് ഇവരെ ഡല്‍ഹിയിലെത്തിച്ചത്. ടി20 ക്രിക്കറ്റില്‍ പരിചയസമ്പത്ത് നിര്‍ണ്ണായക ഘടകമാണ്. ശ്രേയസ് അയ്യര്‍ എന്ന യുവനായകനാണ് ഡല്‍ഹിയിലുള്ളത്. പരിചയസമ്പന്നനായ താരങ്ങള്‍ അവനൊപ്പം മൈതാനത്തുണ്ടെങ്കില്‍ അത് വളരെ സഹായകരമായി മാറും'പോണ്ടിങ് പറഞ്ഞു.

ആദ്യ പരിശീലനത്തെക്കുറിച്ചും പോണ്ടിങ് പ്രതികരിച്ചു. 'ആദ്യ പരിശീലനത്തിലെ താരങ്ങളുടെ മനോഭാവം വളരെ മികച്ചതാണ്. ടീമിന്റെ അന്തരീക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ വലിയ സന്തോഷം തോന്നുന്നു. ഈ സമയം ഡല്‍ഹി ക്യാംപിനെക്കാളും മികച്ചൊരു സ്ഥലം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നിലവിലെ സാഹചര്യത്തില്‍ അധികമായി പരിശീലനം നടത്തി താരങ്ങളുടെ ശാരീരിക ക്ഷമത നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല-പോണ്ടിങ് പറഞ്ഞു.

Story first published: Wednesday, September 2, 2020, 17:27 [IST]
Other articles published on Sep 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+