പ്രതിഷേധം ഫലം കണ്ടു... സര്‍ക്കാരിന്‍റെ ഇടപെടല്‍, ഏകദിനം കൊച്ചിയില്‍ നിന്നും തലസ്ഥാനത്തേക്ക്?
കൊച്ചി/ തിരുവനന്തപുരം: ഫുട്‌ബോള്‍ പ്രേമികളുടെയും താരങ്ങളുടെയും പ്രതിഷേധം ശക്തമായതോടെ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നവംബര്‍ ഒന്നിന് കൊച്ചിയില്‍ നടക്കാനിരുന്ന ഏകദിന മല്‍സരം തിരുവനന്തപുരത്തേക്ക് മാറ്റിയേക്കും. ഫുട്‌ബോളിനായി തയ്യാറാക്കിയ കൊച്ചിയിലെ ടര്‍ഫ് പൊളിക്കാന്‍ അനുവദിക്കില്ലെന്നും കൊച്ചി ടര്‍ഫിനെ സംരക്ഷിക്കണമെന്നുമാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങള്‍ വഴി ഹാഷ് ടാഗ് ക്യാംപയിന്‍ വ്യാപകമായിരുന്നു. ഇതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്.

തിരുവനന്തപുരത്തെ കാര്യവട്ടത്തുള്ള സ്‌പോര്‍ട്‌സ് ഹബ്ബിലേക്ക് മല്‍സരം മാറ്റുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നതെന്നു കായിക മന്ത്രി എസി മൊയ്തീന്‍ അറിയിച്ചു. കലൂരിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ ഫുട്‌ബോള്‍ ടര്‍ഫ് പൊളിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും കെസിഎ, ജിഡിസിഎ ഭാരവാഹികളെ മൊയ്തീന്‍ അറിയിച്ചു കഴിഞ്ഞു.

സംസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള രണ്ടു സ്റ്റേഡിയങ്ങളുണ്ട്. ഇവയില്‍ രണ്ടിലും മല്‍സരം നടത്താനുമാവും. ജിഡിസിഎ സ്റ്റേഡിയം ഇപ്പോള്‍ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്കു വേണ്ടി സജ്ജമായതാണ്. ക്രിക്കറ്റിനു വേണ്ടി അതു നശിപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്.

എല്ലാ സൗകര്യങ്ങളോടും കൂടിയ സ്‌റ്റേഡിയം കാര്യവട്ടത്തുണ്ട്. അതുകൊണ്ടു തന്നെ മല്‍സരം തിരുവനന്തപുരത്ത് നടക്കട്ടെ. ക്രിക്കറ്റിനെയും ഫുട്‌ബോളിനെയും ഒരുപോലെ പ്രോല്‍സാഹിപ്പിക്കേണ്ടതുണ്ടെന്നും മൊയ്തീന്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications