For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

IPL 2020: ധോണിക്ക് മാത്രമല്ല, സാക്ഷിക്കും നിയന്ത്രണം വിട്ടു, കലിപ്പില്‍ പോസ്റ്റ്, പിന്നീട് ഡിലീറ്റ്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരം ആരാധകര്‍ക്ക് ഏറെ ചര്‍ച്ച ചെയ്യാനുള്ള വക സമ്മാനിച്ച മത്സരമാണ്. എം എസ് ധോണിയെന്ന ഇതിഹാസ നായകന് തൊട്ടതെല്ലാം പിഴച്ചപ്പോള്‍ എതിരാളികളും വിമര്‍ശകരും അത് വലിയ ആഘോഷമാക്കി. മത്സരത്തിനിടെ ധോണി ടോം കറാന്റെ ഔട്ടിനുവേണ്ടി അംപയറുമായി വാക്കുതര്‍ക്കം നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. പൊതുവേ ശാന്ത സ്വഭാവക്കാരനായ ധോണിക്ക് സര്‍വ നിയന്ത്രണവും വിട്ടുപോകുന്ന അവസ്ഥയായിരുന്നു മത്സരത്തില്‍ കണ്ടത്.

മത്സരത്തിലെ ടോം കറാന്റെ ഔട്ട് സംബന്ധിച്ചുള്ള കാര്യത്തില്‍ ധോണി മാത്രമായിരുന്നില്ല കലിപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ സാക്ഷി ധോണിക്കും തന്റെ ആത്മനിയന്ത്രണം നഷ്ടപ്പെട്ടു. അംപയര്‍ ഔട്ട് വിളിച്ച ശേഷം ടോം കറാന്റെ ഔട്ട് പുനപരിശോധിക്കാന്‍ തേര്‍ഡ് അംപയര്‍ക്ക് ഗ്രൗണ്ട്അംപയര്‍മാര്‍ നിര്‍ദേശം നല്‍കിയതിനെതിരേ ശക്തമായ ഭാഷയില്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തി സാക്ഷി പോസ്റ്റ് ഇട്ടിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു സാക്ഷി തന്റെ പ്രതിഷേധം വ്യക്തമാക്കിയത്. പിന്നീട് ഇത് നീക്കുകയും ചെയ്തിരുന്നു.

sakshidhoni

സാക്ഷിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു 'കളിക്കാരന്‍ ഔട്ടാണെന്ന് വിധിച്ച ശേഷം തേര്‍ഡ് അംപയര്‍ പുനര്‍പരിശോധന നടത്തുന്നത് ആദ്യമായാണ് ഞാന്‍ കാണുന്നത്. ഇത്തരമൊരു മഹത്തായ ടൂര്‍ണമെന്റില്‍ അംപയറിങ്ങ് മെച്ചപ്പെടേണ്ടതുണ്ട്. നിരവധി പേരാണ് ഇത് കാണുന്നത്'-എന്നായിരുന്നു സാക്ഷി കുറിച്ചത്. മിക്ക സീസണുകളിലും സിഎസ്‌കെ ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് സാക്ഷിയും മകള്‍ സിവയും സ്റ്റേഡിയത്തില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത്തവണ കൊറോണയുടെ പശ്ചാത്തലത്തില്‍ സാക്ഷിയും സിവയും നാട്ടില്‍ത്തന്നെയാണുള്ളത്.

രാജസ്ഥാന്‍-സിഎസ്‌കെ മത്സരത്തിലെ 18ാം ഓവറിലാണ് ധോണിയുടെ നിയന്ത്രണം നഷ്ടപ്പെട്ട സംഭവം ഉണ്ടായത്. ദീപക് ചഹാറിന്റെ പന്തില്‍ ടോം കറാന്റെ ബാറ്റിങ് തൊട്ടടുത്തുകൂടി പന്ത് ധോണിയുടെ കൈയില്‍. അപ്പീല്‍ ചെയ്ത സിഎസ്‌കെയ്ക്ക് അനുകൂലമായി അംപയര്‍ സി ഷംസുദ്ദീന്‍ ഔട്ട് വിളിച്ചു. രാജസ്ഥാന്റെ ഡിആര്‍എസ് അവസാനിച്ചിരുന്നതിനാല്‍ അംപയറുടെ തീരുമാനം അനുസരിച്ച് കറാന്‍ ക്രീസ് വിടണമായിരുന്നു. എന്നാല്‍ ടോം കറാനെ ഔട്ട് വിധിച്ച ശേഷം ഷംസുദ്ധീന്‍ ലെഗ് അംപയര്‍ വിനീത് കുല്‍ക്കര്‍ണിയുമായി ചര്‍ച്ച നടത്തിയ ശേഷം തേര്‍ഡ് അംപയറോട് വിധി പുനപരിശോധിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

രാജസ്ഥാന്റെ ഡിആര്‍എസ് അവസാനിച്ചിരിക്കെ അംപയര്‍ ഔട്ട് വിളിച്ച ശേഷം തേര്‍ഡ് അംപയറോട് വിധി പുനപരിശോധിക്കാന്‍ ആവിശ്യപ്പെട്ടത് ശരിയായില്ലെന്നത് വ്യക്തം. ഇതാണ് ധോണിയെയും സാക്ഷിയേയും ചൊടിപ്പിച്ചത്. മത്സരത്തിലെ ധോണി ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയതും വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നുത. 217 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സിഎസ്‌കെയ്ക്ക് 200 റണ്‍സെടുക്കാനെ സാധിച്ചുള്ളു.

Story first published: Thursday, September 24, 2020, 10:42 [IST]
Other articles published on Sep 24, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+