ദില്ലി: സമീപകാലത്ത് ഇന്ത്യ കായിക രംഗത്ത് നടത്തുന്ന കുതിപ്പിന് ആക്കം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ 200 കോടി രൂപ അധികമായി നല്‍കി. മന്ത്രി പിയൂഷ് ഗോയല്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലാണ് കായിക രംഗത്തേക്ക് കൂടുതല്‍ പണം നീക്കിവെച്ചത്. നേരത്തെ 2018-19 വര്‍ഷത്തേക്ക് 2002.72 കോടിയായിരുന്നു നല്‍കിയതെങ്കില്‍ 2019-20 വര്‍ഷത്തേക്ക് 2216.92 കോടി രൂപയാണ് നല്‍കിയിരിക്കുന്നത്.
ഡേവിസ് കപ്പ് ടെന്നീസ്; ഇറ്റലിക്കെതിരെ ഇന്ത്യ തോല്‍വിയുടെ വക്കില്‍
കേന്ദ്ര കായികമന്ത്രി രാജ്യവര്‍ധന്‍ സിങ് റാഥോഡിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് കായിക രംഗത്തെ വളര്‍ച്ചയ്ക്കായി കൂടുതല്‍ പണം വകയിരുത്തിയതെന്നാണ് റിപ്പോര്‍ട്ട്. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്)യ്ക്കായി 55 കോടി രൂപയാണ് അധികമായി നല്‍കിയത്. നേരത്തെ 395 കോടിരൂപയായിരുന്നത് ഇത്തവണ 450 കോടി രൂപയായി ഉയര്‍ത്തി.

നാഷണല്‍ സ്‌കില്‍ ഡവലെപ്പ്‌മെന്റ് ഫണ്ടി(എന്‍എസ്ഡിഎഫ്)ലേക്കായി 70 കോടി രൂപയും നല്‍കിയിട്ടുണ്ട്. നേരത്തെ വെറും 2 കോടി രൂപയായിരുന്നു. കായിക താരങ്ങള്‍ക്കുള്ള ഇന്‍സെന്റീവിനായി 63 കോടിയില്‍ നിന്നും 89 കോടി രൂപയായും ഉയര്‍ത്തി. കായിക താരങ്ങള്‍ക്കുള്ള അവാര്‍ഡിനായി 94 കോടി രൂപ അധികമായി നല്‍കി. 316.93 കോടി രൂപയായിരുന്നത് 411 കോടി രൂപയായാണ് വര്‍ധിപ്പിച്ചത്. ഖേലോ ഇന്ത്യയ്ക്കായി 550.69 കോടിയില്‍നിന്നും 601 കോടി രൂപയായും ഉയര്‍ത്തി.