Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുഎസ് യൂനിവേഴ്‌സിറ്റില്‍ വംശീയ വിരുദ്ധ പോരാട്ടത്തിനു ചുക്കാന്‍ പിടിച്ച് ഇന്ത്യന്‍ ഹൈജംപ് താരം

ന്യൂയോര്‍ക്ക്: ആഫ്രിക്കന്‍ വംശനായ ജോര്‍ജ് ഫ്‌ളോയ്ഡ് അമേരിക്കയില്‍ ദാരുണമായി കൊല ചെയ്യപ്പെട്ട ശേഷം ലോകം മുഴുവന്‍ വംശീയാധിക്ഷേപങ്ങള്‍ക്കെതിരേ പോരാട്ടം ശക്തമാക്കിയിരിക്കകുയാണ്. അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയിലും ഇതിന്റെ തുടര്‍ ചലനങ്ങളാണ് കണ്ടു കൊണ്ടിരിക്കുന്നത്. ഈ പ്രക്ഷോഭങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത് ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിയാണെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഹൈജംപില്‍ റെക്കോര്‍ഡ് ജേതാവ് കൂടിയായ തേജശ്വിന്‍ ശങ്കറിനു കീഴിലാണ് അമേരിക്കയിലെ കന്‍സാസ് യൂനിവേഴ്‌സിറ്റിയില്‍ പ്രതിഷേധം ആളിക്കത്തുന്നത്.

1

ഫ്‌ളോയ്ഡ് വധിക്കപ്പെട്ട് ഒരു മാസത്തിനു ശേഷമാണ് കന്‍സാസ് യൂനിവേഴ്‌സിറ്റിയിലും വംശീയമായ അധിക്ഷേപങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധം ശക്തമായത്. ജൂണ്‍ 23നായിരുന്നു സംഭവങ്ങളുടെ തുടക്കം. അമേരിക്കന്‍ വിദ്യാര്‍ഥികള്‍ ആദ്യമെന്ന ഗ്രൂപ്പിന്റെ പ്രസിഡന്റായ ജാഡെന്‍ മക്ക്‌നീലിന്റെ വിവാദ പോസ്റ്റാണ് പ്രക്ഷോഭങ്ങള്‍ക്കു വഴിവച്ചത്. ഒരു മാസം മുഴുവന്‍ മയക്കുമരുന്ന് വിമുക്തനായിരുന്നതിന് ജോര്‍ജ് ഫ്‌ളോയ്ഡിന് അഭിനന്ദനങ്ങളെന്നായിരുന്നു മക്‌നീലിന്റെ ട്വീറ്റ്.

ഇതോടെയാണ് തേജശ്വിനു നേതൃത്വത്തില്‍ യൂനിവേഴ്‌സിറ്റില്‍ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്. യൂനിവേഴ്‌സിറ്റിയിലെ മറ്റു വിദ്യാര്‍ഥികളുടെ ഭാഗത്തു നിന്നു ഈ തരത്തിലുള്ള വിദ്വേഷപരമായ പരാമര്‍ശങ്ങല്‍ തുടരുകയാണെങ്കില്‍ വെളുത്ത വര്‍ഗക്കാരല്ലാത്ത അത്‌ലറ്റുകള്‍ പരിശീലനത്തില്‍ നിന്നും മല്‍സരങ്ങളില്‍ നിന്നുമെല്ലാം പിന്‍മാറുമെന്നും ഇവരെ പിന്തുണച്ചു കൊണ്ട് തേജശ്വിന് തുറന്നടിക്കുകയായിരുന്നു. അത്‌ലറ്റുകളെ നിറത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റി നിര്‍ത്തുന്നതിനെതിരേ തത്വപരമായ നിലപാടാണ് താന്‍ സ്വീകരിച്ചതെന്നു തേജശ്വിന്‍ വ്യക്തമാക്കി. തന്നെക്കുറിച്ച് ആരെങ്കിലുമൊരാള്‍ ഈ തരത്തില്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ പിന്നെ എന്തിനു വേണ്ടി അവര്‍ക്കു വേണ്ടി താന്‍ മല്‍സരിക്കുന്നതെന്നു അദ്ദേഹം ചോദിക്കുന്നു.

ട്വിറ്ററിലൂടെ ഈ തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുകയും ദിവസങ്ങള്‍ക്കു ശേഷം ഒരു മല്‍സരത്തില്‍ തന്നെ പിന്തുണയ്ക്കുകയും ചെയ്യുന്ന ആളുകളെ ഇഷ്ടമല്ല. മല്‍സരത്തില്‍ അല്ലാതെ വ്യക്തിജീവിതത്തില്‍ എന്തുകൊണ്ട് അവര്‍ക്കു തന്നെ പിന്തുണച്ചു കൂടെന്നും തേജശ്വിന്‍ ചോദിക്കുന്നു. ടീമംഗമെന്ന നിലയില്‍ അവര്‍ക്കൊപ്പം നില്‍ക്കുകയെന്നത് ധാര്‍മികമായി തന്റെ ഉത്തരവാദിത്വമാണെന്നും തേജശ്വിന്‍ പറയുന്നു.

Story first published: Tuesday, July 14, 2020, 13:33 [IST]
Other articles published on Jul 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+