For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'ജോര്‍ജ് കുട്ടിയുടെ കോടതിയിലെ ട്വിസ്റ്റ് കണ്ട് ഉറക്കെ ചിരിച്ചു'- ദൃശം2 കണ്ട ആര്‍ അശ്വിന്റെ ട്വീറ്റ്

അഹമ്മദാബാദ്: ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ ലാല്‍ നായകനായ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗമാണ് ഇപ്പോള്‍ കേരളത്തിലെ പ്രധാന സംസാര വിഷയം. ജോര്‍ജ്കുട്ടിയെന്ന നാലാം ക്ലാസ് കാരന്‍ കുടുംബത്തെ രക്ഷിക്കാനായി നടത്തുന്ന ബുദ്ധിപരമായ നീക്കങ്ങള്‍ പൊലീസുകാരുടെ അതിബുദ്ധികളെയെല്ലാം തകര്‍ക്കുന്ന തരത്തിലാണ്. ട്വിസ്റ്റുകളും മികച്ച ക്ലൈമാക്‌സുമായി വലിയ പ്രേക്ഷക പ്രതികരണം ലഭിക്കുന്ന ദൃശ്യം 2 സിനിമയെക്കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍ അശ്വിന്റെ ട്വീറ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

'കോടതിയില്‍ ജോര്‍ജ് കുട്ടി ആ ട്വിസ്റ്റ് ഉണ്ടാക്കിയപ്പോള്‍ ഞാന്‍ ഉറക്കെ ചിരിച്ചു. നിങ്ങള്‍ സിനിമ കണ്ടില്ലെങ്കില്‍ ദൃശ്യം 1മുതല്‍ കാണുക. മനോഹരം,അതി മനോഹരം' എന്നാണ് അശ്വിന്‍ ട്വിറ്ററില്‍ കുറിച്ചത്. കേരളത്തില്‍ ഇറങ്ങിയ കൊച്ച് സിനിമയെന്നതിലുപരിയായി ഇന്ത്യക്ക് പുറത്തുവരെ സിനിമ സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്. ദൃശ്യം ആദ്യം ഭാഗത്തിനോട് പൂര്‍ണ്ണമായും നീതി പുലര്‍ത്താന്‍ രണ്ടാം ഭാഗത്തിനായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ashwin-drishyam

ദൃശ്യം ആദ്യ ഭാഗം നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു. പാപനാശം എന്ന പേരില്‍ കമല്‍ഹാസനാണ് ദൃശ്യം ആദ്യഭാഗം ചെയ്തത്. തെലുങ്കില്‍ വേങ്കിടേഷും ഹിന്ദിയില്‍ അജയ് ദേവഗണുമാണ് ജോര്‍ജ് കുട്ടിയായി എത്തിയത്. ജപ്പാനിലേക്ക് പോലും സിനിമയുടെ ആദ്യ ഭാഗ്യം റീമേക്ക് ചെയ്തിരുന്നുവെന്നതാണ് ശ്രദ്ധേയം.

സിനിമ കണ്ട അശ്വിന്റെ പ്രതികരണത്തിന് വലിയ സ്വീകാര്യതയാണ് ആരാധകര്‍ക്കിടയില്‍ ലഭിച്ചിരിക്കുന്നത്. അശ്വിന്റെ ട്വീറ്റിന് താഴെ നിരവധിയാളുകളാണ് കമന്റും ലൈക്കുമായി എത്തിയിരിക്കുന്നത്. ദൃശ്യം 2വിന്റെ പേരില്‍ നിരവധി ട്രോളുകളും ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങിയ രണ്ടാം ഭാഗം ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ആമസോണ്‍ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്തതിനാല്‍ തീയ്യേറ്റര്‍ അനുഭവം ആരാധകര്‍ക്ക് നഷ്ടമായെന്ന് പറയാം.

നിലവില്‍ ഇംഗ്ലണ്ട് പരമ്പര കളിക്കുന്നതിനായി അഹമ്മദാബാദിലാണ് ഇന്ത്യന്‍ ടീമുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ക്രിക്കറ്റ് താരങ്ങളും സിനിമ കണ്ട് തങ്ങളുടെ അഭിപ്രായം പങ്കുവെക്കുമെന്ന് പ്രതീക്ഷിക്കാം. എന്തായാലും ദൃശ്യം രണ്ടാം ഭാഗത്തിന് ലഭിച്ച പ്രേക്ഷക സ്വീകാര്യത ഞെട്ടിച്ചിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് സംവിധായകനാണ് ജീത്തു ജോസഫും.

Story first published: Monday, February 22, 2021, 10:23 [IST]
Other articles published on Feb 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+