മാര്‍ച്ച് 14ന് നടക്കുന്ന ഐഎസ്എല്‍ ഫൈനല്‍ വേദി പ്രഖ്യാപിച്ച് നിത അംബാനി
ന്യൂഡല്‍ഹി: മാര്‍ച്ച് 14ന് നടക്കാനിരിക്കുന്ന ഐഎസ്എല്‍ ആറാം സീസണ്‍ ഫൈനല്‍ വേദി പ്രഖ്യാപിച്ചു. സെമിയില്‍ സ്ഥാനമുറപ്പിച്ച ഗോവയ്ക്ക് ആശ്വാസമായി മര്‍ഗോവയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മത്സരം. ഫൈനലിലെത്തുകയാണെങ്കില്‍ ഗോവയ്ക്ക് ഇക്കുറി സ്വന്തം മൈതാനത്ത് ഫൈനല്‍ ഏറ്റുമുട്ടലിനിറങ്ങാമെന്ന പ്രതീക്ഷയുണ്ട്. രാത്രി 7.30നായിരിക്കും ഫൈനല്‍ മത്സരം ആരംഭിക്കുക.
ഗോവ ഫൈനല്‍ വേദിക്ക് അവകാശപ്പെട്ടവരാണെന്ന് ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്പ്‌മെന്റ് ലിമിറ്റഡ് ചെയര്‍പേഴ്‌സണ്‍ നിത അംബാനി പറഞ്ഞു. ഗോവ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നു. അതുകൊണ്ടുതന്നെ ഗോവയിലെ ജനങ്ങള്‍ക്ക് ഐഎസ്എല്‍ ഫുട്‌ബോള്‍ ഫൈനല്‍ കാണാന്‍ അവസരമൊരുക്കുകയാണ്. കഴിഞ്ഞ ആറുവര്‍ഷവും ഏറ്റവും സ്ഥിരതയോടെ കളിച്ച ടീമാണ് ഗോവ. എഫ്‌സി ഗോവയെ അഭിനന്ദിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ഏറെ നാടകീയതകള്‍ നിറഞ്ഞ 2015ലെ ഐഎസ്എല്‍ ഫൈനല്‍ അരങ്ങേറിയതും ഗോവയിലായിരുന്നു. ഗോവയും ചെന്നൈയിനും തമ്മിലായിരുന്നു ഫൈനല്‍. 2-1ന് 90-ാം മിനിറ്റില്‍ മുന്നിട്ടുനിന്ന ആതിഥേയര്‍ ഒടുവില്‍ 3-2ന് തോറ്റു. ഇത്തവണ ഏറ്റവും മനോഹരമായ ഫുട്‌ബോള്‍ കാഴ്ചവെച്ച ഗോവ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ ക്ലബ്ബെന്ന അംഗീകാരവും സ്വന്തമാക്കി. ഗോവയെ കൂടാതെ എടികെ, ബെംഗളുരു എഫ്‌സി, ചെന്നൈയിന്‍ എന്നിവരാണ് ഇത്തവണ സെമിയില്‍ ഇടംപിടിച്ചവര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications