For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോലിക്ക് 'ഏറ് കൊണ്ടു'... ഭാര്യക്കൊപ്പം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും, തുക അറിയണോ?

നേരക്കേ കോലിക്കു വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു

മുംബൈ: കൊറോവൈറസിനെതിരേയുള്ള പോരാട്ടത്തില്‍ സെലിബ്രിറ്റികളും കായിക താരങ്ങളുമെല്ലാം സഹായഹസ്തുമായി രംഗത്തു വന്നിട്ടും മൗനം പാലിച്ചതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്കു നേരെ ഉയര്‍ന്നത്. കോലിയും ഭാര്യ അനുഷ്‌കാ ശര്‍മയും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതായി നേരത്തേ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോക്കു താഴെ നിരവധി പേരാണ് വിമര്‍ശനങ്ങളുന്നയിച്ചത്. ബോധവല്‍ക്കരിച്ച് പബ്ലിസിറ്റിക്കായി ശ്രമിക്കാതെ കഴിയാവുന്നത്ര ധനസഹായം നല്‍കി രാജ്യത്തെ സഹായിക്കാനായിരുന്നു പലരും ആവശ്യപ്പെട്ടത്.

koh anushka

ഒടുവില്‍ കോലി താന്‍ സംഭാവന നല്‍കുമെന്ന് അറിയിച്ച് രംഗത്തു വന്നിരിക്കുകയാണ്. താനും ഭാര്യയും ചേര്‍ന്ന് പ്രധാനമന്ത്രിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കുമെന്ന് കോലി ഉറപ്പു നല്‍കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും (മഹാരാഷ്ട്ര) ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യുമെന്ന് താനും അനുഷ്‌കയും ഉറപ്പ് നല്‍കുന്നു. ചുറ്റുമുള്ള നിരവധി പേര്‍ അനുഭവിക്കുന്ന യാതനകള്‍ കാണുമ്പോള്‍ ഹൃദയം നുറുങ്ങുകയാണ്. ഏതെങ്കിലും തരത്തില്‍ ഞങ്ങള്‍ നല്‍കുന്ന സംഭാവന നാട്ടുകാരുടെ വേദനയകറ്റാന്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്നതായും കോലി ട്വീറ്റ് ചെയ്തു.

എന്നാല്‍ എത്ര തുകയായിരിക്കും ദുരിതാശ്വാസ നിധിയിലേക്കു കൈമാറുകയെന്നു വെളിപ്പെടുത്താന്‍ കോലി തയ്യാറായില്ല. ഇന്ത്യയിലെ സെലിബ്രിറ്റി ജോടികള്‍ കൂടിയായ കോലിയുടെയും അനുഷ്‌കയുടെയും സംഭാവന കുറഞ്ഞു പോവില്ലെന്നു തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

നേരത്തേ കോലിയെക്കൂടാതെ മുന്‍ ഇതതിഹാസ നായകന്‍ എംഎസ് ധോണിയും സമൂഹമാധ്യമങ്ങളിലൂടെ വലിയ വിമര്‍ശനങ്ങളും പരിഹാസവുമേറ്റു വാങ്ങിയിരുന്നു. ദുരിതാശ്വാസ നിധിയിലേക്കു ഒരു ലക്ഷം ധോണി സംഭാവന ചെയ്തുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്ന ശേഷമായിരുന്നു ഇത്. 800 കോടി രൂപയോളം ആസ്തിയുള്ള ധോണി ഒരു ലക്ഷം മാത്രമേ നല്‍കിയുള്ളൂവെന്നതാണ് പലരെയും ചൊടിപ്പിച്ചത്. എന്നാല്‍ വിമര്‍ശനങ്ങളുയര്‍ന്നതിനു പിന്നാലെ മാധ്യമങ്ങള്‍ക്കെതിരേ ധോണിയുടെ ഭാര്യ സാക്ഷി രംഗത്തു വന്നിരുന്നു. അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ നല്‍കരുതെന്ന് സാക്ഷി അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.

Story first published: Monday, March 30, 2020, 14:06 [IST]
Other articles published on Mar 30, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+