Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ ലേലം; കോളടിച്ച് ഓസീസ് താരങ്ങള്‍, ആകെ 58.25 കോടി, ഇംഗ്ലണ്ടും വിന്‍ഡീസും ഒപ്പം

കൊല്‍ക്കത്ത: ഐപിഎല്‍ 2020ലേക്കുള്ള താരലേലം സമാപിച്ചപ്പോള്‍ ഫ്രാഞ്ചൈസികള്‍ കൂടുതല്‍ പണം ചെലവഴിച്ചത് ഓസ്‌ട്രേലിയന്‍ കളിക്കാര്‍ക്കുവേണ്ടി. 58,25 കോടി രൂപയാണ് ഓസീസ് കളിക്കാര്‍ക്ക് മാത്രമായി ചെലവഴിച്ചത്. വിദേശ താരങ്ങളില്‍ വിലപിടിപ്പുള്ളവരായി ഓസീസ് മുന്നിലെത്തിയപ്പോള്‍ ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസുമാണ് പിറകില്‍. ആകെ 140 കോടി രൂപയുടെ ലേലമാണ് കൊല്‍ക്കത്തയില്‍ കഴിഞ്ഞദിവസം നടന്നത്.

കോളടിച്ച് ഓസീസ് താരങ്ങള്‍

കോളടിച്ച് ഓസീസ് താരങ്ങള്‍

എട്ട് ഫ്രാഞ്ചൈസികളിലായി 13 ഓസീസ് താരങ്ങളെയാണ് ലേലത്തില്‍ സ്വന്തമാക്കിയത്. ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ് 15.50 കോടി രൂപയുമായി മുന്നിലെത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ് കമ്മിന്‍സിനെ കൂടിയ വിലയ്ക്ക് ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ ബൗളര്‍മാരുടെ പോരായ്മ പല മത്സരങ്ങളിലും ടീമിന് വിനയായിരുന്നു. ഇത്തവണ അതൊഴിവാക്കാനാണ് ലോകോത്തര പേസറെ വന്‍ വിലകൊടുത്ത് സ്വന്തമാക്കിയത്.

ഓസീസ് കളിക്കാര്‍

ഓസീസ് കളിക്കാര്‍

ഗ്ലെന്‍ മാക്‌സ് വെല്‍ 10.75 കോടി രൂപയുമായി രണ്ടാം സ്ഥാനത്തെത്തി. കിങ്‌സ് ഇലവന്‍ പഞ്ചാബ് ആണ് മാക്‌സ് വെല്ലിനെ വീണ്ടും ടീമിലെത്തിച്ചത്. നഥാന്‍ കോള്‍ട്ടര്‍ നില്‍(മുംബൈ ഇന്ത്യന്‍സ്) 8 കോടി, മാര്‍ക്കസ് സ്‌റ്റോയ്‌നിസ്(ഡല്‍ഹി കാപ്പിറ്റല്‍സ) 4.80 കോടി, ആരോണ്‍ ഫിഞ്ച്(ആര്‍സിബി) 4.40 കോടി, റിച്ചാഡ്‌സണ്‍(ആര്‍സിബി) 4 കോടി, അലക്‌സ് കാരി(ഡല്‍ഹി കാപ്പിറ്റല്‍സ്) 2.40 കോടി, ഹസല്‍വുഡ്(സിഎസ്‌കെ) 2 കോടി, മിച്ചല്‍ മാര്‍ഷ്(ഹൈദരാബാദ്) 2 കോടി, ക്രിസ് ലിന്‍(മുംബൈ) 2 കോടി, ടോം ബാന്റണ്‍(കെകെആര്‍) 1 കോടി, ആന്‍ഡ്രൂ ടൈ(രാജസ്ഥാന്‍)1 കോടി, ജോഷ്വ ഫിലിപ്പ്(ആര്‍സിബി) 20 ലക്ഷം, ക്രിസ് ഗ്രീന്‍(കെകെആര്‍) 20 ലക്ഷം.

ഐപിഎല്‍: വല്ല്യേട്ടനായി താംബെ, 48ാം വയസ്സിലും ടീമില്‍!! റിസ്‌കെടുത്തത് മുന്‍ ചാംപ്യന്‍മാര്‍

പിറകില്‍ ഇംഗ്ലണ്ട്

പിറകില്‍ ഇംഗ്ലണ്ട്

മുന്‍ സീസണുകളില്‍നിന്നും വ്യത്യസ്തമായി ഇത്തവണ വിന്‍ഡീസ് കളിക്കാര്‍ക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ല. ഇംഗ്ലീഷ് താരങ്ങള്‍ക്കാണ് ലേലത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചത്. 6 ഇംഗ്ലീഷ് കളിക്കാര്‍ക്കായി ആകെ 17.75 കോടി രൂപ ഫ്രാഞ്ചൈസികള്‍ ചെലവഴിച്ചു. 5.50 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയ സാം കറനാണ് വിലകൂടിയ താരം. 5.25 കോടി രൂപയ്ക്ക് മോര്‍ഗനെ കൊല്‍ക്കത്ത ടീമും സ്വന്തമാക്കി.

ഐപിഎല്‍ 2020: അറിയാം പുതിയ ഹൈദരാബാദ് ടീമിനെ

വിന്‍ഡീസും ഒപ്പം

വിന്‍ഡീസും ഒപ്പം

നാല് വെസ്റ്റിന്‍ഡീസ് കളിക്കാര്‍ക്ക് ആകെ ചെലവഴിച്ചത് 17.25 കോടി രൂപയാണ്. ഷെല്‍ഡന്‍ കോട്രെല്‍ 8.50 കോടി രൂപയ്ക്ക് പഞ്ചാബിലെത്തിയപ്പോള്‍ ഷിമ്രോണ്‍ ഹെറ്റ് മെയര്‍ 7.75 കോടി രൂപയ്ക്ക് ഡല്‍ഹിയിലെത്തി. ദക്ഷിണാഫ്രിക്കയും ലേലത്തില്‍ മോശമാക്കിയില്ല. ക്രിസ് മോറിസ് 10 കോടി രൂപയാണ് ലേലത്തിലൂടെ നേടിയത്. ബാംഗ്ലൂരിനായി മോറിസ് കളിക്കും. ഡെയ്ല്‍ സ്‌റ്റെയ്ന്‍ 2 കോടി രൂപയ്ക്കും ഇതേ ടീമിലെത്തി. 12.75 കോടി രൂപയാണ് സൗത്ത് ആഫ്രിക്കന്‍ കളിക്കാര്‍ക്ക് കിട്ടുക.

Story first published: Friday, December 20, 2019, 16:57 [IST]
Other articles published on Dec 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+