Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വരുമാനത്തിലും കോലി കേമന്‍... ഫോബ്‌സ് ലിസ്റ്റിലെ ഏക ഇന്ത്യന്‍ സാന്നിധ്യം

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ക്രിക്കറ്റിലെ പോസ്റ്റര്‍ ബോയ് ആയി മാറിയ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി വരുമാനത്തിന്റെ കാര്യത്തിലും നിലവില്‍ തന്നെ വെല്ലാന്‍ മറ്റൊരു താരം രാജ്യത്തില്ലെന്നു തെളിയിച്ചു. ലോകത്ത് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ആദ്യ 100 താരങ്ങളുടെ ലിസ്റ്റ് ഫോബ്‌സ് പുറത്തുവിട്ടപ്പോള്‍ അതില്‍ കോലിയുമുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഏക കായിക താരവും കോലി തന്നെയാണ്.

1

റാങ്കിങില്‍ 83ാം സ്ഥാനത്താണ് കോലിയുള്ളത്. 24 മില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ് താരത്തിന്റെ വരുമാനം. ഈ വര്‍ഷം ലോകത്തിലെ ഏറ്റവും മികച്ച വരുമാനമുള്ള 100 താരങ്ങളുട ലിസ്റ്റില്‍ ഒരു വനിതാ താരം പോലും ഇടംപിടിച്ചില്ലെന്ന് ശ്രദ്ധേയമാണ്. ഇന്ത്യയില്‍ നിലവില്‍ ഏറ്റവുമധികം ആരാധകരുള്ള കായിക താരമാണ് 29 കാരനായ കോലി. ട്വിറ്ററില്‍ 25 മില്ല്യണില്‍ അധികം ഫോളോവേഴ്‌സ് അദ്ദേഹത്തിനുണ്ട്. നിലവില്‍ മല്‍സരരംഗത്തുള്ള മൂന്നു കായിക താരങ്ങള്‍ മാത്രമേ ഇക്കാര്യത്തില്‍ കോലിക്കു മുകളിലുള്ളൂ.

വരുമാനത്തിന്റെ കാര്യത്തില്‍ ലോകത്ത് ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന താരം 41 കാരനായ അമേരിക്കന്‍ ബോക്‌സിങ് ചാംപ്യന്‍ ഫ്‌ളോയ്ഡ് മെയ്‌വെതറാണ്. 285 അമേരിക്കന്‍ മില്ല്യണ്‍ ഡോളറുമായി അദ്ദേഹം തന്റെ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലാണ്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ നാലാം തവണയാണ് മെയ്‌വെതര്‍ വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാംസ്ഥാനം അലങ്കരിക്കുന്നത്. ഫോബ്‌സിന്റെ ലിസ്റ്റില്‍ ഇത്തവണ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത് ഫുട്‌ബോള്‍ ഇതിഹാസങ്ങളാണ്. അര്‍ജന്റീന സ്റ്റാര്‍ ലയണല്‍ മെസ്സി രണ്ടാംസ്ഥാനത്തും പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മൂന്നാമതുമാണ്.

Story first published: Wednesday, June 6, 2018, 12:46 [IST]
Other articles published on Jun 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+