Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശാസ്ത്രി, ധവാന്‍, പിന്നാലെ അജിങ്ക്യ രഹാനെയും- ആദ്യ ഡോസ് കൊവിഡ് വാക്‌സിനെടുത്തു

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും ഭാര്യ രാധികയും കൊവിഡ് 19 വാക്‌സിന്റെ ആദ്യത്തെ ഡോസ് സ്വീകരിച്ചു. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനും ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ സംഘത്തെ വെള്ളിയാഴ്ച പ്രഖ്യാപിച്ചപ്പോള്‍ രഹാനെയെ വൈസ് ക്യാപ്റ്റനായി നിലനിര്‍ത്തിയിരുന്നു.

1

ട്വിറ്ററിലൂടെയാണ് ഫോട്ടോയ്‌ക്കൊപ്പം താനും കൊവിഡ് 19 വാക്‌സിന്‍ എടുത്തതായി രഹാനെ അറിയിച്ചത്. ഇന്നു ഞാന്‍ ആദ്യത്തെ ഡോസ് വാക്‌സിന്‍ എടുത്തു. നിങ്ങള്‍ക്കു യോഗ്യതയുണ്ടെങ്കില്‍ സ്വയം രജിസ്റ്റര്‍ ചെയ്യാനും വാക്‌സിനേഷന്‍ എടുക്കാനും എല്ലാവരോടും അഭ്യര്‍ഥിക്കുകയാണെന്നും ഫോട്ടോയ്‌ക്കൊപ്പം രഹാനെ ട്വീറ്റ് ചെയ്തു. അടുത്തിടെ നിര്‍ത്തിവച്ച ഐപിഎല്ലിന്റെ 14ാം സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമാണ് അദ്ദേഹത്തെ അവസാനമായി കളിക്കളത്തില്‍ കണ്ടത്. ഇനി ജൂണ്‍ 18ന് തുടങ്ങുന്ന ന്യൂസിലാന്‍ഡിനെതിരായ ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കു വേണ്ടിയാണ് രഹാനെ കളിക്കുക.

വ്യാഴാഴ്ച ഐപിഎല്ലില്‍ രഹാനെയുടെ സഹതാരവും ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സ്മാനുമായ ശിഖര്‍ ധവാനും ആദ്യ ഡോസ് വാക്‌സിനെടുത്തിരുന്നു. നമ്മുടെ മുന്‍നിര പോരാളികള്‍ക്ക് അവര്‍ നടത്തുന്ന ത്യാഗങ്ങള്‍ക്കും അര്‍പ്പണബോധത്തിനും മതിയായി നന്ദി പറയാന്‍ കഴിയില്ല. ദയവു ചെയ്ത് ആരും മടികാണിക്കാതെ എത്രയും വേഗത്തില്‍ വാക്‌സിനെടുക്കണം. ഈ വൈറസിനെ തോല്‍പ്പിക്കാന്‍ ഇതു എല്ലാവരെയും സഹായിക്കുമെന്നും ധവാന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.

2

അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ആദ്യമായി വാക്‌സിനെടുത്തത് കോച്ച് രവി ശാസ്ത്രിയായിരുന്നു. മാര്‍ച്ച് ആദ്യ വാരമായിരുന്നു അദ്ദേഹം ഒന്നാമത്തെ ഡോസ് വാക്‌സിനെടുത്തത്. ഈ സമയത്തായിരുന്നു രാജ്യത്തെ മുതിര്‍ന്ന പൗരന്‍മാര്‍മാരുടെ വാക്‌സിനേഷന്‍ ആരംഭിച്ചത്.

Story first published: Saturday, May 8, 2021, 15:28 [IST]
Other articles published on May 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+