ട്വിറ്ററില്‍ തരംഗമായി കോലിയും ഗീതയും- ഈ വര്‍ഷം നിറഞ്ഞുനിന്നത് ഇരുവരും
2020ല്‍ ട്വിറ്ററില്‍ ഏറ്റവുമധികം പരാമര്‍ശിക്കപ്പെട്ട ഇന്ത്യയിലെ പുരുഷ, വനിതാ താരങ്ങള്‍ ആരൊക്കെയാണെന്നു ട്വിറ്റര്‍ ഇന്ത്യ പുറത്തുവിട്ടു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയാണ് പുരുഷ അത്‌ലറ്റുകളില്‍ മുന്നിലെത്തിയതെങ്കില്‍ വനിതകളില്‍ ഒന്നാംസ്ഥാനത്ത് പ്രമുഖ ഗുസ്തി താരം ഗീത ഫോഗട്ടാണ്. കോലിക്കു പിന്നില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ കായിക താരങ്ങളും ക്രിക്കറ്റര്‍മാര്‍ തന്നെയാണ്.

വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയാണ് കോലിക്കു ശേഷം കൂടുതല്‍ പരാമര്‍ശിക്കപ്പെട്ടതെങ്കില്‍ മൂന്നാംസ്ഥാനത്ത് മുന്‍ നായകനും ഇതിഹാസ താരവുമായിരുന്ന എംഎസ് ധോണിയാണ്. ഈ വര്‍ഷം ആഗസ്റ്റ് 15നു രാത്രിയോടെയായിരുന്നു ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചുകൊണ്ട് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ധോണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് നിരന്തരം ചര്‍ച്ച ചെയ്യപ്പെട്ട വര്‍ഷം കൂടിയായിരുന്നു 2020. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു അദ്ദേഹം അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. ഇനി ദേശീയ ടീമിലേക്കു മടങ്ങിയെത്താന്‍ ധോണിക്കു സാധിക്കുമോയെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കവെയായിരുന്നു അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്.
അതേസമയം, ക്രിക്കറ്റ് കഴിഞ്ഞാല്‍ ട്വിറ്ററില്‍ ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവുമധികം നിറഞ്ഞുനിന്ന കായിക മല്‍സരങ്ങള്‍ ഫുട്‌ബോള്‍, ബാസ്‌കറ്റ് ബോള്‍, ഫോര്‍മുല വണ്‍ എന്നിവയാണ്. ട്വിറ്ററിലെ ഹാഷ് ടാഗുകളുടെ കാര്യമെടുത്താല്‍ ആദ്യ രണ്ടു സ്ഥാനങ്ങളും ഐപിഎല്ലിനാണ്. ഐപിഎല്‍2020 എന്നതായിരുന്നു ഏറ്റവുമധികം ഹാഷ് ടാഗ് ചെയ്യപ്പെട്ടത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ സ്ലോഗനായ വിസില്‍പോട് രണ്ടാംസ്ഥാനത്തെത്തി. മൂന്നാമതെത്തിയത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരാമര്‍ശിക്കുന്ന ടീം ഇന്ത്യയെന്നതാണ്.
ട്വിറ്ററില്‍ ഏറ്റവുമധികം ലൈക്ക് ലഭിക്കുകയും ക്വാട്ട് ചെയ്യപ്പെടുകയും ചെയ്ത ട്വീറ്റ് വിരാട് കോലിയുടെ ഒരു പ്രഖ്യാപനമായിരുന്നു. ഭാര്യ അനുഷ്‌കാ ശര്‍മയുടെ ഗര്‍ഭധാരണത്തെക്കുറിച്ചുള്ള കോലിയുടെ ട്വീറ്റായിരുന്നു വൈറലായി മാറിയത്.
ആഗസ്റ്റ് 27നായിരുന്നു ഭാര്യ അനുഷ്‌കാ ശര്‍മയ്‌ക്കൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ഫോട്ടോയോടൊപ്പം കോലി ആ സന്തോഷം പങ്കുവച്ചത്. അപ്പോള്‍ ഞങ്ങള്‍ മൂന്നു പേരാവും, 2021 ജനുവരിയില്‍ എത്തുകയാണെന്നായിരുന്നു ഫോട്ടോയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ ട്വീറ്റ്. കോലിയുടെ ഈ ട്വീറ്റിനു ലഭിച്ചത് 6,45,000 ലൈക്കുകളാണ്. അതോടൊപ്പം 12,200 തവണ കോലിയുടെ ഇതു വീണ്ടും ട്വീറ്റ് ചെയ്യുകയും ചെയ്തു. കോലിക്കു നിലവില്‍ ട്വിറ്ററില്‍ 39.5 മില്ല്യണ്‍ ഫോളോവേഴ്‌സുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications