Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഉത്തരാഖണ്ഡിന് സഹായഹസ്തവുമായി റിഷഭ് പന്ത്, മാച്ച് ഫീ നല്‍കും

ചെന്നൈ: ഞായറാഴ്ചയുണ്ടായ മിന്നല്‍ പ്രളയത്തില്‍ വിറങ്ങലിച്ചു പോയ ഉത്തരാഖണ്ഡിന് സഹായഹസ്തം നീട്ടിയിരിക്കുകയാണ് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. നിലവില്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. മാച്ച് ഫീ മുഴുവന്‍ താന്‍ സംഭാവന ചെയ്യുമെന്ന് പന്ത് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുകയാണ്.

1

ഉത്തരാഖണ്ഡിലുണ്ടായ ദുരന്തത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായത് ഏറെ ദുഖിപ്പിക്കുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി എന്റെ മാച്ച് ഫീ സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നു. കൂടുതല്‍ പേരോട് സഹായം നല്‍കാന്‍ ആവശ്യപ്പെടുകയാണെന്നും പന്ത് ട്വിറ്ററില്‍ കുറിച്ചു. ഉത്തരാഖണ്ഡിലെ റൂര്‍ഖി സ്വദേശി കൂടിയാണ് 23 കാരനായ പന്ത്.

ചെന്നൈ ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി പന്ത് തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ചിരുന്നു. 91 റണ്‍സുമായി ഒന്നാമിന്നിങ്‌സില്‍ ടീമിന്റെ ടോപ്‌സ്‌കോറര്‍ കൂടിയാണ് അദ്ദേഹം. ടി20 ഫോര്‍മാറ്റില്‍ ബാറ്റ് വീശിയ പന്ത് വെറും 88 ബോളിലാണ് ഒമ്പത് ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം 91 റണ്‍സ് വാരിക്കൂട്ടിയത്. അര്‍ഹിച്ച സെഞ്ച്വറി ഒമ്പത് റണ്‍സ് മാത്രമകലെ അദ്ദേഹത്തിനു നഷ്ടമാവുകയായിരുന്നു.

അതേസമയം, ഞായറാഴ്ചയാണ് മഞ്ഞുമല അടര്‍ന്നുവീണ് ഉത്തരാഖണ്ഡില്‍ വന്‍ പ്രളയമുണ്ടായത്. 16 പേരെ രക്ഷപ്പെടുത്തുകയും ഏഴു പേരുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തിരുന്നു. 170 പേരെയാണ് ദുരന്തത്തില്‍ കാണാതായിരിക്കുന്നത്. ഋഷിഗംഗ വൈദ്യുത പദ്ധതിയും തപോവന് സമീപമുള്ള എന്‍ടിപിസിയുടെ വൈദ്യുത നിലയവും തകര്‍ന്നു. ഈ രണ്ടിടങ്ങളിലും ജോലി ചെയ്തിരുന്നവരെയാണ് അപ്രതീക്ഷിത പ്രളയത്തില്‍ കാണാതായത്.

Story first published: Monday, February 8, 2021, 11:12 [IST]
Other articles published on Feb 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+