Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫിറ്റ്‌നെസ് രഹസ്യം അതുതന്നെ, എല്ലാം മാറിയത് 2013നു ശേഷം... വെളിപ്പെടുത്തി കോലി

ദില്ലി: വെജിറ്റേറിയനായി മാറിയതോടെയാണ് തനിക്കു ഇത്രയും മികച്ച ഫിറ്റ്‌ന്‌സ് നേടാന്‍ കഴിഞ്ഞതെന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ വെളിപ്പെടുത്തല്‍. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച കായികക്ഷമതയുള്ള താരങ്ങളിലൊരാളായി പരിഗണിക്കപ്പെടുന്നയാള്‍ കൂടിയാണ് കോലി. നെറ്റ്ഫ്‌ളിക്‌സില്‍ ഗെയിം ചെയ്‌ഞ്ചേഴ്‌സ് കണ്ടിരുന്നു. ഡയറ്റെന്നത് വെറും കെട്ടുകഥയാണെന്നായിരുന്നു വര്‍ഷങ്ങളായി കരുതിപ്പോന്നിരുന്നത്. എന്നാല്‍ വെജിറ്റേറിയനായി മാറിയതോടെയാണ് ഇതു യാഥാര്‍ഥ്യമാണെന്നു തിരിച്ചറിഞ്ഞത്. വളരെ മികച്ച ഡോക്യുമെന്ററിയാണ് ഗെയിം ചെയ്‌ഞ്ചേഴ്‌സ്. വെജിറ്റേറിയന്‍ ആയതിനു ശേഷമുള്ളതിനേക്കാള്‍ നല്ലൊരു അവസ്ഥ ജീവിതത്തില്‍ ഇതിനു മുമ്പുണ്ടായിട്ടില്ലെന്നും കോലി ട്വിറ്ററില്‍ കുറിച്ചു.

kohli

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യകാലത്ത് കോലിയുടെ പ്രിയപ്പെട്ട വിഭവങ്ങളിലൊന്ന് ചിക്കനായിരുന്നു. ഇതു പലപ്പോഴും താരം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. 2013നു മുമ്പ് 30കാരനായ കോലി ഫിറ്റ്‌നസിനു വലിയ പ്രാധാന്യം കല്‍പ്പിച്ചിരുന്നില്ല. ഇത് പലപ്പോഴും ഭാരം വര്‍ധിക്കാനും മല്‍സരങ്ങളില്‍ സ്റ്റാമിന കുറയാനും കാരണമായിരുന്നു. 2013നു ശേഷമാണ് ഫിറ്റ്‌നസിനു കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ കോലി തീരുമാനിക്കുന്നത്. ഇതോടെ ഭക്ഷണക്രമത്തിലും പരിശീലനത്തിലുമെല്ലാം താരം മാറ്റം വരുത്തുകയും ചെയ്തു. ഇപ്പോള്‍ സ്വന്തം ഭക്ഷണകാര്യത്തില്‍ തികഞ്ഞ അച്ചടക്കമാണ് കോലി പാലിക്കുന്നത്. ഇതു കളിക്കളത്തില്‍ താരത്തെ ഏറെ സഹായിക്കുകയും ചെയ്യുന്നുണ്ട്.

ആധുനിക ക്രിക്കറ്റിലെ ഏറ്റവും അച്ചക്കമുള്ള താരങ്ങളിലൊരാളായാണ് കോലി വിലയിരുത്തപ്പെടുന്നത്. ക്രിക്കറ്റിനും ഫിറ്റ്‌നസിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന അദ്ദേഹത്തെയാണ് പല യുവതാരങ്ങളും ഇപ്പോള്‍ മാതൃകയാക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ ചരിത്ര വിജയത്തിലേക്കു നയിച്ച കോലിക്ക് ഇനി ചെറിയൊരു ബ്രേക്കാണ്. ബംഗ്ലാദേശിനെതിരേ വരാനിരിക്കുന്ന പരമ്പരയില്‍ നിന്നും അദ്ദേഹം പിന്മാറിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Story first published: Wednesday, October 23, 2019, 13:51 [IST]
Other articles published on Oct 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+