Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ ഇന്ത്യന്‍ ടീം വൈകിയതെന്തുകൊണ്ട്; ബിസിസിഐയ്‌ക്കെതിരെ ഗാവസ്‌കര്‍

ലണ്ടന്‍: ഇംഗ്ലണ്ട് ലോകകപ്പില്‍ കളിക്കാന്‍ ഇന്ത്യന്‍ ടീം വൈകിയതിനെതിരെ ബിസിസിഐയെ ചോദ്യം ചെയ്ത് മുന്‍ താരം സുനില്‍ ഗാവസ്‌കര്‍. ലോകകപ്പില്‍ മറ്റെല്ലാം ടീമുകളും മത്സരിച്ചതിനുശേഷമായിരുന്നു ഇന്ത്യ കളിക്കാനിറങ്ങിയത്. ഇന്ത്യയ്‌ക്കെതിരെ മത്സരിച്ച സൗത്ത് ആഫ്രിക്ക ഇതിനകംതന്നെ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി മൂന്നാം മത്സരത്തിനാണ് ഇന്ത്യയ്‌ക്കെതിരെ ഇറങ്ങിയത്.

ലോകകപ്പ്: സംശയിക്കേണ്ട, അത് വിന്‍ഡീസ് തന്നെ!! അരങ്ങുവാഴുന്നത് ഓള്‍റൗണ്ടര്‍മാര്‍...
തുടക്കം വൈകിയതോടെ ഇന്ത്യ മറ്റു ടീമുകള്‍ക്കൊപ്പമെത്താന്‍ അടുത്തടുത്ത ദിവസങ്ങളില്‍ കളിക്കേണ്ടിവരും. ജൂണ്‍ 30ന് ഇംഗ്ലണ്ടിനോടും ഒരു ദിവസത്തിനുശേഷം ജൂലൈ 2ന് ബംഗ്ലാദേശുമായും ഇന്ത്യ കളിക്കണം. അതേസമയം രണ്ട് കളികളും ബര്‍മിങ്ഹാമിലെ ഒരു സ്‌റ്റേഡിയത്തിലാണെന്ന ആനുകൂല്യം ഇന്ത്യക്കുണ്ട്. ഇന്ത്യയുടെ വൈകിയ ഷെഡ്യൂളിന് ബിസിസിഐ ആണ് മറുപടി പറയേണ്ടതെന്ന് ഗാവസ്‌കര്‍ വ്യക്തമാക്കി.

gavaskarandbcci

വൈകിയ തുടക്കം ഇന്ത്യയ്ക്ക് സമ്മര്‍ദ്ദമുണ്ടാകുമെന്ന് ഗാവസ്‌കര്‍ ആശങ്കപ്പെട്ടിരുന്നു. എന്നാല്‍, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ 6 വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കി. ലണ്ടനില്‍ ഞായറാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം. ഇന്ത്യ രണ്ടാം കളിക്കിറങ്ങിമ്പോള്‍ ഓസ്‌ട്രേലിയ മൂന്നാമത്തെ മത്സരത്തിനാണിറങ്ങുക. ഇത്തരത്തിലൊരു ഷെഡ്യൂള്‍ മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയാണ് ഗാവസ്‌കര്‍ പങ്കുവെച്ചത്.

Story first published: Thursday, June 6, 2019, 17:22 [IST]
Other articles published on Jun 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+