For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

IPL 2020: മാസ്‌ക് ഇടാതെ സെല്‍ഫിയെടുത്ത് ചഹാറും റെയ്‌നയും ചൗളയും; ചിത്രങ്ങള്‍ വൈറല്‍

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കാനിരിക്കെ ആരാധകരേയും സംഘാടകരേയും ഒരുപോലെ സങ്കടത്തിലാക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഐപിഎല്ലിലെ പ്രധാന ടീമുകളിലൊന്നായ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങളുടെ കോവിഡ് ബാധയാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതിനോടകം നിരവധി താരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ പേസ് ബൗളര്‍ ദീപക് ചഹാറും ഉള്‍പ്പെടും.

രാജസ്ഥാന്‍ റോയല്‍സ്,കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമുകള്‍ ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കി ഇതിനോടകം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സിഎസ്‌കെ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. താരങ്ങള്‍ക്ക് കര്‍ശന സുരക്ഷയൊരുക്കിയാണ് യാത്രയും താമസ സൗകര്യങ്ങളും ഒരുക്കിയത്. അതിനാല്‍ത്തന്നെ സിഎസ്‌കെ താരങ്ങള്‍ക്ക് എവിടെ നിന്ന് രോഗം ബാധിച്ചുവെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ഇതിനിടെയാണ് കോവിഡ് നിയമങ്ങള്‍ ലംഘിച്ച് സിഎസ്‌കെ താരങ്ങള്‍ സെല്‍ഫിയെടുക്കുന്ന ചിത്രങ്ങള്‍ വൈറലായിരിക്കുന്നത്.

chaharandinstapic

ഇതിനോടകം നിരവധി പേരാണ് ഈ ചിത്രത്തിന് ലൈക്കും കമന്റും രേഖപ്പെടുത്തിയത്. കോവിഡ് സ്ഥിരീകരിച്ച ദീപക് ചഹാര്‍, സുരേഷ് റെയ്‌ന,പീയൂഷ് ചൗള,മുഹമ്മദ് ആസിഫ് തുടങ്ങിയവരോടൊപ്പമെടുത്ത ഫോട്ടോ ചഹാര്‍ തന്നെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്ന നിര്‍ദേശം നിലനില്‍ക്കെയാണ് സിഎസ്‌കെ താരങ്ങള്‍ ചട്ടങ്ങള്‍ കാറ്റില്‍പറത്തി സെല്‍ഫി ചിത്രം എടുത്തത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ താരങ്ങള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ ചിത്രത്തില്‍ ഒരു താരം പോലും മാസ്‌ക് ധരിച്ചിട്ടില്ല. ദീപക് ചഹാറിന്റെ ചിത്രത്തിന് താഴെ മാസ്‌കും സാമൂഹിക അകലവും എവിടെ സഹോദരാ? എന്ന് മുംബൈ ഇന്ത്യന്‍സ് താരവും ദീപക് ചഹാറിന്റെ ബന്ധുവുമായ രാഹുല്‍ ചഹാര്‍ കമന്റിട്ടിരുന്നു. ഞങ്ങള്‍ രണ്ട് തവണ പരിശോധന നടത്തിയതും നെഗറ്റീവാണെന്നും കുടുംബത്തോടൊപ്പം മാസ്‌ക് ധരിക്കാറില്ലെന്നുമാണ് ഇമോജിയോടൊപ്പം ദീപക് ചഹാര്‍ രാഹുലിന് മറുപടി നല്‍കിയത്.

ആഗസ്റ്റ് 14നാണ് ദീപക് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ആഗസ്റ്റ് 15 മുതല്‍ 20 വരെ ചെന്നൈയില്‍ സിഎസ്‌കെ മിനി ക്യാംപ് നടത്തിയിരുന്നു. ഇതില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഈ വൈറല്‍ സെല്‍ഫിയെടുത്തത്. നേരത്തെ സിഎസ്‌കെ താരങ്ങള്‍ ദുബായിലെ എയര്‍പോര്‍ട്ടില്‍ സാമൂഹിക അകലം പാലിക്കാതെ നില്‍ക്കുന്നതിന്റെയും ഒരാളെ അമ്പാട്ടി റായിഡു,കേദാര്‍ ജാദവ് തുടങ്ങിയ സിഎസ്‌കെ താരങ്ങള്‍ കെട്ടിപ്പിടിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

കോവിഡിന്റെ സമയത്ത് കോവിഡ് ചട്ടങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന നിര്‍ദേശം ഉണ്ടായിട്ടും പലപ്പോഴും സിഎസ്‌കെ താരങ്ങള്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്നാണ് ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത്. ഇതിനിടെ സുരേഷ് റെയ്‌ന ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനും രോഗം ബാധിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. എന്തായാലും സിഎസ്‌കെ താരങ്ങളുടെ പരസ്യമായ കോവിഡ് ചട്ട സംഘനങ്ങള്‍ക്കെതിരേ വിമര്‍ശനം ശക്തമായിരിക്കുകയാണ്.

deepakchaharinstapost
Story first published: Saturday, August 29, 2020, 15:33 [IST]
Other articles published on Aug 29, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+