Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊവിഡ്-19: പോരാട്ടത്തില്‍ പങ്കു ചേര്‍ന്ന് സച്ചിനും, 50 ലക്ഷം നല്‍കി

മുംബൈ: ലോകത്തെ ഭീതിയിലാഴ്ത്തി പടര്‍ന്നു പിടിക്കുന്ന കൊറോണവൈറസിനെതിരേയുള്ള പോരാട്ടത്തില്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും. 50 ലക്ഷം രൂപയാണ് സച്ചിന്‍ സംഭാനയായി നല്‍കിയിരിക്കുന്നത്. രാജ്യത്തു ഇതുവരെ 17 പേരാണ് വൈറസ് ബാധയെ തുടര്‍ന്നു മരിച്ചത്. 600ലേറെ പേര്‍ ഇപ്പോള്‍ ഇന്ത്യയില്‍ ചികില്‍സയില്‍ കഴിയുകയാണ്.

sachi

ഇന്ത്യയില്‍ കായിക മേഖലയില്‍ നിന്നു ലഭിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ സംഭാവന കൂടിയാണ് സച്ചിന്‍ കൈമാറിയ തുക. നേരത്തേ മുന്‍ ക്രിക്കറ്റ് ടീം നായകനും ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി 50 ലക്ഷം രൂപയുടെ അരി ദുരിതബാധിതര്‍ക്കു സംഭാവന ചെയ്തിരുന്നു. 25 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 25 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് കൈമാറിയതെന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. രണ്ടിലേക്കും സംഭാവന നല്‍കണമെന്നത് സച്ചിന്റെ തന്നെ തീരുമാനമായിരുന്നുവെന്നും വൃത്തങ്ങള്‍ സൂചിപ്പിച്ചു.

നേരത്തേയും നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സച്ചിന്‍ പങ്കാളിയായിട്ടുണ്ട്. പല സാമൂഹ്യ പ്രശ്‌നങ്ങളിലും ഇടപെടുകയും ആളുകളെ സഹായിക്കുകയും ചെയ്തിട്ടുള്ള അദ്ദേഹം ഇവ പലതും പുറം ലോകത്തെ അറിയിക്കുകയും ചെയ്തിരുന്നില്ല.

അതേസമയം, സച്ചിനെക്കുടാതെ പല കായിക താരങ്ങളും തങ്ങളുടെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു കൈമാറുമെന്ന് ഇതിനകം അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം 10 ലക്ഷം രൂപ കഴിഞ്ഞ ദിവസം സംഭാവന ചെയ്തിരുന്നു. അഞ്ചു ലക്ഷം തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ശേഷിച്ച അഞ്ചു ലക്ഷം ആന്ദ്രാ പ്രദേശ് സര്‍ക്കാരിനുമാണ് താരം നല്‍കിയത്.

ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരങ്ങളും സഹോദരന്‍മാരുമായ ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍ എന്നിവര്‍ ചേര്‍ന്നു 4000 മാസ്‌കുകളാണ് ബറോഡ പോലീസിനും ആരോഗ്യ വകുപ്പിനും സംഭാവന ചെയ്തത്. പ്രമുഖ വനിതാ അത്‌ലറ്റ് ഹിമാ ദാസ് തന്റെ ഒരു മാസത്തെ ശമ്പളം അസ്സം സര്‍ക്കാരിന് സംഭാവനയായി നല്‍കിയിരുന്നു.

Story first published: Friday, March 27, 2020, 12:43 [IST]
Other articles published on Mar 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+