For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ടോട്ടനത്തോട് കണക്കുതീര്‍ത്ത് ചെല്‍സി; എല്‍ ക്ലാസിക്കോയില്‍ റയലിനെ ബാഴ്‌സ തകര്‍ത്തു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരുടെ പോരാട്ടത്തിലൊന്നില്‍ ചെല്‍സി ടോട്ടനം ഹോസ്പറിനെ തോല്‍പ്പിച്ചു. ബുധനാഴ്ച രാത്രി നടന്ന മത്സരത്തില്‍ മറ്റ് പ്രമുഖ ടീമുകളെല്ലാം ജയം കണ്ടപ്പോള്‍ ടോട്ടനം മാത്രമാണ് തോല്‍വി ഏറ്റുവാങ്ങിയത്. സ്‌പെയിനില്‍ കോപ്പ ഡെല്‍ റെ സെമിയില്‍ റയല്‍ മാഡ്രിനെ തകര്‍ത്ത് ബാഴ്‌സലോണ ഫൈനലില്‍ പ്രവേശിച്ചു.

ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു ചെല്‍സിയുടെ രണ്ടു ഗോളുകളും. പെഡ്രോ 57-ാം മിനിറ്റില്‍ ടീമിനായി ഗോള്‍ നേടിയപ്പോള്‍ 84-ാം മിനിറ്റില്‍ ട്രിപ്പിയറുടെ സെല്‍ഫ് ഗോളും ചെല്‍സിക്ക് തുണയായി. നേരത്തെ ടോട്ടനത്തോട് 3 ഗോളുകള്‍ക്ക് തോറ്റ ചെല്‍സിക്ക് കണക്കുതീര്‍ക്കല്‍ കൂടിയായി വിജയം. തുടര്‍ തോല്‍വികളെത്തുടര്‍ന്ന് മൗറീസിയോ സാറിയുടെ നിലനില്‍പുതന്നെ അവതാളത്തിലായിരിക്കെ നേടിയ ജയം പരിശീലകനും ആശ്വാസമായി.

pedro

മറ്റു മത്സരങ്ങളില്‍ ആഴ്‌സണല്‍ ബോണിമൗത്തിനേയും(5-1) മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്രിസ്റ്റല്‍ പാലസിനെയും(3-1), ലിവര്‍പൂള്‍ വാറ്റ്‌ഫോഡിനോയും(5-0) മാഞ്ചസ്റ്റര്‍ സിറ്റി വെസ്റ്റ്ഹാമിനേയും(1-0) തോല്‍പ്പിച്ചു. 28 മത്സരങ്ങളില്‍നിന്നും 69 പോയന്റുമായി ലിവര്‍പൂള്‍ തന്നെയാണ് ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇത്രയും മത്സരങ്ങളില്‍നിന്നും 68 പോയന്റുമായി സിറ്റി രണ്ടാം സ്ഥാനത്താണ്. ടോട്ടനം, ആഴ്‌സണല്‍, യുണൈറ്റഡ്, ചെല്‍സി എന്നീ ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

കോപ്പ ഡെല്‍ റേ ഫുട്ബോളിന്റെ സെമി രണ്ടാംപാദത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്‌സലോണ റയലിനെ തകര്‍ത്തത്. ബാഴ്സയ്ക്കായി സുവാരസ് രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ 69-ാം മിനിറ്റില്‍ റാഫേല്‍ വരാനെയുടെ വക സെല്‍ഫുഗോളും റയലിന് തിരിച്ചടിയായി. 50, 73 മിനിറ്റുകളിലായിരുന്നു സുവാരസിന്റെ ഗോളുകള്‍. ആദ്യ പാദത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. ഇതോടെ രണ്ട് പാദങ്ങളിലുമായി 4-1 എന്ന നിലയില്‍ ബാഴ്‌സ ഫൈനലിലെത്തി. വലന്‍സിയ റയല്‍ ബെറ്റിസ് മത്സരവിജയിയാണ് ഫൈനലില്‍ ബാഴ്സയുടെ എതിരാളികള്‍.

Story first published: Thursday, February 28, 2019, 10:18 [IST]
Other articles published on Feb 28, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+