Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയുടെ വരുമാനം അറിയണോ? കണക്കുകള്‍ പുറത്ത്... കേട്ടാല്‍ ഞെട്ടും!

മുംബൈ: കായിക ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയുടെ സ്ഥാനം. കളി മികവ് കൊണ്ട് മാത്രമല്ല ആസ്തിയുടെ കാര്യത്തിലും താന്‍ മോശമല്ലെന്ന് തെളിയിക്കുകയാണ് അദ്ദേഹം. നിലവില്‍ രാജ്യത്തെ ഏറ്റവും മൂല്യമേറിയ കായിക താരവും കോലി തന്നെയാണ് നിസംശയം പറയാം.

ക്രിക്കറ്റില്‍ ഒന്നിനു പിറകെ ഒന്നായി നേട്ടങ്ങള്‍ തേടിയെത്തിക്കൊണ്ടിരിക്കുന്ന കോലിയുടെ ബ്രാന്‍ഡ് വാല്യു ഇപ്പോള്‍ ഏറെ മുകളിലാണ്. അദ്ദേഹത്തിന്റെ ആകെ ആസ്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം 252.72 കോടി

കഴിഞ്ഞ വര്‍ഷം 252.72 കോടി

റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം കോലിയുടെ വരുമാനം 252.72 കോടി രൂപയാണെന്നാണ് കണക്ക്. അതേസമയം, അദ്ദേഹത്തിന്റെ ആകെയുള്ള ആസ്തിയാവട്ടെ 900 കോടി രൂപയാണ്. പരസ്യങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ബ്രാന്‍ഡുകളുമായുള്ള കരാറുകള്‍ എന്നിവയാണ് കോലിയുടെ പ്രധാന വരുമാന സ്രോതസുകള്‍.

നിക്ഷേപങ്ങള്‍

നിക്ഷേപങ്ങള്‍

പല സംരഭങ്ങളിലും കോലിക്കു ഇപ്പോള്‍ നിക്ഷേപങ്ങളുണ്ട്. ഇന്‍ഷുറന്‍സ് സ്റ്റാര്‍ട്ടപ്പായ ഡിജിറ്റില്‍ കോലിക്കു നിക്ഷേപമുണ്ട്. സ്‌പോര്‍ട്‌സ് കോണ്‍വോ, ചിസെല്‍, സ്റ്റെഫാത്‌ലോണ്‍ കിഡ്‌സ് തുടങ്ങിയ സ്റ്റാര്‍പ്പുകളിലും കോലി പണം നിക്ഷേപിച്ചു കഴിഞ്ഞു. ഇവയുടെയൊക്കെ ബ്രാന്‍ഡ് അംബാസഡറും കൂടിയാണ് അദ്ദേഹം. ഇവ മാത്രമല്ല ഇ കൊമേഴ്‌സ് ഫാഷന്‍ ബ്രാന്റായ റോണ്‍ (WROGN) കോലിയുടെ ഉടമസ്ഥതയിലുള്ളതാണ്.

39 ശതമാനം വര്‍ധിച്ചു

39 ശതമാനം വര്‍ധിച്ചു

കോലിയുടെ ബ്രാന്‍ഡ് വാല്യു ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുകയാണ്. തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ 39 ശതമാനം കൂടുതലാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ബ്രാന്‍ഡ് വാല്യു. മിന്ത്ര, യുബെര്‍, ഓഡി, എംആര്‍എഫ്, മാന്യവര്‍, ടിസ്സോറ്റ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ഭാഗമാണ് കോലി.

ഐപിഎല്ലില്‍ ഏറ്റവുമധികം വരുമാനമുള്ള നായകനും അദ്ദേഹം തന്നെ. 17 കോടി രൂപയ്ക്കാണ് റോയല്‍ ചാലഞ്ചേഴ്‌സ് കോലിയെ നിലനിര്‍ത്തിയത്. ഇവ കൂടാതെ ബിസിസിഐയുടെ സെന്‍ട്രല്‍ കരാറിന്റെ ഭാഗമായതിനാല്‍ ഏഴു കോടി രൂപ വാര്‍ഷിക ശമ്പളവും അദ്ദേഹത്തിനു ലഭിക്കും.

രണ്ടു റെസ്റ്റോറന്റുകള്‍

രണ്ടു റെസ്റ്റോറന്റുകള്‍

സ്വന്തമായി രണ്ടു റെസ്‌റ്റോറന്റുകള്‍ കോലിക്കു സ്വന്തമായുണ്ട്. പ്യുമയുടെ പിന്തുണയോടെ ആരംഭിച്ച വണ്‍ 8ന്റെ വരുമാനം ഇതിനകം 100 കോടി പിന്നിട്ടു കഴിഞ്ഞു.
2019ലെ ഫോബ്‌സിന്റെ സെലിബ്രിറ്റികളുടെ 100 പേരുള്‍പ്പെട്ട ലിസ്റ്റില്‍ കോലിയായിരുന്നു നമ്പര്‍ വണ്‍. ഭാര്യയും ബോളിവുഡ് നടിയുമായി അനുഷ്‌കാ ശര്‍മ ലിസ്റ്റില്‍ 21ാം സ്ഥാനത്തുമുണ്ടായിരുന്നു.

സമൂഹ മാധ്യമങ്ങളും കീഴടക്കി

സമൂഹ മാധ്യമങ്ങളും കീഴടക്കി

വരുമാനത്തിന്റെ കാര്യത്തില്‍ മാത്രമല്ല ആരാധക പിന്തുണയുടെ കാര്യത്തിലും ഉയരങ്ങളിലേക്കു കുതിക്കുകയാണ് കോലി. ഇന്‍സ്റ്റഗ്രാമില്‍ 51.4 മില്ല്യണ്‍ ഫോളോവേഴ്‌സ് കോലിക്കുണ്ട്.
തന്റെ അക്കൗണ്ട് വഴി ഫാഷന്‍, ലൈഫ് സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ മാത്രമല്ല സ്‌പോര്‍ട്‌സ്, ഫിറ്റ്‌നസ് ബ്രാന്‍ഡുകളും അദ്ദേഹം പ്രൊമോട്ട് ചെയ്യുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റിനു 1.35 കോടിയും ഒരു ട്വീറ്റിനു 2.3 കോടി രൂപയുമാണ് കോലി ഈടാക്കുന്നത്.

Story first published: Wednesday, March 11, 2020, 17:31 [IST]
Other articles published on Mar 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+