വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരിക്ക് വിനയായി; നെയ്മറിന് നാലാഴ്ച പുറത്തിരിക്കേണ്ടി വരും

പാരിസ്: നൈജീരയ്‌ക്കെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനിടെ പരിക്കേറ്റ നെയ്മര്‍ക്ക് വിശ്രമം നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍.നിലവിലെ റിപ്പോര്‍ട്ട് പ്രകാരം നാലാഴ്ച നെയ്മറിന് വിശ്രമം വേണ്ടിവരും. തുടര്‍ച്ചയായി കാലിന് പരിക്കേല്‍ക്കുന്നത് നെയ്മറിന്റെ കരിയറിന് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. നൈജീരിയക്കെതിരായ മത്സരത്തിന്റെ 12ാം മിനുട്ടില്‍ കാലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് നെയ്മര്‍ കളം വിട്ടിരുന്നു. പിന്നാലെ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് താരത്തിന് വിശ്രമം നിര്‍ദേശിച്ചിരിക്കുന്നത്.

കാലിന്റെ ചിത്രം സുഖം പ്രാപിക്കുന്നു എന്ന ക്യാപ്ഷനോട് നെയ്മര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ നെയ്മറിന്റെ പരിക്ക് ഗുരുതരമല്ലെന്നായിരുന്ന ബ്രസീല്‍ വൃത്തങ്ങള്‍ പറഞ്ഞിരുന്നത്. നെയ്മറിന്റെ പരിക്ക് പിഎസ്ജിക്ക് കടുത്ത വെല്ലുവിളിയാണ്. ചാമ്പ്യന്‍സ് ലീഗിലെ നിര്‍ണ്ണായകമായ റയല്‍ മാഡ്രിഡിനെതിരായ മത്സരം നെയ്മറിന് നഷ്ടമാകും.ക്ലബ്ബ് ബ്രൂഗിനെതിരായ മത്സരത്തിലും നെയ്മര്‍ കളിക്കില്ല. കഴിഞ്ഞ സീസണിലും കാലിന് പരിക്കേറ്റ നെയ്മറിന് സീസണിന്റെ പകുതിയോളം നഷ്ടമായിരുന്നു.

ഡെന്മാര്‍ക്ക് ഓപ്പണ്‍; പിവി സിന്ധു പ്രീക്വാര്‍ട്ടറില്‍, കശ്യപ് പുറത്ത്ഡെന്മാര്‍ക്ക് ഓപ്പണ്‍; പിവി സിന്ധു പ്രീക്വാര്‍ട്ടറില്‍, കശ്യപ് പുറത്ത്

neymar

റഷ്യന്‍ ലോകകപ്പില്‍ കാല്‍ക്കുഴയ്‌ക്കേറ്റ പരിക്കാണ് നെയ്മറിനെ ഇപ്പോഴും വേട്ടയാടുന്നത്. 27കാരനായ താരം വൈകുന്നത് പിഎസ്ജിയെ സംബന്ധിച്ച് കടുത്ത തിരിച്ചടിയാണ്. ടീമിലെ മറ്റ് പ്രധാന സ്‌ട്രൈക്കര്‍മാരായ കെയ്‌ലിയന്‍ എംബാപ്പെയ്ക്കും എഡിന്‍സന്‍ കവാനിക്കും ഈ സീസണിന്റെ തുടക്കത്തില്‍ പരിക്കേറ്റിരുന്നു.

Story first published: Tuesday, October 15, 2019, 17:30 [IST]
Other articles published on Oct 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X