പാക് ടീമിനെ രക്ഷിക്കാം.. പറഞ്ഞത് സാക്ഷാല്‍ ആമിര്‍ ഖാന്‍!! ഇന്ത്യയോടേറ്റ തോല്‍വിക്ക് കണക്കുതീര്‍ക്കും

ലണ്ടന്‍: ലോകകപ്പിലെ ഫൈനലിനു മുമ്പത്തെ ഫൈനലിനു മുമ്പെന്നു വിശേഷിപ്പിക്കുപ്പെട്ട ക്ലാസിക് പോരാട്ടത്തില്‍ ചിരവൈരികളായ ഇന്ത്യയോടേറ്റ തോല്‍വിക്കു ശേഷം വലിയ വിമര്‍ശനങ്ങളാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീം നേരിടുന്നത്. പല മുന്‍ താരങ്ങളും പാക് ടീമിനെതിരേ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തു വന്നിരുന്നു. മോശം പ്രകടനത്തിന്റെ പേരില്‍ മാത്രമല്ല ഫിറ്റ്‌നസ് ഇല്ലാത്തതിന്റെ പേരിലും പാക് ടീം ക്രൂശിക്കപ്പെട്ടിരുന്നു.
ലോകകപ്പില്‍ മുന്നോട്ടുള്ള പ്രയാണം പ്രതിസന്ധിയിലായ പാക് ടീമിന് ആശ്വാസ വാക്കുമായി രംഗത്തു വന്നിരിക്കുകയാണ് ബ്രിട്ടീഷ് ബോക്‌സിങ് സൂപ്പര്‍ താരമായ ആമിര്‍ ഖാന്‍. ബ്രിട്ടനിലാണ് ജനിച്ചതെങ്കിലും ആമിറിന്റെ കുടുംബവേരുകള്‍ പാകിസ്താനിലാണ്.

പാകിസ്താനെ സഹായിക്കാം
ഫിറ്റ്‌നസ് നിലവാരം മെച്ചപ്പെടുത്താന്‍ പാകിസ്താന്‍ ടീമിനെ താന്‍ സഹായിക്കാമെന്ന് ആമിര്‍ ട്വിറ്ററിലൂടെ അറിയിച്ചു. എങ്ങനെ ഫിറ്റായും കരുത്തോടെയും നില്‍ക്കാമെന്നതിനെക്കുറിച്ച് പാക് ടീമിന് ഉപദേശം നല്‍കാന്‍ തയ്യാറാണ്.
ഭക്ഷണത്തിലും പരിശീലനത്തിലുമെല്ലാം എങ്ങനെ അച്ചടക്കം കൊണ്ടുവരാമെന്നതിനെക്കുറിച്ചും വിശദമാക്കാം. ഈ പാക് ടീമിന് കഴിവുണ്ട്. പക്ഷെ ശാരീരികമായി കൂടുതല്‍ കരുത്തും ഫിറ്റ്‌നസും വളര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ടെന്നും ആമിര്‍ ട്വീറ്റ് ചെയ്തു.

പാക് തോല്‍വിക്കു കണക്കുചോദിക്കും
ലോകകപ്പില്‍ ഇന്ത്യയോടേറ്റ തോല്‍വിക്കു പാകിസ്താന്‍ ടീമിനു താന്‍ കണക്കു ചോദിക്കുമെന്ന് ബ്രിട്ടനു വേണ്ടി ഒളിംപിക്‌സില്‍ വെള്ളി മെഡയല്‍ കൊയ്ത ആമിര്‍ മുന്നറിയിപ്പ് നല്‍കി. ജൂലൈ 12ന് ഇന്ത്യന്‍ പ്രൊഫണല്‍ ബോക്‌സര്‍ നീരജ് ഗോയത്തുമായി സൗദി അറേബ്യയില്‍ വച്ച് ആമിര്‍ ഏറ്റുമുട്ടുന്നുണ്ട്. ഈ മല്‍സരത്തില്‍ നീരജിനെ ഇടിച്ചിട്ട് താന്‍ പാക് തോല്‍വിക്കു പ്രതികാരം ചെയ്യുമെന്ന് ആമിര്‍ പറഞ്ഞു.
എന്നാല്‍ ആമിറിന്റെ ഭീഷണിക്ക് നീരജ് മറുപടിയും നല്‍കിക്കഴിഞ്ഞു. സ്വപ്‌നം കണ്ടിരുന്നോ ആമിര്‍, ഇന്ത്യയുടെ മറ്റൊരു വിജയമാവും നിങ്ങള്‍ കാണുകയെന്ന് നീരജ് തിരിച്ചടിച്ചു.

ഇന്ത്യയുടെ ഏഴാം വിജയം
ലോകകപ്പില്‍ ബദ്ധവൈരികളായ പാകിസ്താനെതിരേ ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാമത്തെ വിജയമായിരുന്നു ഇത്തവണത്തേത്. ഇതിനു മുമ്പ് തുടര്‍ച്ചയായി ആറു മല്‍സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യയെ അടിയറവ് പറയിക്കാന്‍ പാക് ടീമിനായിരുന്നില്ല.
ഇന്ത്യയോടേറ്റ തോല്‍വി പാക് ടീമിന്റെ സെമി ഫൈനല്‍ സാധ്യതകള്‍ തുലാസിലാക്കിയിട്ടുണ്ട്. അഞ്ചു മല്‍സരങ്ങള്‍ കളിച്ച പാകിസ്താന്‍ മൂന്നിലും തോറ്റപ്പോള്‍ ഒന്ന് മഴ മൂലം ഉപേക്ഷിക്കപ്പെട്ടു. ഇംഗ്ലണ്ടിനെതിരായ ഏക ജയം മാത്രമേ പാക് അക്കൗണ്ടിലുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications