Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ 2020: അറിയാം പുതിയ ഹൈദരാബാദ് ടീമിനെ

IPL Auction 2020 : Full Squad Of SRH | Oneindia Malayalam

മുംബൈ: 2013 -ലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമാകുന്നത്. വന്നകാലം മുതല്‍ക്കെ സ്ഥിരതയാര്‍ന്ന പ്രകടനം ഹൈദരാബാദ് ടീം കാഴ്ച്ചവെക്കുന്നുണ്ട്. പുതിയ സീസണിലും ഇതിന് മാറ്റമുണ്ടാകില്ല. കാരണം താരലേലത്തില്‍ ഹൈദരബാദ് ഫ്രാഞ്ചൈസി ടീം ഘടന കൂടുതല്‍ ദൃഢപ്പെടുത്തിയത് കാണാം. വ്യാഴാഴ്ച്ച കൊല്‍ക്കത്തയില്‍ നടന്ന ലേലത്തില്‍ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിനെയും വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ ഫാബിയന്‍ അലനെയും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പാളയത്തില്‍ കൊണ്ടുവന്നു.

ഹൈദരാബാദ് സ്ക്വാഡ്

ഇന്ത്യയുടെ അണ്ടര്‍ 19 ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗിനെയും വിരാട് സിങ്ങിനെയും വാങ്ങിയത് ഹൈദരാബാദു തന്നെ. ഇവര്‍ക്ക് പുറമെ മറ്റു മൂന്നു യുവതാരങ്ങള്‍ക്ക് കൂടി ഐപിഎല്‍ അരങ്ങേറ്റത്തിന് ഹൈദരാബാദ് അവസരമൊരുക്കിയിട്ടുണ്ട്. ഈ അവസരത്തില്‍ ഐപിഎല്‍ താരലേലത്തിന് ശേഷമുള്ള പുതിയ ഹൈദരാബാദ് സ്‌ക്വാഡിന്റെ ചിത്രം ചുവടെ കാണാം.

Most Read: ഐപിഎല്‍: കെകെആറിനെ ഇനി ശരിക്കും ഭയക്കണം... കിടിലന്‍ ടീം, അവര്‍ വന്നതോടെ വെറെ ലെവല്‍

1. പൂര്‍ണ സ്‌ക്വാഡ്

1. പൂര്‍ണ സ്‌ക്വാഡ്

ബാറ്റ്‌സ്മാന്‍മാര്‍ — കെയ്ന്‍ വില്യംസണ്‍, ഡേവിഡ് വാര്‍ണര്‍, മനീഷ് പാണ്ഡെ, വിരാട് സിങ്, പ്രിയം ഗാര്‍ഗ്, അബ്ദുള്‍ സമദ്.

ഓള്‍ റൗണ്ടര്‍മാര്‍ — മിച്ചല്‍ മാര്‍ഷ്, ഫാബിയന്‍ അലന്‍, വിജയ് ശങ്കര്‍, മുഹമ്മദ് നബി, റാഷിദ് ഖാന്‍, സഞ്ജയ് യാദവ്.

വിക്കറ്റ് കീപ്പര്‍മാര്‍ — ജോണി ബെയര്‍സ്‌റ്റോ, വൃദ്ധിമാന്‍ സാഹ, ശ്രീവത്സ് ഗോസ്വാമി.

ബൗളര്‍മാര്‍ — ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, സന്ദീപ് ശര്‍മ്മ, സിദ്ധാര്‍ത്ഥ് കൗള്‍, ബില്ല്ി സ്റ്റാന്‍ലേക്ക്, ടി നടരാജന്‍, അഭിഷേക് ശര്‍മ്മ, ഷഹബാസ് നദീം, സന്ദീപ് ബാവനാക.

ഒഴിവാക്കിയ താരങ്ങള്‍

2. ലേലത്തിന് മുന്‍പ് ഒഴിവാക്കിയ താരങ്ങള്‍

ഷാക്കിബ് അല്‍ ഹസന്‍ (ഒരു വര്‍ഷം വിലക്കുള്ള സാഹചര്യത്തില്‍), ദീപക് ഹൂഡ, മാര്‍ട്ടിന്‍ ഗപ്റ്റില്‍, റിക്കി ഭൂയി, യൂസഫ് പഠാന്‍.

3. ലേലത്തില്‍ വാങ്ങിയ താരങ്ങള്‍

മിച്ചല്‍ മാര്‍ഷ് (2 കോടി രൂപ), ഫാബിയന്‍ അലന്‍ (50 ലക്ഷം രൂപ), പ്രിയം ഗാര്‍ഗ് (1.9 കോടി രൂപ), വിരാട് സിങ് (1.9 കോടി രൂപ), ബാവനാക സന്ദീപ് (20 ലക്ഷം രൂപ), സഞ്ജയ് യാദവ് (20 ലക്ഷം രൂപ), അബ്ദുള്‍ സമദ് (20 ലക്ഷം രൂപ).

പുതിയ ചിത്രം

4. പുതിയ ചിത്രം

മധ്യനിരയിലെ പ്രശ്‌നങ്ങളാണ് സണ്‍റൈസേഴ്‌സിന് എന്നും വിനയാകാറ്. മിച്ചല്‍ മാര്‍ഷ് വരുന്നതോടെ ഈ പ്രശ്‌നത്തിന് ഒരുപരിധി വരെ പരിഹാരമാകും. ഒപ്പം ടീമിലെ ബൗളിങ് ഓപ്ഷനും വിപുലപ്പെടും. പ്രിയം ഗാര്‍ഗിനെയും വിരാട് സിങ്ങിനെയും മധ്യനിരയിലേക്കാകും ഹൈദരാബാദ് ഉറ്റുനോക്കുന്നത്.

5. ആകെ ചിലവഴിച്ച തുക

17 കോടി രൂപയായിരുന്നു ലേലത്തിന് മുന്‍പ് ഹൈദരാബാദിന്റെ അക്കൗണ്ട് ബാലന്‍സ്. ഇതില്‍ 6.9 കോടി രൂപ താരങ്ങളെ വാങ്ങാനായി ഫ്രാഞ്ചൈസി ചിലഴിച്ചു. മിച്ചം 10.10 കോടി രൂപ.

Story first published: Friday, December 20, 2019, 15:19 [IST]
Other articles published on Dec 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+