കളിക്കളത്തില്‍ വിമര്‍ശനം, പുറത്ത് പ്രണയിച്ചു തകര്‍ത്ത് പന്ത്... ക്ലീന്‍ബൗള്‍ഡാക്കിയത് ഉര്‍വശി
മുംബൈ: ഇതിഹാസ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ടീമിലെത്തിയ യുവ താരം റിഷഭ് പന്തിന് കളിക്കളത്തില്‍ ഇപ്പോള്‍ അത്ര നല്ല സമയമല്ല. ബാറ്റിങിലും വിക്കറ്റ് കീപ്പിങിലും പല പിഴവുവകളും താരം ആവര്‍ത്തിക്കുന്നതാണ് കഴിഞ്ഞ മല്‍സരങ്ങളിലെല്ലാം കണ്ടത്. ഇതു താരത്തിനെതിരേ വലിയ വിമര്‍ശനങ്ങള്‍ക്കും വഴി വച്ചിരുന്നു. വിന്‍ഡീസിനെതിരേ നടന്ന അവസാന ടി20യില്‍ പൂജ്യത്തിനാണ് പന്ത് പുറത്തായത്. തിരുവനന്തപുരത്ത് ഇന്ത്യ പരാജയപ്പെട്ട ടി20ക്കിടെ പന്ത് ക്യാച്ച് കൈവിട്ടപ്പോള്‍ കാണികള്‍ ധോണിയുടെ പേര് വിളിച്ചു പറഞ്ഞത് ക്യാപ്റ്റന്‍ വിരാട് കോലിയെ ചൊടിപ്പിക്കുകയും ചെയ്തിരുന്നു.
കളിക്കളത്തില്‍ ഇത്തരത്തില്‍ തിരിച്ചടികള്‍ തുടര്‍ക്കഥയാവുകയാണെങ്കിലും അതൊന്നും പന്തിന്റെ വ്യക്തിജീവിതത്തെ ബാധിച്ചിട്ടില്ല. പ്രമുഖ ബോളിവുഡ് നടിയുമായി താരം പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്.

മനം കവര്‍ന്നത് ഉര്‍വശി റൊത്തേല
ബോളിവുഡിലെ പ്രമുഖ നടിയായ ഉര്‍വശി റൊത്തേലയാണ് പന്തിന്റെ മനം കവര്‍ന്നതെന്നു ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരെയും ഒരുമിച്ച് ഒരു ഹോട്ടലില്‍ ഒരുമിച്ച് കണ്ടതോടെ ഇതു പ്രണയം തന്നെയെന്നു ഉറപ്പിച്ചിരിക്കുകയാണ് പാപ്പരാസികള്‍. ഇന്ത്യയും വിന്‍ഡീസും തമ്മില്‍ മുംബൈയില്‍ നടന്ന മൂന്നാം ടി20ക്കു മുമ്പായിരുന്നു പന്തും ഉര്‍വശിയും ഒരുമിച്ച് കറങ്ങിയത്.
ഇതാദ്യമായല്ല ഉര്‍വശിയെ ഒരു ഇന്ത്യന്‍ ക്രിക്കറ്ററുമായി ബന്ധപ്പെടുത്തി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. നേരത്തേ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുമായി ഉര്‍വശി പ്രണയത്തിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

കാമുകിയുമായി വേര്‍പിരിഞ്ഞു?
ഈ വര്‍ഷം ജനുവരിയില്‍ കാമുകി ഇഷയ്‌ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പന്ത് ആരാധകരുമായി പങ്കു വച്ചിരുന്നു. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു പന്ത് കാമുകിയെ ലോകത്തിനു പരിചയപ്പെടുത്തിയത്.
എന്നാല്‍ അതിനു ശേഷം ഇരുവരും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും പുറത്തു വന്നിരുന്നില്ല. ഇപ്പോള്‍ ഉര്‍വശിയുമായി പന്ത് പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഇഷയുമായി തെറ്റിപ്പിരിഞ്ഞതാവാമെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

ഏകദിന പരമ്പര
ഇന്ത്യന്‍ ടീമിനൊപ്പം നിലവില്‍ ഏകദിന പരമ്പരയ്ക്കു തയ്യാറെടുക്കുകയാണ് പന്ത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇന്ത്യ ഇനി കളിക്കുന്നത്. ഞായറാഴ്ച ചെന്നൈയിലാണ് ആദ്യ മല്‍സരം.
ലോകകപ്പിനു ശേഷം നാലു പരമ്പരകളില്‍ ഇന്ത്യക്കൊപ്പം പന്ത് ഇതിനകം കളിച്ചു കഴിഞ്ഞു. എന്നാല്‍ ഇവയിലൊന്നും താരത്തിന് പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ പന്തിനു പകരം മലയാളി താരം സഞ്ജു സാംസണിനെ കളിപ്പിക്കണമെന്ന ആവശ്യവും ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ വിന്‍ഡീസിനെതിരേയുള്ള ഏകദിന പരമ്പരയില്‍ പന്തിന് വിമര്‍ശകരുടെ വായടപ്പിച്ചേ തീരൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications