Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സിഎസ്‌കെ ജഴ്‌സിയില്‍ നൃത്തം ചെയ്ത് ധോണിയും വാട്‌സണും മുരളിയും- വീഡിയോ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ആരംഭിക്കാന്‍ ഇനി വെറും മൂന്ന് ദിനം മാത്രമാണ് ബാക്കിയുള്ളത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും ഏറ്റുമുട്ടും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ധോണിയുടെ ആദ്യ ഐപിഎല്ലാണിത്. ഇത്തവണയും സിഎസ്‌കെയുടെ നായകസ്ഥാനത്ത് ധോണിതന്നെയാണുള്ളത്.

ഇപ്പോഴിതാ ആരാധകര ആവേശം കൊള്ളിച്ച് പുതിയ സീസണിന് മുന്നോടിയായി സിഎസ്‌കെയുടെ ജഴ്‌സിയുടെ പരസ്യത്തില്‍ ധോണി ഡാന്‍സുമായി എത്തിയിരിക്കുകയാണ്. ധോണിയോടൊപ്പം ഷെയ്ന്‍ വാട്‌സണ്‍, മുരളി വിജയ് എന്നിവരുമുണ്ട്. സിഎസ്‌കെ ജഴ്‌സിയില്‍ കറുത്ത ഗ്ലാസും ധരിച്ച് സ്റ്റൈലന്‍ ലുക്കിലാണ് ധോണി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. വീഡിയോ സിഎസ്‌കെ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

cskantham

ജഴ്‌സി ആരാധകരിലേക്കെത്തിക്കുന്നതിനായുള്ള പരസ്യമാണിത് 2499 രൂപ വിലയുള്ള ജഴ്‌സി ഇളവോടെ 1799 രൂപയ്ക്ക് ലഭിക്കുമെന്നും ചുരുങ്ങിയ സ്റ്റോക് മാത്രമാണ് അവശേഷിക്കുന്നതെന്നും പരസ്യത്തില്‍ വ്യക്തമാക്കുന്നുണ്ട്. മഞ്ഞനിറത്തിലുള്ള ജഴ്‌സിയുടെ മുഖ്യ സ്‌പോണ്‍സര്‍മാര്‍ മുത്തൂറ്റ് ഗ്രൂപ്പാണ്. വശങ്ങളിലായി നീലനിറത്തിലുള്ള ജഴ്‌സിയില്‍ ചുവപ്പ് കളറില്‍ ഗര്‍ജിക്കുന്ന സിംഹത്തിന്റെ മുഖവുമുണ്ട്. വലിയ ആരാധക പിന്തുണയുള്ള ടീമാണ് സിഎസ്‌കെ.

ആരാധകര്‍ക്കുവേണ്ടി ട്വിറ്റര്‍ പേജില്‍ മറ്റൊരു ചിത്രവും സിഎസ്‌കെ പങ്കുവെച്ചിട്ടുണ്ട്. ധോണി ക്ലാസ് ടീച്ചറെപ്പോലെ നില്‍ക്കുമ്പോള്‍ മുരളി വിജയ്,ഫഫ് ഡുപ്ലെസിസ്,രവീന്ദ്ര ജഡേജ തുടങ്ങിയവര്‍ ബെഞ്ചിലിരുന്ന് കേദാര്‍ ജാദവിന് നേരെ കൈ ചൂണ്ടുന്നതാണ് ചിത്രം. 'ആരാണ് എന്റെ ക്ലാസില്‍ ഇരുന്ന് വിസില്‍ അടിച്ചത്. ഇവന്‍ മാത്രമാണ് സാര്‍' എന്ന ക്യാപ്ഷനോടെയാണ് സിഎസ്‌കെ ചിത്രം പങ്കുവെച്ചത്. ഇതിനോടകം നിരവധി ലൈക്കും കമന്റും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

ഇത്തവണയും സീനിയര്‍ താരങ്ങളുടെ നീണ്ടനിര തന്നെ സിഎസ്‌കെയ്ക്ക് ഒപ്പമുണ്ട്. ധോണി,ഫഫ് ഡുപ്ലെസിസ്,അമ്പാട്ടി റായിഡു,ഫഫ് ഡുപ്ലെസിസ്,രവീന്ദ്ര ജഡേജ,ഡ്വെയ്ന്‍ ബ്രാവോ,കേദാര്‍ ജാദവ് എന്നിവരാണ് ടീമിലെ പ്രമുഖര്‍. ഇതില്‍ ജഡേജ മാത്രമാണ് സ്ഥിരമായി ദേശീയ ടീമിനുവേണ്ടി കളിക്കുന്നത്. സുരേഷ് റെയ്‌നയുടെ അഭാവവും ഇത്തവണ സിഎസ്‌കെയ്ക്ക് വലിയ തിരിച്ചടിയായേക്കും. ഹര്‍ഭജന്‍ സിങ്ങും ഇത്തവണത്തെ ഐപിഎല്ലില്‍ സിഎസ്‌കെ നിരയില്‍ ഉണ്ടാകില്ല. സ്പിന്നിനെ തുണയ്ക്കുന്ന യുഎഇയിലെ മൈതാനത്ത് ഏറ്റവും മികച്ച സ്പിന്‍ കരുത്ത് ഇത്തവണ സിഎസ്‌കെയ്ക്കാണ്.

സിഎസ്‌കെ വീഡിയോ കാണാം

Story first published: Wednesday, September 16, 2020, 9:53 [IST]
Other articles published on Sep 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+