വീണ്ടും വരുന്നു ഐഎസ്എല്‍... ഇത്തവണയും ബ്ലാസ്‌റ്റേഴ്‌സ്- എടിക്കെ കന്നിയങ്കം, കൊച്ചി കിടുങ്ങും
ദില്ലി: ഫുട്‌ബോള്‍ പ്രേമികളെ ഹരം കൊള്ളിക്കാന്‍ ഐഎസ്എല്‍ വീണ്ടുമെത്തുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആറാം സീസണിന്റെ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു. മലയാളി ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിലാക്കുന്നതാണ് ഫിക്‌സ്ചര്‍. ഒക്ടോബര്‍ 23നു കൊച്ചിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ മലയാളികളുടെ സ്വന്തം മഞ്ഞപ്പട പോരിനിറങ്ങും. മുന്‍ ജേതാക്കളായ എടിക്കെയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലാണ് പുതിയ സീസണിലെ ഉദ്ഘാടന മല്‍സരം. കഴിഞ്ഞ സീസണിലെ ഐഎസ്എല്‍ ഉദ്ഘാടന മല്‍സരത്തിന്റെ റീപ്ലേ കൂടിയാണ് ഇത്തവണത്തേത്. അന്നു കൊല്‍ക്കത്തയാണ് കന്നിയങ്കത്തിനു വേദിയായതെങ്കില്‍ ഇത്തവണ കൊച്ചിയാണെന്നു മാത്രം.
നിലവിലെ ചാംപ്യന്‍മാരായ ബെംഗളൂരു എഫ്‌സിയുടെ ആദ്യ കളി ഒക്ടോബര്‍ 21നാണ്. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡാണ് ബെംഗളൂരുവിന്റെ എതിരാളികള്‍. കളിച്ച എല്ലാ സീസണിലും കസറിയ ബെംഗളൂരു ഇത്തവണയും കിരീട സാധ്യതയില്‍ മുന്നില്‍ തന്നെയുണ്ട്. 22ന് ജംഷഡ്പൂര്‍ എഫ്‌സി ഡല്‍ഹി ഡൈനാമോസിനെയും ചെന്നൈയ്ന്‍ എഫ്‌സി എഫ്‌സി ഗോവയെയും നേരിടും.

കഴിഞ്ഞ സീസണിലേതു പോലെ ഇത്തവണയും 90 മല്‍സരങ്ങളാണ് ഐഎസ്എല്ലിലുള്ളത്. നാലു മാസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ 2020 ഫെബ്രൂവരി 23നാണ്. നവംബര്‍ 10 മുതല്‍ 23 വരെ ഐഎസ്എല്ലില്‍ ചെറിയ ഇടവേളയുണ്ട്. ടൂര്‍ണമെന്റിലെ എല്ലാ മല്‍സരങ്ങളും രാത്രി 7.30നാണ് ആരംഭിക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications