Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തനിച്ചു കാണണം, ആ ഇന്ത്യന്‍ ക്രിക്കറ്റര്‍ ആവശ്യപ്പെട്ടു!! നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ വളരെ പ്രശ്തനനായ ഒരു താരം തന്നോടു മോശമായി പൊരുമാറിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടിയും റിയാലിറ്റി ഷോ താരവുമായ കാശിഷ് കപൂര്‍. ഫിലിംഗ്യാന്‍ വൈറലിനു നല്‍കിയ അഭിമുഖത്തിലാണ് തന്നോടു പ്രേമചാപല്യത്തോടെ ഇടപഴകിയെന്നു അവര്‍ തുറന്നു പറഞ്ഞിരിക്കുന്നത്. അന്നു താന്‍ ശരിക്കും ഭയന്നു പോയെന്നും അവര്‍ പറയുന്നു.

തനിച്ചു കാണണമെന്ന ആവശ്യവുമായി ആ ക്രിക്കറ്റര്‍ തന്നെ സമീപിച്ചതായും പക്ഷെ അന്നു നോ പറയുകയായിരുന്നെന്നം കാശിഷ് വെളിപ്പെടുത്തി. പക്ഷെ ആ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആരാണെന്നു മാത്രം തുറന്നു പറയാന്‍ നടി തയ്യാറായില്ല.

KASHISH KAPOOR

മോശം അനുഭവം

യഥാര്‍ഥത്തില്‍ അതു ഇന്ത്യയുടെ വളരെ പ്രശസ്തനായ ഒരു ക്രിക്കറ്റ് താരമായിരുന്നു. അതു ശരിക്കും ഭയപ്പെടുത്തിയ ഒരു സംഭവം കൂടിയായിരുന്നു. എന്നോടു സ്വകാര്യമായി കാണണമെന്നാണ് അയാള്‍ ആവശ്യപ്പെട്ടത്. ഞാന്‍ അതു നിരസിക്കുകയായിരുന്നു.

വീട്ടില്‍ നിങ്ങള്‍ ഒരു ക്രിക്കറ്ററാണ്. പക്ഷെ എന്നെ സംബന്ധിച്ച് നിങ്ങള്‍ എന്നെ സാധീനിക്കന്‍ ശ്രമിക്കുന്നയാളാണ്. നിങ്ങളുടെ ജോലി കൊണ്ടു മാത്രം എനിക്കു മതിപ്പൊന്നും തോന്നില്ല. താനൊരു അറിയപ്പെടുന്ന ക്രിക്കറ്ററായതിനാല്‍ എന്നെ സ്വാധീനിക്കുകയെന്നതു എളുപ്പമാവുമെന്നായിരുന്നു അയാള്‍ കരുതിയത്. പക്ഷെ എനിക്കു അതു ഇഷ്ടമല്ല.

നിങ്ങളൊരു ക്രിക്കറ്ററാണ്, അതു നിങ്ങളുടെ തൊഴിലുമാണ്. അതിനെ ഞാന്‍ ബഹുമാനിക്കുകയും ചെയ്യുന്നു. പക്ഷെ എന്നില്‍ മതിപ്പുളവാക്കാന്‍ നിങ്ങള്‍ എനിക്കൊപ്പം ബാറ്റ് ചെയ്യാനോ, ബൗള്‍ ചെയ്യാനോയൊന്നും പോവുന്നില്ലെന്നും കാശിഷ് കപൂര്‍ വ്യക്തമാക്കി.

റിയാലിറ്റി ഷോകളിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്ത നടി കൂടിയാണ് കാശിഷ്. ഹിന്ദിയിലെ ബിഗ് ബോസിന്റെ 18ാം സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി കാശിഷ് പങ്കെടുക്കുകയും ചെയ്തിരുന്നു.

ക്രിക്കറ്റ്- ബോളിവുഡ് ബന്ധം

ക്രിക്കറ്റും ബോളിവുഡും തമ്മില്‍ എല്ലാ കാലങ്ങളിലും ബന്ധം പുലര്‍ത്തിയിരുന്നതായി കാണാം. 1960 മുതല്‍ തന്നെ ക്രിക്കറ്റര്‍മാരെയും ബോളിവുഡ് സെലിബ്രിറ്റികളെയും ചേര്‍ത്തുള്ള ഗോസിപ്പുകള്‍ വന്നു കൊണ്ടിരിക്കുകയാണ്. 1968ല്‍ പ്രശസ്ത നടി ഷര്‍മിള ടാഗോറും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മന്‍സൂര്‍ അലിഖാന്‍ പട്ടൗഡിയും തമ്മിലുള്ള പ്രണയം ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു.

KOHLI ANUSHKA

അതിനു ശേഷം പല ക്രിക്കറ്റര്‍മാരെയും നടിമാരെയും ചേര്‍ത്ത് ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. ഇവയില്‍ ചിലതു വിവാഹത്തിലും കലാശിച്ചിരുന്നു. മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങും നടിയും മോഡലുമായ ഹേസല്‍ കീച്ചും വിവാഹിതരായത് 2016ലാണ്.

മുന്‍ ഇതിഹാസ ഓഫ്‌സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് 2011ല്‍ നടി ഗീതാ ബസ്‌റയെ തന്റെ ജീവിതസഖിയാക്കിയിരുന്നു. മുന്‍ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാന്‍ മിന്നുകെട്ടിയത് നടി സാഗരിക ഗാഡ്‌ഗെയയാണ്. 2017ലായിരുന്നു. ബാറ്റിങ് ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയുടെ ജീവിതസഖി പ്രശസ്ത നടി അനുഷ്‌കാ ശര്‍മയാണ്.

Story first published: Wednesday, August 13, 2025, 12:03 [IST]
Other articles published on Aug 13, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+