പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് കാണാനെത്തിയ ഇന്ത്യന്‍ ആരാധകരെ ദുബായ് സ്റ്റേഡിയത്തില്‍ തടഞ്ഞു
ദുബായ്: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരം കാണാന്‍ ദുബായ് സ്റ്റേഡിയത്തില്‍ എത്തിയ ഇന്ത്യന്‍ ആരാധകരെ തടഞ്ഞതായി റിപ്പോര്‍ട്ട്. ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധസമാനമായ സാഹചര്യത്തില്‍ നില്‍ക്കവെയാണ് സംഭവം. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കില്ലെന്ന് ബിസിസിഐ പറഞ്ഞിരുന്നു.
ടോട്ടനത്തോട് കണക്കുതീര്‍ത്ത് ചെല്‍സി; എല്‍ ക്ലാസിക്കോയില്‍ റയലിനെ ബാഴ്‌സ തകര്‍ത്തു
രണ്ട് ഇന്ത്യന്‍ ആരാധകര്‍ ദുബായ് സ്റ്റേഡിയത്തിലെത്തിയെങ്കിലും ഇവരെ തടയുകയായിരുന്നെന്നാണ് സൂചന. പിന്നീട് ചോദ്യം ചെയ്യലിനുശഷം ഇവരെ കടത്തിവിട്ടു. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അല്ല ആരാധകരെ സ്റ്റേഡിയത്തിലേക്ക് നിയന്ത്രിക്കുന്നതെന്ന് ടൂര്‍ണമെന്റ് സംഘാടകരിലൊരാള്‍ പറഞ്ഞു. സെക്യൂരിറ്റിയുടേയും ദുബായ് പോലീസിന്റെ ചുമതലയിലാണ് സുരക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

ആരാധകരെ തടഞ്ഞത് വിവാദമായതോടെ ടൂര്‍ണമെന്റ് സംഘാടകര്‍ ഇടപെട്ടാണ് കടത്തിവിട്ടതെന്നാണ് റിപ്പോര്‍ട്ട്. ഭീകരാക്രമണത്തെ തുടര്‍ന്ന് പിഎസ്എല്ലിന്റെ ഇന്ത്യയിലെ സംപ്രേക്ഷണം തടഞ്ഞിട്ടുണ്ട്. പാക്കിസ്ഥാനില്‍ സുരക്ഷാപ്രശ്‌നമുള്ളതിനാല്‍ പിഎസ്എല്ലിന്റെ ഭൂരിഭാഗം മത്സരങ്ങളും യുഎഇലാണ് നടത്തപ്പെടുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പിഎസ്എല്ലില്‍ കളിക്കാന്‍ അനുമതിയില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications