Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസം; ഇനി കൂടുതല്‍ കരുത്തോടെ, ആ ബൗളര്‍ മടങ്ങിയെത്തി

ലണ്ടന്‍: ലോകകപ്പില്‍ പരിക്കും ഫോമില്ലായ്മയും വലയ്ക്കുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസമായി പ്രധാന ബൗളര്‍ ലുങ്കി എന്‍ഗിഡി മടങ്ങിയെത്തുന്നു. ജൂണ്‍ 19ന് ന്യൂസിലന്‍ഡിനെതിരെ നടക്കാനിരിക്കുന്ന നിര്‍ണായക മത്സരത്തില്‍ എന്‍ഗിഡി കളിക്കും. ഇതോടെ ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ പോരായ്മകള്‍ പരിഹരിക്കാമെന്ന ആശ്വാസത്തിലാണ് ടീം.

lungingidi

ജൂണ്‍ 2ന് ബംഗ്ലാദേശിനെതിരായ മത്സരത്തിലായിരുന്നു എന്‍ഗിഡിക്ക് പരിക്കേറ്റത്. തുടര്‍ന്ന് ഇന്ത്യയുള്‍പ്പെടെയുള്ള ടീമുകള്‍ക്കെതിരായ മത്സരങ്ങള്‍ താരത്തിന്റെ സേവനം നഷ്ടമായി. ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ ഒരു മത്സരം മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാനായത്. ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ഇന്ത്യ ടീമുകള്‍ക്കെതിരെ തോറ്റ ടീമിന് വെസ്റ്റിന്‍ഡീസിനെതിരായ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടതിനാല്‍ ഒരു പോയന്റ് മാത്രമാണ് ലഭിച്ചത്.

പാക് ടീമിനെ രക്ഷിക്കാം.. പറഞ്ഞത് സാക്ഷാല്‍ ആമിര്‍ ഖാന്‍!! ഇന്ത്യയോടേറ്റ തോല്‍വിക്ക് കണക്കുതീര്‍ക്കും
ശേഷിക്കുന്ന മത്സരങ്ങളെല്ലാം ജയിക്കുന്നതിനോടൊപ്പം മികച്ച റണ്‍ശരാശരി നിലനിര്‍ത്തിയാല്‍ മാത്രമേ സൗത്ത് ആഫ്രിക്കയ്ക്ക് ഇനി സെമി സാധ്യത ഉറപ്പിക്കാനാകൂ. ടൂര്‍ണമെന്റില്‍ നിന്നും നേരത്തെ ഡെയ്ല്‍ സ്റ്റെയിന്‍ പുറത്തായത് ടീമിന് കനത്ത തിരിച്ചടിയായിരുന്നു. എന്‍ഗിഡി മടങ്ങിയെത്തുന്നതോടെ ടീമിന് ബൗളിങ്ങിലെ പോരായ്മകള്‍ പരിഹരിക്കാനായേക്കും. പരിക്ക് കഠിനമായിരുന്നെന്ന് താരം പറഞ്ഞു. പരിശീലകരില്‍നിന്നും സഹകളിക്കാരില്‍ നിന്നും മികച്ച പിന്തുണയാണ് ഈ കാലയളവിലുണ്ടായത്. കളിക്കാനാകാത്തത് നിരാശയുണ്ടാക്കിയിരുന്നു. ഇപ്പോള്‍ താന്‍ 100 ശതമാനവും ഫിറ്റാണെന്നും താരം പറഞ്ഞു.

Story first published: Tuesday, June 18, 2019, 14:28 [IST]
Other articles published on Jun 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+