Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീണ്ടും വരുന്നു, ഐപിഎല്‍ താരലേലം... ഇത്തവണ വേദി മാറും?

മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണിന് ഇനി മാസങ്ങള്‍ ശേഷിക്കുന്നുണ്ടെങ്കിലും അണിയറയില്‍ ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍ സജീവമാണ്. പുതിയ സീസണിലേക്കുള്ള താരലേലം ഇത്തവണ ജയ്പൂരില്‍ നടന്നേക്കുമെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിസംബര്‍ 17, 18 തിയ്യതികളിലായിരിക്കും ലേലമെന്നും സൂചനയുണ്ട്.

1

ഗോവയെയാണ് നേരത്തേ ലേലത്തിന്റെ വേദിയായി തിരഞ്ഞെടുത്തിരുന്നതെന്നും എന്നാല്‍ യാത്രാസൗകര്യം കൂടി കണക്കിലെടുത്തപ്പോള്‍ ഗോവയേക്കാള്‍ ലേലത്തിന് ഉചിതമായ സ്ഥലം ജയ്പൂരാണെന്ന് കണ്ടെത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, അടുത്ത സീസണിലെ ഐപിഎല്‍ ഇന്ത്യയില്‍ തന്നെ നടക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ടൂര്‍ണമെന്റ് ഇന്ത്യക്കു പുറത്തേക്കു മാറ്റിയേക്കുേെമന്നും അഭ്യൂഹങ്ങളുണ്ട്. ഇന്ത്യ വേദിയായില്ലെങ്കില്‍ യുഎഇ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലൊന്നാവും ഐപിഎല്ലിന് ആതിഥേയത്വം വഹിക്കുക.

2

നിലവിലെ ഐപിഎല്‍ ജേതാക്കള്‍ ചെന്നൈ സൂപ്പര്‍കിങ്‌സാണ്. വിലക്ക് കഴിഞ്ഞ് ഈ സീസണില്‍ ലീഗില്‍ തിരിച്ചെത്തിയ സിഎസ്‌കെ ഏവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് എംഎസ് ധോണിയുടെ നായകത്വത്തില്‍ മറ്റൊരു കിരീടം കൂടി കൈക്കലാക്കിയത്.

Story first published: Wednesday, November 7, 2018, 14:00 [IST]
Other articles published on Nov 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+