Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊവിഡ്-19: കോലി ഇപ്പോഴാണ് നായകനായത്... സംഭാവന ചെയ്ത തുക പുറത്ത്! രോഹിത്തിനെ കടത്തിവെട്ടി

മുംബൈ: കളിക്കളത്തിന് അകത്തും പുറത്തും താന്‍ ക്യാപ്റ്റന്‍ തന്നെയാണെന്നു തെളിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. കൊറോണ വൈറസിനെതിരേ രാജ്യം നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തില്‍ വന്‍ തുകയാണ് കോലി സംഭാവന ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യുമെന്ന് ട്വിറ്ററിലൂടെ കോലി അറിയിച്ചിരുന്നു. എന്നാല്‍ തുക എത്രയെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇത് പുറത്തു വന്നിരിക്കുകയാണ്.

kohli

കോലിയും ഭാര്യയും ബോളിവുഡിലെ പ്രമുഖ നടിയുമായ അനുഷ്‌കാ ശര്‍മയും ചേര്‍ന്നു മൂന്നു കോടി രൂപയാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയിരിക്കുന്നതെന്നു ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു എത്രയാണ് ഇവര്‍ സംഭാവന ചെയ്തതെന്നു വ്യക്തമായിട്ടില്ല. എങ്കിലും സംഭാവനയുടെ കാര്യത്തില്‍ രാജ്യത്തെ മറ്റു കായിക താരങ്ങളെയെല്ലാം പിന്നിലാക്കിയിരിക്കുകയാണ് കോലി.

koh anu

കോലിയുടെ ടീമംഗവും നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ കഴിഞ്ഞ ദിവസം 80 ലക്ഷം രൂപ വ്യത്യസ്ത ഫണ്ടുകളിലേക്കു സംഭാവന ചെയ്തിരുന്നു. ട്വിറ്ററിലൂടെയായിരുന്നു ഹിറ്റ്മാന്‍ ഇക്കാര്യമറിയിച്ചത്. നമ്മുടെ രാജ്യത്തെ പഴയതു പോലെയാക്കി മാറ്റണം. അതിന്റെ ഉത്തരവാദിത്വം നമുക്ക് തന്നെയാണ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 45 ലക്ഷവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷവും ഫീഡിങ് ഇന്ത്യ, തെരുവുനായ്ക്കളുടെ ക്ഷേമം എന്നിവയ്ക്കായി അഞ്ചു ലക്ഷം രൂപ വീതവും താന്‍ സംഭാവന ചെയ്തിരിക്കുകയാണ്. നേതാക്കള്‍ക്കു പിന്നില്‍ നമുക്ക് അണിരക്കാം, അവരെ പിന്തുണയ്ക്കാമെന്നും രോഹിത് ട്വീറ്റ് ചെയ്തിരുന്നു. നേരത്തേ ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും 50 ലക്ഷം വീതം സംഭാവന ചെയ്തിരുന്നു.

rohit

കൊറോണ വൈറസിനെതിരേ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനു വേണ്ടി കോലിയും അനുഷ്‌കയും ചേര്‍ന്ന് നേരത്തേ ഒരു വീഡിയോ ട്വിറ്ററിലൂടെ പുറത്തു വിട്ടിരുന്നു. എന്നാല്‍ ബോധവല്‍ക്കരണല്ല, മറിച്ചു സഹായമാണ് രാജ്യം ഈ ഘട്ടത്തില്‍ നിങ്ങളില്‍ പ്രതീക്ഷിക്കുന്നതെന്നും സംഭാവന നല്‍കാത്തതിന്റെ പേരില്‍ വിമര്‍ശനങ്ങളും കോലിയേറ്റുവാങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് താനും അനുഷ്‌കയും ചേര്‍ന്ന് സംഭാവന ചെയ്യുമെന്ന് കോലി ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. നമുക്ക് ചുറ്റും കഷ്ടപ്പാടുകള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ആളുകളെ കാണുമ്പോള്‍ ഹൃദയം നുറുങ്ങുകയാണ്. ഞങ്ങള്‍ നല്‍കുന്ന സംഭാവന ഏതെങ്കിലും തരത്തില്‍ നമ്മുടെ നാട്ടുകാരുടെ വേദനയകറ്റാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു കോലിയുടെ ട്വീറ്റ്.

മുന്‍ നായകന്‍ എംഎസ് ധോണിയും സംഭാവനയുടെ പേരില്‍ നേരത്തേ പഴി കേട്ടിരുന്നു. നിര്‍ധനരായ കുടുംബങ്ങളെ സഹായിക്കുന്നതിനായി ധോണി നേരത്തേ ഒരു ലക്ഷം രൂപ സംഭാവന ചെയ്തുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 800 കോടി രൂപയോളം ആസ്തിയുണ്ടായിട്ടും ഇത്രയും തുച്ഛമായ തുക മാത്രം സംഭാവന ചെയ്തതാണ് പലരെയും ചൊടിപ്പിച്ചത്. തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലൂടെ ധോണിക്കെതിരേ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

Story first published: Wednesday, April 1, 2020, 14:40 [IST]
Other articles published on Apr 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+