Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യാ കപ്പ്: ദുബായ് ഇനി ടീം ഇന്ത്യയുടെ 'ഹോം ഗ്രൗണ്ട്'... എല്ലാ മല്‍സരങ്ങള്‍ക്കും വേദിയാവും

ദുബായ്: ഈ മാസം നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ടീം ഇന്ത്യയുടെ മുഴുവന്‍ മല്‍സരങ്ങള്‍ക്കും ദുബായ് വേദിയാവും. പ്രാഥമിക റൗണ്ടിലെ മല്‍സരങ്ങള്‍ മാത്രമല്ല സൂപ്പര്‍ ഫോറിലെ ചില മല്‍സരങ്ങളും സെമി ഫൈനലും ഇന്ത്യ ഇവിടെയാണ് കളിക്കുക. ദുബായിലെ ഗ്രാന്റ് ഹയാത്തിലായിരിക്കും രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീം തങ്ങുകയെന്നു മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, ഹോങ്കോങ് ടീമുകള്‍ക്കു മറ്റു ഹോട്ടലുകളിലാണ് താമസസൗകര്യമൊരുക്കിയിരിക്കുന്നത്.

1

യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിലെ മല്‍സരങ്ങള്‍ക്കു ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയവും അബൂദാബിയിലെ ഷെയ്ഖ് സയ്ദ് സ്റ്റേഡിയവുമാണ് ആതിഥേയത്വം വഹിക്കുന്നത്.

നിലവിലെ ഏഷ്യാ കപ്പ് ജേതാക്കളായ ഇന്ത്യ ഇത്തവണ ഗ്രൂപ്പ് എയിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ചിരവൈരികളായ പാകിസ്താനും യോഗ്യതാ റൗണ്ട് കളിച്ചെത്തിയ ഹോങ്കോങുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. വിരാട് കോലിക്കു വിശ്രമം നല്‍കിയ ഇന്ത്യ രോഹിത്തിനെ ഏഷ്യാ കപ്പ് ദൗത്യം ഏല്‍പ്പിക്കുകയായിരുന്നു. 18ന് ദുബായില്‍ ഹോങ്കോങിനെതിരേയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. തൊട്ടടുത്ത ദിവസം ഇന്ത്യ പാകിസ്താനുമായി കൊമ്പുകോര്‍ക്കും.

Story first published: Sunday, September 9, 2018, 13:40 [IST]
Other articles published on Sep 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+