വിവാഹത്തിന്റെ ക്രീസിലേക്ക് മനീഷ് പാണ്ഡെ, മനം കവര്‍ന്നത് യുവനടി
മുംബൈ: ഇന്ത്യയുടെ യുവ ക്രിക്കറ്റര്‍ മനീഷ് പാണ്ഡെ വിവാഹിതനാവുന്നു. ദക്ഷിണേന്ത്യന്‍ യുവ നടിയായ ആശ്രിത ഷെട്ടിയാണ് പാണ്ഡെയുടെ ജീവിതത്തിന്റെ ക്രീസിലെ പങ്കാളിയാവുന്നത്. ഇരുവരുടെയും വിവാഹം ഡിസംബര്‍ രണ്ടിന് മുംബൈയില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറച്ചു കാലമായി പാണ്ഡെയും ആശ്രിതയും പ്രണയത്തിലായിരുന്നു. ഇതാണ് ഇപ്പോള്‍ വിവാഹത്തിലെത്തി നില്‍ക്കുന്നത്. എന്നാല്‍ ഇരുവരും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് പാപ്പരാസികള്‍ക്കു സൂചനകളൊന്നും ലഭിച്ചിരുന്നില്ല.

വെസ്റ്റ് ഇന്‍ഡീസ് ടീം ഡിസംബറില്‍ ഇന്ത്യയില്‍ പര്യടനം നടത്തുന്നുണ്ട്. വിന്‍ഡീസിനെതിരേ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ കളിക്കും. ഇവയിലൊരു മല്‍സരം മുംബൈയിലാണ്. ഇന്ത്യന്‍ താരങ്ങള്‍ക്കു വിവാഹ സല്‍ക്കാരച്ചടങ്ങില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് പാണ്ഡെ വിവാഹം ഇവിടെ വച്ചാക്കിയത്. ഡിസംബര്‍ ആറിനാണ് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ടി20യില്‍ ഇന്ത്യയും വിന്‍ഡീസും ഏറ്റുമുട്ടുന്നത്. ഈ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടി20 ടീമില്‍ തനിക്കു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പാണ്ഡെ.
രണ്ടു ദിവസങ്ങളായി നടക്കുന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമേ ക്ഷണിക്കുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ സ്വദേശിയായ ആശ്രിത ഇതുവരെ അഞ്ചു സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications