വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ്-19: മേരികോം കുരുക്കില്‍... നടത്തിയത് ഗുരുതര ചട്ടലംഘനം, ക്വാറന്റീന്‍ നിര്‍ദേശം ലംഘിച്ചു

നിയമം ലംഘിച്ച് രാഷ്ട്രപതിയുടെ വിരുന്നില്‍ താരം പങ്കെടുക്കുകയായിരുന്നു

ദില്ലി: ഇന്ത്യയുടെ വനിതാ ബോക്‌സിങ് ഇതിഹാസവും രാജ്യസഭ എംപിയുമായ എംസി മേരികോം കുരുക്കില്‍. ക്വാറന്റീന്‍ പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചുവെന്നതാണ് താരത്തിനെതിരായ കുറ്റം. മാര്‍ച്ച് 13നാണ് ജോര്‍ദാനിലെ അമ്മാനില്‍ നടന്ന ഏഷ്യ, ഓഷ്യാനിയ ഒളിംപിക് യോഗ്യതാ മല്‍സരങ്ങളില്‍ പങ്കെടുത്ത ശേഷം മേരികോം നാട്ടില്‍ തിരിച്ചെത്തിയത്. ലോകാരോഗ്യ സംഘടനയുടെയും സര്‍ക്കാരിന്റെയും ചട്ടപ്രകാരം വിദേശത്തു നിന്നു രാജ്യത്തെത്തുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടതുണ്ട്. എന്നാല്‍ ഇത് ലംഘിച്ച മേരികോം മാര്‍ച്ച് 18ന് രാഷ്ട്രപ്രതി ഭവനില്‍ നടന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കുകയായിരുന്നു.

marykom

വിരുന്നില്‍ പങ്കെടുത്തവരുടെ ചിത്രം പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പുറത്തു വന്നിരിക്കുന്നത്. ഇവരുടെ കൂട്ടത്തില്‍ മറ്റു എംപിമാര്‍ക്കൊപ്പം മേരികോമിനെയും കാണാം. ഉത്തര്‍പ്രദേശിലെയും രാജസ്ഥാനിലെയും എംപിമാര്‍ക്കു വേണ്ടി രാഷ്ട്രപതി ഭവനില്‍ ഇന്നു രാവിലെ ഒരുക്കിയ വിരുന്നില്‍ പങ്കെടുത്തവരെന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം. ഇതോടെയാണ് മേരികോമിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയെക്കുറിച്ച് തെളിഞ്ഞത്.

ഐപിഎല്ലിലെ 'ആറാം' തമ്പുരാന്‍മാര്‍... ഇവര്‍ സിക്‌സര്‍ വേട്ടക്കാര്‍, ആദ്യ മൂന്നില്‍ ഹിറ്റ്മാനില്ലഐപിഎല്ലിലെ 'ആറാം' തമ്പുരാന്‍മാര്‍... ഇവര്‍ സിക്‌സര്‍ വേട്ടക്കാര്‍, ആദ്യ മൂന്നില്‍ ഹിറ്റ്മാനില്ല

യോ യോ ടെസ്റ്റില്‍ കോലിയല്ല കിങ്, ഇവര്‍ കടത്തിവെട്ടി! ഇന്ത്യയിലെ ഫിറ്റ്‌നസ് പുലികള്‍യോ യോ ടെസ്റ്റില്‍ കോലിയല്ല കിങ്, ഇവര്‍ കടത്തിവെട്ടി! ഇന്ത്യയിലെ ഫിറ്റ്‌നസ് പുലികള്‍

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നു ചികില്‍യിലുള്ള ബോളിവുഡ് ഗായിക കനിക കപൂറുമായി സമ്പര്‍ക്കം പുലര്‍ത്തിയ ബിജെപി എംപി ദുഷ്യന്ത് സിങ് രാഷ്ട്രപതി ഭവനിലൊരുക്കിയ വിരുന്നില്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ 14 ദിവസത്തെ ക്വാറന്റീനില്‍ കഴിയുകയാണ് അദ്ദേഹം. അതിനിടെ വിരുന്നില്‍ ദുഷ്യന്തുമായി അടുപ്പം പുലര്‍ത്തിയ രാഷ്ട്രപ്രതി രാംനാഥ് കോവിന്ദ് കൊറോണവൈറസ് ടെസ്റ്റിനു വിധേയനായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

1

രാഷ്ട്രപതി ഭവനില്‍ ഒരുക്കിയ വിരുന്നില്‍ താനും സംബന്ധിച്ചതായി മേരികോം സമ്മതിച്ചിട്ടുണ്ട്. ജോര്‍ദാനില്‍ നിന്നു മടങ്ങിയെത്തിയ ശേഷം താന്‍ വീട്ടില്‍ തന്നെയായിരുന്നു. പ്രസിഡന്റൊരുക്കിയ വിരുന്നില്‍ മാത്രമേ അതിനിടെ പങ്കെടുത്തിട്ടുള്ളൂ. ഈ ചടങ്ങില്‍ പങ്കെടുത്ത, ഇപ്പോള്‍ ക്വാറന്റീനില്‍ കഴിയുന്ന ബിജെപി എംപി ദുഷ്യന്ത് സിങിനു താന്‍ ഹസ്തദാനം നല്‍കിയിട്ടില്ലെന്നും മേരികോം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ജോര്‍ദാനില്‍ നടന്ന ബോക്‌സിങ് യോഗ്യതാ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയ ഇന്ത്യന്‍ സംഘത്തിലെ മുഴുവന്‍ നേരും 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്‍ ആയിരിക്കുമെന്നായിരുന്നു നേരത്തേ കോച്ച് സാന്റിയാഗോ നിയേവ വ്യക്തമാക്കിയത്. 10 ദിവസമായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതു 14 ദിവസമായിരിക്കുന്നു. 10 ദിവസത്തിനു ശേഷം ട്രെയ്‌നിങ് പ്രോഗം എന്തൊക്കെയാണെന്ന് തീരുമാനിച്ച ശേഷം താന്‍ താരങ്ങള്‍ക്കു ഇത് അയച്ചു കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Story first published: Saturday, March 21, 2020, 16:54 [IST]
Other articles published on Mar 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X