Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഫ്ഗാനെതിരായ മത്സരം കടുപ്പമാകും; കാരണം വ്യക്തമാക്കി ഇന്ത്യന്‍ കോച്ച് സ്റ്റിമാച്ച്

ഡല്‍ഹി: അഫ്ഗാനിസ്ഥാനെതിരെ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരം കടുപ്പമാകുമെന്ന് ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച്. റാങ്കിങ്ങില്‍ ഇന്ത്യയേക്കാള്‍ പിന്നാലാണെങ്കിലും സാഹചര്യങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമല്ലെന്നാണ് പരിശീലകന്റെ വാദം. തജിക്കിസ്താനില്‍ വെച്ച് വ്യാഴാഴ്ചയാണ് മത്സരം നടക്കുക. ലോകകപ്പ് യോഗ്യതാ ഗ്രൂപ്പില്‍ ഇത്തവണ ഒരു മത്സരവും ജയിക്കാന്‍ കഴിയാത്ത ഇന്ത്യയ്ക്ക് അഫ്ഗാനെതിരായ മത്സരം നിര്‍ണായകമാണ്.

ഇന്ത്യയിലെ കാലാവസ്ഥയില്‍നിന്നും തീര്‍ത്തും വ്യത്യസ്തമാണ് തജിക്കിസ്താനിലെ കാലാവസ്ഥയെന്ന് പരിശീലകന്‍ പറഞ്ഞു. കടുത്ത തണുപ്പാണവിടെ. കൃത്രിമമായി തയ്യാറാക്കിയ ടര്‍ഫിലാണ് കളിയെന്നതും തിരിച്ചടിയാണ്. ഇന്ത്യന്‍ കളിക്കാര്‍ ഇത്തരമൊരു ടര്‍ഫില്‍ ഇതുവരെ കളിച്ചിട്ടില്ല. അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ മൈതാനമായി ഇവിടം തെരഞ്ഞെടുത്തതുതന്നെ മറ്റു ടീമുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.

igorstimac

ഗ്രൂപ്പ് ഇ യില്‍ ഇന്ത്യയ്ക്ക് രണ്ട് പോയന്റുകള്‍ മാത്രമാണുള്ളത്. ഖത്തറിനും ബംഗ്ലാദേശിനുമെതിരെ സമനിലയും ഒമാനോട് തോല്‍വിയുമായിരുന്നു ഫലം. ഗ്രൂപ്പില്‍ മുന്നിലെത്താന്‍ ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. അഫ്ഗാനിസ്ഥാനെതിരെ ജയിക്കുകയാണെങ്കില്‍ അത് ഇന്ത്യയ്ക്ക് വരും മത്സരങ്ങളില്‍ ആത്മവിശ്വാസം നല്‍കുമെന്ന് സ്റ്റിമാച്ച് പറഞ്ഞു. ഒമാനെതിരായ ആദ്യ മത്സരത്തിനുശേഷം ഏറെ മെച്ചപ്പെടാന്‍ കഴിഞ്ഞെന്നും നവംബര്‍ 19ന് ഒമാനെ വീണ്ടും നേരിടാനൊരുങ്ങുമ്പോള്‍ വിജയം ഇന്ത്യയ്ക്ക് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Story first published: Wednesday, November 13, 2019, 11:41 [IST]
Other articles published on Nov 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+