Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇപ്പോഴും സിംഗിളോ? ഇന്ത്യന്‍ സുന്ദരി മന്ദാനയുടെ മറുപടി... ക്രഷുണ്ടായത് ഒരാളോട്, അതും 10ാം വയസ്സില്‍!!

മുംബൈ: സൗന്ദര്യം കൊണ്ടും ബാറ്റിങ് മിടുക്ക് കൊണ്ടും ചുരുങ്ങിയ കാലത്തിനുള്ളില്‍ ലോക ക്രിക്കറ്റിലെ സെന്‍സേഷനായി മാറിയ താരമാണ് ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയതു മുതല്‍ സ്മൃതിക്ക് ആരാധകര്‍ ഏറെയാണ്. താരത്തിന്റെ പ്രകടനം കാണാന്‍ വേണ്ടി മാത്രം ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ എത്താറുണ്ടെന്നതാണ് കൗതുകകരമായ കാര്യം. സ്മൃതിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചും അറിയാന്‍ പുതിയ തലമുറയ്ക്കു താല്‍പ്പര്യം കൂടുതലാണ്.

SMRITI

സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവദിക്കവെ തന്റെ ക്രഷിനെക്കുറിച്ചും സിംഗിളാണോയെന്നതിനെക്കുറിച്ചുമെല്ലാം വെളിപ്പെടുത്തിയിരിക്കുകയാണ് സ്മൃതി. ആരാധകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണ് താരം സ്വകാര്യ ജീവിതത്തെക്കുറിച്ച് മനസ്സുതുറന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു സ്മൃതി ആരാധകര്‍ക്കു മറുപടി നല്‍കിയത്. നിരവധി ചോദ്യങ്ങള്‍ ആരാധകരുടെ ഭാഗത്തു നിന്നുണ്ടായെങ്കിലും അവയില്‍ ചിലതിനു മാത്രമേ താരം മറുപടി നല്‍കിയുള്ളൂ.

ജീവിതത്തില്‍ ആരോടെങ്കിലും ക്രഷ് തോന്നിയിട്ടുണ്ടോയെന്ന ആരാധകന്റെ ചോദ്യത്തിന് ഉണ്ടെന്നായിരുന്നു സ്മൃതിയുടെ മറുപടി. ബോളിവുഡ് ഹീറോ ഋതിക് റോഷനാണ് തന്റെ മനം കവര്‍ന്നതെന്നും 10ാം വയസ്സിലാണ് തനിക്ക് അദ്ദേഹത്തോട് ക്രഷ് തോന്നിയതെന്നും സ്മൃതി പറഞ്ഞു. മറ്റൊരു ആരാധകന്റെ ചോദ്യം ഇപ്പോഴും സിംഗിളാണോയെന്നായിരുന്നു. ഉം ആയിരിക്കാമെന്നാണ് ചിന്തിക്കുന്ന ഇമോജിയോടെ താരം പ്രതികരിച്ചത്.

hr

അന്താരാഷ്ട്ര ക്രിക്കറ്റിലെത്തി ചുരുങ്ങിയ കാലം കൊണ്ടു പല റെക്കോര്‍ഡുകളും സ്മൃതി തന്റെ പേരിലാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് തികച്ച മൂന്നാമത്തെ താരമെന്ന നേട്ടത്തിന് അടുത്തിടെ സ്മൃതി അവകാശിയായിരുന്നു. 51 ഇന്നിങ്‌സുകളിലാണ് താരം 2000 പൂര്‍ത്തിയാക്കിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ഫിഫ്റ്റി നേടിയതോടെയാണ് താരം 2000 റണ്‍സ് ക്ലബ്ബില്‍ അംഗമായത്.

Story first published: Wednesday, November 13, 2019, 15:36 [IST]
Other articles published on Nov 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+