ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മല്‍സരങ്ങള്‍ ലോകത്തെവിടെ നടന്നാലും പിന്തുണയുമായെത്തി വാര്‍ത്തകളില്‍ ഇടംപിടിച്ച സൂപ്പര്‍ ആരാധകനാണ് സുധീര്‍ കുമാര്‍ ഗൗതം. ശരീരത്തില്‍ ദേശീയ പതാകയുടെ നിറം പെയിന്റടിച്ച് ദേശീയ പതാകയുമേന്തി സ്റ്റേഡിയങ്ങളില്‍ ആര്‍പ്പുവിളിക്കുന്ന സുധീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു സുപരിചിതനാണ്. ടീം ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി സുധീറിന് കഴിഞ്ഞ ദിവസം ഒരു അവിസ്മരണീയ സമ്മാനം തന്നെ നല്‍കി. തനിക്കും കുടുംബത്തിനൊപ്പം ലഞ്ചിനായി ധോണി സുധീറിനെ ക്ഷണിക്കുകയായിരുന്നു.

ധോണിയുടെ ഫാം ഹൗസില്‍ വച്ചാണ് സുധീര്‍ തന്റെ പ്രിയതാരത്തിനും കുടുംബത്തിനൊപ്പം ഭക്ഷണം കഴിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി സുധീര്‍ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ക്യാപ്റ്റന്‍ കൂള്‍ എംഎസ് ധോണിക്കെപ്പം സ്‌പെഷ്യല്‍ ദിവസം. സൂപ്പര്‍ കുടുംബത്തിനൊപ്പാം ഫാം ഹൗസില്‍ സൂപ്പര്‍ ലഞ്ച്. ചെലവഴിട്ട നിമിഷങ്ങളെക്കുറിച്ച് വിവരിക്കാന്‍ വാക്കുകൡ. എംഎസ് ധോണിക്കും സാക്ഷിക്കും നന്ദി. ചെന്നൈക്കൊപ്പം ഐപിഎല്‍ കിരീടം നേടിയ ശേഷം ക്യാപ്റ്റന്‍ വിശ്രമിക്കകുയാണ് എന്നിങ്ങനെയയാണ് സുധീര്‍ ട്വിറ്ററില്‍ കുറിച്ചത്. ധോണിക്കും സാക്ഷിക്കുമൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഐപിഎല്‍ കഴിഞ്ഞ് കുടുംബത്തിനൊപ്പം വിശ്രമിക്കുന്ന ധോണി ഇനി അയര്‍ലന്‍ഡിനെതിരായ മൂന്നു മല്‍സരങ്ങളുടെ ട്വന്റി20 പരമ്പരയിലാണ് ഇന്ത്യക്കു വേണ്ടി കളിക്കുക. അതിനു ശേഷം ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകളിലും അദ്ദേഹം ടീമിനായി പാഡണിയും.